24 മണിക്കൂറിനുള്ളിൽ 150 ഫാസ്റ്റ് ഫുഡ് കടകൾ, ലോക റെക്കോർഡ് സ്വന്തമാക്കി യുവാവ്

By Web Team  |  First Published Aug 17, 2024, 5:57 PM IST

റെക്കോർഡ് നേടുന്നതിനായി ഓരോ റെസ്റ്റോറന്റിൽ നിന്നും മിനിമം ഒരു ഇനം ഭക്ഷണമോ പാനീയമോ യുവാവ് കഴിച്ചിട്ടുണ്ട്.


ഫാസ്റ്റ് ഫുഡ് ഇഷ്ടമുള്ള അനേകം പേരുണ്ടാവും. എന്നാൽ, ആ ഇഷ്ടം ഒരു ലോക റെക്കോർഡ് നേടുന്നതിലേക്ക് നയിക്കുമോ? വളരെ വളരെ കുറവായിരിക്കും. എന്നാൽ, 22 -കാരനായ കണ്ടന്റ് ക്രിയേറ്ററും ഫുഡ് കൺസൾട്ടന്റുമായ മുനാംചിസോ ബ്രയാൻ ന്വാന എന്ന യുവാവ് അത് നേടി. 

24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ഫുഡ് ഔട്ട്ലെറ്റുകൾ സന്ദർശിച്ചതിനാണ് യുവാവിനെ തേടി ലോക റെക്കോർഡ് എത്തിയത്. 24 മണിക്കൂറിനുള്ളിൽ 150 ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകളാണ് യുവാവ് സന്ദർശിച്ചത്. അമേരിക്കൻ യൂട്യൂബർ എയർറാക്ക് കഴിഞ്ഞ വർഷം ഇതുപോലെ 100 റെസ്റ്റോറന്റുകൾ സന്ദർശിച്ചിരുന്നു. ആ റെക്കോർഡാണ് ന്വാന തകർത്തിരിക്കുന്നത്. ടിക് ടോക്ക് താരങ്ങളായ നിക്ക് ഡിജിയോവാനിയും അന്തരിച്ച ലിൻ ലിഞ്ച ഡേവിസും ഈ റെക്കോർഡ് നേരത്തെ നേടിയിരുന്നു.

Latest Videos

undefined

ഈ റെക്കോർഡ് നേടുന്നതിനായി സ്വകാര്യ ​ഗതാ​ഗത മാർ​ഗങ്ങളൊന്നും ന്വാന ഉപയോ​ഗിച്ചിട്ടില്ലത്രെ. അബുജയിലെ ഫാസ്റ്റ് പുഡ് ഔട്ട്ലെറ്റുകളാണ് യുവാവ് സന്ദർശിച്ചത്. ഇവിടെ പൊതു​ഗതാ​ഗത മാർ‌​ഗങ്ങൾ കുറവായതിനാൽ തന്നെ മിക്കവാറും കാൽനടയായിട്ടാണ് ഇയാൾ സഞ്ചരിച്ചത്. മൊത്തം 25 കിലോമീറ്റർ സഞ്ചരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

റെക്കോർഡ് നേടുന്നതിനായി ഓരോ റെസ്റ്റോറന്റിൽ നിന്നും മിനിമം ഒരു ഇനം ഭക്ഷണമോ പാനീയമോ യുവാവ് കഴിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ​ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കിട്ട ചിത്രങ്ങളിൽ, ന്വാന വിവിധ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റുകളിൽ വിവിധ ഭക്ഷണങ്ങൾ ആസ്വദിക്കുന്നത് കാണാം. 

വൈകുന്നേരം 5 മണി മുതൽ പിറ്റേന്ന് വൈകുന്നേരം 5 മണി വരെയാണ് ന്വാന ഭക്ഷണശാലകൾ സന്ദർശിച്ചത്. അതിനിടയിൽ അർദ്ധരാത്രി മുതൽ രാവിലെ 9 മണി മുതൽ ഇടവേളയും എടുത്തിരുന്നു. അവശേഷിച്ച ഭക്ഷണം തന്റെ ടീമിലുള്ളവർക്കും പൊതുജനങ്ങൾക്കും നൽകുകയായിരുന്നു. 

click me!