ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയിൽ താലിബാൻ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ തുറബിയും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഇത്തവണ, കാതി ഗാനോൺ എന്ന ഒരു സ്ത്രീ തുറാബിയെ അഭിമുഖം ചെയ്തു.
1990 -കളിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് അവർ നടപ്പിലാക്കിയ ക്രൂരമായ ശിക്ഷാനടപടികളായിരുന്നു. സ്റ്റേഡിയങ്ങളിലും പള്ളി പരിസരങ്ങളിലും വച്ച് പരസ്യമായി കൈ ്വെട്ടുകയും കഴുത്തു വെട്ടുകയും വെടിവെച്ചുകൊല്ലുകയുമൊക്കെ ആയിരുന്നു അവർ. പരസ്യമായിട്ടായിരുന്നു താലിബാൻെറ ശിക്ഷാനടപടികൾ. എന്നാലിത്തവണ പഴയ താലിബാനും പഴയ ഭരണവുമായിരിക്കില്ല അഫ്ഗാനിസ്ഥാനിലെന്ന് ഭരണം പിടിച്ചെടുത്ത താലിബാൻ പറഞ്ഞുവെങ്കിലും പഴയ ഭരണത്തിൽ നിന്നും വലിയ വ്യത്യാസമൊന്നും ഉണ്ടാകാൻ പോകില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
കൈവെട്ടും പരസ്യമായ വധശിക്ഷയും അഫ്ഗാനിലേക്ക് തിരിച്ചുവരികയാണ് എന്നാണ് പുതിയ വിവരം. താലിബാൻ സ്ഥാപകരിലൊരാളും ആദ്യ താലിബാൻ ഭരണകാലത്ത് നീതിന്യായ മന്ത്രിയുമായിരുന്ന മുല്ലാ നൂറുദ്ദീൻ തുറാബിയാണ് എ പി വാർത്താ ഏജൻസിയോട് ഇക്കാര്യം വ്യക്തമാക്കിയത്. കൈവെട്ടുന്നതടക്കമുള്ള ശിക്ഷാ നടപടികൾ സുരക്ഷയ്ക്ക് അതാവശ്യം ആണെന്നും തുറാബി പറഞ്ഞു. "സ്റ്റേഡിയത്തിലെ ശിക്ഷകളുടെ പേരിൽ എല്ലാവരും ഞങ്ങളെ വിമർശിച്ചു. പക്ഷേ അവരുടെ നിയമങ്ങളെക്കുറിച്ചും അവരുടെ ശിക്ഷകളെക്കുറിച്ചും ഞങ്ങൾ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുുടെ നിയമങ്ങൾ എന്തായിരിക്കണമെന്ന് ആരും ഞങ്ങളോട് പറയേണ്ടതില്ല. ഞങ്ങൾ ഇസ്ലാമിനെ പിന്തുടരും, ഖുർആൻെറ അടിസ്ഥാനത്തിൽ ഞങ്ങളുടെ നിയമങ്ങൾ ഉണ്ടാക്കും.'തുറാബി പറഞ്ഞു.
സ്ത്രീകൾ ഉൾപ്പെടെയുള്ള ജഡ്ജിമാർ കേസുകളിൽ വിധി പറയുമെന്നും തുറാബി പറയുന്നു. എന്നിരുന്നാലും, ശിക്ഷകൾ പരസ്യമായി നടപ്പാക്കുമോ എന്ന കാര്യത്തിൽ തുറാബി ഒന്നും പറഞ്ഞിട്ടില്ല. കാബിനറ്റ് അതേ കുറിച്ച് പഠിക്കുകയാണ് എന്നും പഠിച്ച ശേഷം നയം രൂപീകരിക്കുമെന്നുമാണ് തുറാബി പറയുന്നത്.
1996 -ൽ താലിബാൻ അധികാരം ഏറ്റെടുത്തപ്പോൾ, പുരുഷ•ാരുടെ ഇടം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വനിതാ ജേണലിസ്റ്റിനോട് ആക്രോശിച്ച തുറാബി അവരെ കയ്യേറ്റം ചെയ്യുകയും എതിർത്ത ഒരാളുടെ മുഖത്ത് അടിക്കുകയും ചെയ്തിരുന്നു. സർക്കാർ ഒാഫീസുകളിൽ പുരുഷ•ാർ തലപ്പാവ് ധരിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. താടിവെട്ടിയ പുരുഷ•ാരെ ഇയാളുടെ കൂട്ടാളികൾ പതിവായി മർദ്ദിച്ചു. സ്പോർട്സ് നിരോധിക്കപ്പെട്ടു.
എെക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന താലിബാൻകാരിൽ ഒരാളാണ് തുറാബിയും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഇത്തവണ, കാതി ഗാനോൺ എന്ന ഒരു സ്ത്രീ തുറാബിയെ അഭിമുഖം ചെയ്തു. "ഞങ്ങൾ പഴയതിൽ നിന്ന് മാറി" എന്നാണ് തുറാബി അവരോട് പറഞ്ഞത്. ടിവി, മൊബൈൽ ഫോണുകൾ, വീഡിയോകൾ, ഫോട്ടോകൾ എന്നിവ ആവശ്യകതയാണ് അതിനാൽ അവ താലിബാൻ അനുവദിക്കുമെന്ന് തുറാബി പറഞ്ഞു. എന്നാൽ, അതിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്കെത്തുക എന്നതാണ് ലക്ഷ്യമെന്നും തുറാബി കൂട്ടിച്ചേർക്കുന്നു.
ശിക്ഷാവിധികൾ പരസ്യമായിട്ടാണ് നടപ്പിലാക്കുന്നതെങ്കിൽ അതിൻറെ ദൃശ്യം പകർത്തി ആളുകളിലേക്കെത്തിക്കാൻ അനുവദിക്കുമെന്നും തുറാബി പറയുന്നുണ്ട്.