മൂന്ന് വയസുള്ള തന്‍റെ മകന്‍ കരഞ്ഞപ്പോള്‍, അയല്‍വാസി തനിക്ക് ഭീഷണിക്കത്ത് എഴുതിയെന്ന് റെഡ്ഡില്‍ ഒരു യുഎസ് യുവതി എഴുതിയതിന് പിന്നാലെ കുറിപ്പ് വൈറലായി.
കുട്ടികള്‍ പ്രത്യേകിച്ചും കൈക്കുഞ്ഞുകള്‍ വിശന്നാലും ദാഹിച്ചാലും വേദനിച്ചാലുമെല്ലാം കരയും. കാരണം അവര്‍ക്ക് സ്വന്തം അനുഭവങ്ങള്‍ ഭാഷയിലേക്ക് മാറ്റാനുള്ള കഴിവുണ്ടാകില്ല. എന്നാല്‍, അല്പമൊന്ന് മുതിര്‍ന്ന കുട്ടികളും കരയും. പ്രത്യേകിച്ചും വാശിക്കാരാണെങ്കില്‍ പറയുകയും വേണ്ട. കുട്ടികള്‍ വാശി പിടിച്ച് കരയുമ്പോള്‍ കരച്ചില്‍ നിര്‍ത്താനായി അച്ഛനമ്മമാര്‍, അവര്‍ പറയുന്നത് സാധിച്ച് കൊടുക്കാന്‍ ശ്രമിക്കും. അങ്ങനെയെങ്കിലും ഒന്ന് സമാധാനമായിരിക്കട്ടെയെന്നാകും ഇതിന് അച്ഛമ്മമാര്‍ പറയുന്നത്. ഒന്ന് രണ്ട് തവണ കരഞ്ഞ് കാര്യം സാധിച്ച കുട്ടികള്‍ പിന്നെ 'കാര്യം നേടിയിടുക്കാന്‍ കരഞ്ഞാല്‍ മതി' എന്ന വിശ്വാസത്തിലേക്ക് മാറുന്നു. ഇത് പിന്നീട് അച്ഛനമ്മമാര്‍ക്ക് തന്നെ തലവേദനയായി മാറും. ഇത്തരത്തില്‍ കുഞ്ഞ് കരഞ്ഞ് നിലവിളിച്ചപ്പോള്‍ ശല്യമായി തോന്നിയ അയല്‍ക്കാരന്‍ ചെയ്തത് കുട്ടിയുടെ അമ്മയ്ക്ക് ഭീഷണിക്കത്ത് അയക്കുകയായിരുന്നു.
മൂന്ന് വയസുള്ള തന്‍റെ മകന്‍ കരഞ്ഞപ്പോള്‍, അയല്‍വാസി തനിക്ക് ഭീഷണിക്കത്ത് എഴുതിയെന്ന് റെഡ്ഡില്‍ ഒരു യുഎസ് യുവതി എഴുതിയതിന് പിന്നാലെ കുറിപ്പ് വൈറലായി. തന്‍റെ മൂന്ന് വയസുള്ള മകന്‍ എല്ലാ ദിവസവും രാത്രി 8.30 ന് സ്ഥിരമായി കരയാറുണ്ടെന്നും ആ അമ്മ എഴുതുന്നു. പോലീസിനെ വിളിക്കുമെന്നതായിരുന്നു അയല്‍വാസിയുടെ ഭീഷണിക്കത്ത്. 'നമ്മള്‍ ഇക്കാര്യത്തെ കുറിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത് അവസാനത്തെ ശ്രമമാണ്. നിങ്ങള്‍ ഇത് നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍, ശബ്ദ പരാതി പരിശോധിക്കാന്‍ എല്ലാ ദിവസവും രാത്രി നിങ്ങളുടെ വാതില്‍ക്കല്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടാകും. ഇത് വേണ്ടെന്ന് വയ്ക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. അത് വേണോ വേണ്ടയോ എന്നത് പൂര്‍ണ്ണമായും നിങ്ങളുടെതാണ്' അയല്‍വാസി കുറിപ്പില്‍ എഴുതി.'
അവിശ്വസനീയം, തീരെ ഇടുങ്ങിയ ജലാശയ ഗുഹ നീന്തിക്കയറുന്ന യുവതി; വീഡിയോ കണ്ട് ഞെട്ടി നെറ്റിസണ്‍സ് !
Neighbor left this note on my door because my toddler runs around during his bedtime routine at 8:30 pm…
by inmildlyinfuriating
27 സുമോ ഗുസ്തിക്കാരെത്തിയതോടെ ഉയരാനാകാതെ വിമാനം, ഒടുവില്‍ പ്രശ്നം പരിഹരിച്ചത് ഇങ്ങനെ !
താനും ഭര്‍ത്താവും ചെയ്യാവുന്ന എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ലെന്ന് അവര്‍ കുൂട്ടിച്ചേര്‍ത്തു. മാത്രമല്ല, കുട്ടി 9 മണിക്ക് ശേഷം കരയാറില്ല. കാരണം അത് അവന്‍റെ പുതിയ ഉറക്ക സമയമാണെന്നും അവര്‍ എഴുതി. ഒപ്പം മകന് ഓട്ടിസം ഉണ്ടെന്ന് സംശയിക്കുന്നതായും കുട്ടിക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകുന്നില്ലെന്നും അതിനാല്‍ അവനെ എന്തിനെങ്കിലും നിര്‍ബന്ധിക്കാന്‍ പ്രയാസമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അയല്‍ക്കാരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു തവണ പോലീസ് വന്നെങ്കിലും 'ശുഭരാത്രി' പറഞ്ഞ് തിരിച്ച് പോയി.
പോലീസില്‍ ജീവനക്കാരുടെ കുറവുള്ളപ്പോള്‍ ഒരു മൂന്ന് വയസുകാരന്‍റെ കരച്ചില്‍ പരിഹരിക്കാന്‍ വേണ്ടി അയല്‍വാസികള്‍ പോലീസിനെ ദുരുപയോഗിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. നിരവധി പേര്‍ ആ അമ്മയ്ക്കൊപ്പം നിന്നു. അവരെ പിന്തുണച്ചു. മറ്റ് ചിലര്‍ അയല്‍വാസിയെയും കാരണം രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നത് വളരെ പ്രയാസകരമാണെന്നായിരുന്നു അവര്‍ കുറിച്ചത്. ഇരുപത്തിരണ്ടായിരത്തിന് മേലെ ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. അതേസമയം എഴായിരത്തി നാന്നൂറോളം പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തി. പോസ്റ്റ് പെട്ടെന്ന് വൈറലായതിന് പിന്നലെ യുവതി നെഡ്ഡില്‍ നിന്നും തന്‍റെ കുറിപ്പ് പിന്‍വലിച്ചു. എന്നാല്‍ കുറിപ്പിന് താഴെ എഴുതിയ കമന്‍റുകള്‍ ഇപ്പോഴും കാണാം.
അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്നും ഭക്ഷണമെടുത്ത് 'നൈസായി മുങ്ങുന്ന' കരടി; വീഡിയോ വൈറല്‍ !