ഇതെന്ത് കൂണ്‍? പശ്ചിമഘട്ടത്തില്‍ ജീവനുള്ള തവളയുടെ ശരീരത്തിൽ നിന്നും മുളച്ച് പൊന്തിയത് കൂണ്‍!

By Web Team  |  First Published Feb 23, 2024, 12:51 PM IST

 നാൽപതോളം തവളകൾ കുളത്തിൽ ഉണ്ടായിരുന്നെങ്കിലും അവയിൽ ഒന്നിന്‍റെ ശരീരത്തിൽ മാത്രമാണ് ഇത്തരത്തിലൊരു അപൂർവ പ്രതിഭാസം കണ്ടെത്തിയതെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. 



സാധാരണയായി മണ്ണിലോ ജീർണ്ണിച്ച വസ്തുക്കളിലോ മരത്ത‌ടികളിലോ ഒക്കെയാണ് കൂണുകൾ പൊ‌‌ട്ടിമുളയ്ക്കാറ്. എന്നാൽ, എപ്പോഴെങ്കിലും ഒരു ജീവിയു‌‌ടെ ജീവനുള്ള ശരീരത്തിൽ കൂണുകൾ പൊട്ടിമുളച്ച് നിൽക്കുന്നത് കണ്ടിട്ടുണ്ടോ? അത്തരത്തിൽ ഒരു അത്ഭുത പ്രതിഭാ‌സം കർണാടകത്തിലെ പശ്ചിമഘട്ട മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.  കർണാടകയിലെ കർക്കല, മാലയിൽ റാവൂസ് ഇന്‍റർമീഡിയറ്റ് ഗോൾഡൻ ബാക്ക്ഡ് ഫ്രോഗ്‌സ് ഇനത്തിൽപ്പെട്ട ചെറു തവളകളിലാണ് ഈ അത്ഭുത പ്രതിഭാസം പ്രകൃതി ശാസ്ത്രഞ്ജർ കണ്ടെത്തിയത്. തവളയു‌ടെ പുറത്ത് ഒരു വശത്തായാണ് കൂൺ മുളച്ച നിലയയിൽ കണ്ടെത്തിയത്.

ക്ലാസിൽ മൊബൈൽ ഉപയോഗിച്ചാൽ തടവ് വരെ ലഭിക്കാം; സ്കൂളുകളിൽ മൊബൈൽ ഫോണ്‍ നിരോധിക്കാനൊരുങ്ങി ഈ യൂറോപ്യന്‍ രാജ്യം!

Latest Videos

കഴിഞ്ഞ വർഷം ജൂൺ 19 -നാണ് ഇത്തരത്തിൽ ഒരു അത്ഭുത പ്രതിഭാസത്തോ‌ട് കൂടിയ തവളയെ പശ്ചിമഘട്ട താഴ്വരയിലെ ഒരു പൊട്ടകിണറ്റിൽ കണ്ടെത്തിയത്. നാൽപതോളം തവളകൾ കുളത്തിൽ ഉണ്ടായിരുന്നെങ്കിലും അവയിൽ ഒന്നിന്‍റെ ശരീരത്തിൽ മാത്രമാണ് ഇത്തരത്തിലൊരു അപൂർവ പ്രതിഭാസം കണ്ടെത്തിയതെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. മൈസീന എന്ന വിഭാഗത്തിൽപ്പെട്ട കൂൺ ആണ് തവളയുടെ ശരീരത്തിൽ വളരുന്നതെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.  

ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം; തമിഴ്നാട്ടില്‍ മരിച്ചയാള്‍ക്ക് രണ്ട് മതാചാരപ്രകാരം സംസ്കാര ചടങ്ങുകള്‍!

പൊതുവെ ചീയുന്ന ജൈവവസ്തുക്കളിലാണ് മൈസീന കൂണുകളെ കാണപ്പെടുന്നത്. എന്നാൽ ജീവനുള്ള ഒരു തവളയിൽ ഇവയെ കണ്ടെത്തിയതിന്‍റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തുകയാണന്നാണ് ഗവേഷകർ പറയുന്നത്. എഴുന്നൂറിലധികം ഇനം ഉഭയജീവികൾക്ക് ഭീഷണിയാകുന്ന ഒരു ഫംഗസാണ് ബാട്രാക്കോചൈട്രിയം ഡെൻഡ്രോബാറ്റിഡിസ്. ഇവയ്ക്ക് കുമിളായി മാറണമെങ്കിൽ മൈസീലിയ എന്ന ഘടനയുണ്ടാക്കണം. ചെടികളുടെ വേരുകൾ പോലെയുള്ള മൈസീലിയയ്ക്ക് ജീവിക്കാനാവശ്യമായ പോഷണങ്ങൾ ലഭിക്കുമെന്ന് ഉറപ്പാക്കിയ ശേഷമേ ഫംഗസ് കുമിളായി മാറുകയുള്ളൂ. തവളയെ പിടികൂടാത്ത സാഹചര്യത്തിൽ കൂൺ എങ്ങനെ തവളയിൽ വളരുന്നുവെന്നോ കൂണിന്‍റെ വളർച്ച തവളയെ എങ്ങനെ ബാധിക്കുന്നുവെന്നോ വ്യക്തമല്ലെന്നും ശാസ്ത്രലോകം പറയുന്നു. 

കൂട്ടുകൂടാനെത്തി പക്ഷേ കൂട്ടത്തിൽ കൂട്ടാതെ ആനക്കുട്ടി; ആനക്കുട്ടിയുടെ അടുത്തെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറൽ
 

click me!