'ഓടിത്തോൽപ്പിക്കാന്‍ ആവില്ല...'; 30 കോടി 20 ലക്ഷം സബ്സ്ക്രൈബർമാരുമായി യൂട്യൂബില്‍ ഒന്നാമതായി മിസ്റ്റർ ബീസ്റ്റ്

By Web Team  |  First Published Jul 15, 2024, 11:00 AM IST

'പതിനൊന്ന് വര്‍ഷം മുമ്പ് 300 സബ്സ്ക്രൈബേഴ്സിനെ ലഭിച്ചപ്പോള്‍ ഞാന്‍ ഭയന്ന് പോയി.' തന്‍റെ നേട്ടത്തെ കുറിച്ച് എക്സില്‍ പറയവേ മിസ്റ്റർ ബീസ്റ്റ് കുറിച്ചു



ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ബെല്‍ ബട്ടണ്‍ അമർത്താനും പറയാത്ത യൂട്യൂബര്‍മാരൊന്നും യൂട്യൂബർമാരല്ല എന്നതാണ് സ്ഥിതി. ഇതിനെല്ലാം വേണ്ടി സമൂഹ മാധ്യമ ഉപയോക്താക്കള്‍ കാണിക്കുന്ന ഓരോരോ പരിപാടികള്‍ കണ്ട് തലയില്‍ കൈവയ്ക്കാത്ത കാഴ്ചക്കാരുമില്ല. എവിടെ നിന്നെങ്കിലുമായി ഏതെങ്കിലും ഒരു അറുബോറന്‍ ഷോട്ട്സോ റീല്‍സോ കണ്ട് നിങ്ങളുടെ ഒരു ദിവസം തന്നെ പോകാനും സാധ്യത ഏറെയാണ്. ഇതിനിടെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബര്‍മാരെ ചേര്‍ത്ത് ഒരു യൂട്യൂബര്‍ കുതിക്കുന്നതും. ഡൊണാൾഡ്സണിന്‍റെ 'മിസ്റ്റർ ബീസ്റ്റ്' എന്ന യൂട്യൂബ് പേജ് ലൈക്ക് ചെയ്തിരിക്കുന്നത് 30 കോടി ആളുകളാണ്. ഇതോടെ തകര്‍ന്നത് ഇന്ത്യൻ മ്യൂസിക് ലേബലായ ടി സീരീസിന്‍റെ റെക്കോര്‍ഡും.  

'പതിനൊന്ന് വര്‍ഷം മുമ്പ് 300 സബ്സ്ക്രൈബേഴ്സിനെ ലഭിച്ചപ്പോള്‍ ഞാന്‍ ഭയന്ന് പോയി.' തന്‍റെ നേട്ടത്തെ കുറിച്ച് എക്സില്‍ പറയവേ മിസ്റ്റർ ബീസ്റ്റ് കുറിച്ചു. ഒപ്പം പതിനൊന്ന് വര്‍ഷം മുമ്പ് തനിക്ക് 300 സബ്സ്ക്രൈബേഴ്സിനെ നേടി തന്നെ വീഡിയോ അദ്ദേഹം എക്സില്‍ പങ്കുവച്ചു. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നൂറ് എന്നത് ചെറിയ സംഖ്യയാണെന്നും തനിക്ക് ഒരു സബ്സ്ക്രൈബറെ പോലും കിട്ടിമെന്ന് കരുതിയില്ലെന്നും അദ്ദേഹം ആ വീഡിയോയില്‍ പറയുന്നു. നിലവില്‍ 30 കോടി 20 ലക്ഷം സബ്സ്ക്രൈബേഴ്സാണ് മിസ്റ്റർ ബീസ്റ്റിന്‍റെ യൂട്യൂബ് ചാനലിനുള്ളത്. 

Latest Videos

undefined

'സമ്പന്നരായ പുരുഷന്മാരെ വിവാഹം ചെയ്യൂ'; വിവാദ പ്രണയ ഗുരു പ്രതിവര്‍ഷം സമ്പാദിക്കുന്നത് 163 കോടി രൂപ

I remember freaking out when I hit 300 subscribers 11 years ago.. lol pic.twitter.com/YJadTd0pZq

— MrBeast (@MrBeast)

മെസീന കടലിടുക്കിന് മൂകളിലൂടെ 3.6 കിലോമീറ്റര്‍ നടത്തം; എന്നിട്ടും റെക്കോർഡ് നഷ്ടം, വീഡിയോ കാണാം

മിസ്റ്റർ ബീസ്റ്റ് എക്സ് പോസ്റ്റിന് താഴെ ഒരു ഉപഭോക്താവ് എഴുതിയത് 'ലോക ജനസംഖ്യയുടെ 3.5% നിങ്ങളെ സബ്‌സ്‌ക്രൈബ് ചെയ്‌തിരിക്കുന്നു, ഇതിൽ നിങ്ങളുടെ മറ്റ് അക്കൗണ്ടുകൾ ഉൾപ്പെടുന്നില്ല.' എന്നായിരുന്നു. 'അഭിനന്ദനങ്ങൾ മനുഷ്യാ, നിങ്ങൾ എത്രത്തോളം എത്തിയിരിക്കുന്നു എന്നത് ശരിക്കും ഭ്രാന്താണ്.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. നിരവധി വ്യത്യസ്തമായ പരിപാടികള്‍ അടങ്ങുന്നതാണ് മിസ്റ്റർ ബീസ്റ്റിന്‍റെ ഉള്ളടക്കം. ആഡംബര സമ്മാനങ്ങള്‍ നല്‍കുക.  അതി സാഹസിക വീഡിയോകള്‍ നിർമ്മിക്കുക. 20 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലക്ഷക്കണക്കിന് പണം സ്വരൂപിക്കുക തുടങ്ങിയ പദ്ധതികൾ മിസ്റ്റർ ബീസ്റ്റ് ഇതിനകം ചെയ്തിട്ടുണ്ട്.  2012 മുതൽ യൂട്യൂബില്‍ സജീവമാണ് മിസ്റ്റർ ബീസ്റ്റ്സെങ്കിലും 2018-ലാണ് അദ്ദേഹം  ആഗോള പ്രശസ്തി നേടുന്നത്. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മിസ്റ്റർ ബീസ്റ്റിന്‍റെ സ്രഷ്ടാവ് ഡൊണാൾഡ്സൺ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. 

ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ ഓൺലൈനിൽ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച് ഒരു യുകെക്കാരി

click me!