'ഒരിക്കൽ ലോകത്തിന്‍റെ പകുതിയുടെയും ഉടമകൾ, ഇന്ന് അവരുടെ സ്വത്ത് ഇന്ത്യക്കാരുടെ കൈയിൽ'; കുറിപ്പ് വൈറല്‍

By Web Desk  |  First Published Jan 1, 2025, 6:32 PM IST

ലണ്ടന്‍നഗരത്തിലെ ഏറ്റവും വലിയ സ്വത്ത് ഉടമകളായി ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനം ഇംഗ്ലണ്ടിനും മൂന്ന് പാകിസ്ഥാന്‍കാര്‍ക്കും. 



രിക്കല്‍ പുതിയ ആയുധങ്ങള്‍ കൊണ്ടും യുദ്ധ തന്ത്രങ്ങളിലൂടെയും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും അധിനിവേശം നടത്തി നൂറ്റാണ്ടുകളോളം ആ പ്രദേശങ്ങളെ തങ്ങളുടെ കോളനികളാക്കി മാറ്റിയവരാണ് ഇംഗ്ലണ്ടുകാര്‍. 'സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം' എന്ന വിശേഷണം തന്നെ അങ്ങനെ അവർ സ്വന്തമാക്കി. എന്നാല്‍, ഇന്ന് സാമ്പത്തികമായും രാഷ്ട്രീയമായും അത്ര ശക്തരല്ല ബ്രീട്ടീഷുകാര്‍. യുഎസും ചൈനയും ഇന്ത്യയും കഴിഞ്ഞ് ലോകത്തില്‍ സാമ്പത്തിക ശക്തിയില്‍ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ടിന്‍റെ സ്ഥാനം. ഒപ്പം ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്വത്തും ഇന്ന് തദ്ദേശീയരായ ഇംഗ്ലീഷുകാരെക്കാള്‍ കുടുതല്‍ ഇന്ത്യക്കാരുടെ കൈയിലാണെന്നും ചില കണക്കുകൾ വെളിപ്പെടുത്തുന്നു. 

ലണ്ടനിലെ വസ്‌തു ഉടമകളില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്ന് ലണ്ടൻ ആസ്ഥാനമായുള്ള പ്രോപ്പർട്ടി ഡെവലപ്പറായ ബാരറ്റ് ലണ്ടൻ തങ്ങളുടെ എക്സ് ഹാന്‍റിലില്‍ പങ്കുവച്ചു. ഇത് ഇന്ത്യക്കാരും വിദേശികളുമായിട്ടുള്ള നിരവധി പേരുടെ രസകരമായ പ്രതികരണത്തിന് കാരണമായി. തലമുറകളായി യുകെയിൽ താമസിക്കുന്ന ഇന്ത്യൻ വംശജർ, പ്രവാസി ഇന്ത്യക്കാർ, വിദേശ നിക്ഷേപകർ, വിദ്യാർത്ഥികൾ, വർഷങ്ങളായി വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ കുടുംബങ്ങൾ എന്നിവര്‍ പലപ്പോഴായി ലണ്ടനില്‍ സ്വന്തമാക്കിയ സ്വത്തുക്കൾ ഇന്ന് തദ്ദേശീയരുടെ കൈയിലുള്ളതിനേക്കാള്‍ കൂടുതലാണെന്ന്  ബാരറ്റ് ലണ്ടൻ കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ വിവരിക്കുന്നു. 

Latest Videos

സ്കൂട്ടറിലെത്തി അപരിചിതരെ അടിച്ച് വീഴ്ത്തി യുവാവ്; പോലീസ് പിടിച്ചപ്പോള്‍ ട്വിസ്റ്റ്

🇮🇳🇬🇧 Indians are now the largest group of property owners in London, surpassing the Englishmen themselves. pic.twitter.com/UwD1Z4NSea

— BRICS News (@BRICSinfo)

'പ്രകൃതി ഒരുക്കിയ മരണക്കെണി; ഉറഞ്ഞ് പോയ തടാകത്തിൽ കുടുങ്ങിയ മുതലയുടെ വീഡിയോ, ആശയ്ക്ക് വകയുണ്ടെന്ന് കാഴ്ചക്കാർ

They once owned half the world and now they own less than half of London.

— Third Railify (@ThirdRailify)

ഇതാണ് യഥാര്‍ത്ഥ പരിണാമം; സ്വന്തമായി റൊട്ടി ഉണ്ടാക്കുകയും പാത്രം കഴുകുകയും ചെയ്യുന്ന കുരങ്ങന്‍, വീഡിയോ

ഇംഗ്ലണ്ടില്‍ സ്ഥിര താമസമാക്കിയ ഇന്ത്യക്കാര്‍ ഇന്ന് ലണ്ടന്‍ നഗരത്തിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി ഉടമകളാണ്. രണ്ടാം സ്ഥാനത്ത് ഇംഗ്ലീഷുകാരാണെങ്കിലും തൊട്ട് പിന്നില്‍ മൂന്നാം സ്ഥാനത്ത് പാകിസ്ഥാനികളുമുണ്ട്. ഇന്ത്യക്കാർ ലണ്ടനില്‍ അപ്പാർട്ടുമെന്‍റുകളും വീടുകളും വാങ്ങുന്നതിനായി 3 കോടി മുതൽ നാലര കോടി വരെ നിക്ഷേപിക്കുന്നതായും റിപ്പോർട്ട് അവകാശപ്പെട്ടു. ഈ കണക്കുകളാണ് ബാരറ്റ് ലണ്ടൻ തങ്ങളുടെ എക്സ് ഹാന്‍റിലില്‍ പങ്കുവച്ചത്. ഇതോടെ തമാശകളും അല്പം കാര്യവുമായി നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. ഒരിക്കൽ ലോകത്തിന്‍റെ പകുതി സ്വത്തും അവരുടെ ഉടമസ്ഥതയിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ലണ്ടന്‍റെ പകുതിയിൽ താഴെ മാത്രമേ അവര്‍ക്ക് സ്വന്തമായൊള്ളൂവെന്ന് ഒരാള്‍ എഴുതി. ഈ കുറിപ്പ് മാത്രം ഒന്നരലക്ഷത്തിലേറെ പേരാണ് ലൈക്ക് ചെയ്തത്. 'കർമ്മഫലം. ബ്രിട്ടീഷുകാർ 200 വർഷമായി ഇന്ത്യയെ നിയമവിരുദ്ധമായി സ്വന്തമാക്കി. ഇപ്പോൾ ഇന്ത്യക്കാർ ബ്രിട്ടനെ നിയമപരമായി സ്വന്തമാക്കുന്നു, അതും തികച്ചും മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തിൽ.' മറ്റൊരു ഇന്ത്യക്കാരന്‍ എഴുതി. ബ്രിട്ടന്‍റെ പഴയ കോളോണിയല്‍ ഭരണത്തിനെതിരെയും പുതിയ സാമ്പത്തിക ശക്തിയായി ഉയര്‍ന്ന ഇന്ത്യയെയും നിരവധി പേര്‍ എഴുത്തിലൂടെ സൂചിപ്പിച്ചു. 

ജോലി മോഷണം, ശമ്പളം 15,000 രൂപ, സൗജന്യ ഭക്ഷണം, യാത്രാ അലവൻസ്' എല്ലാം സെറ്റ്; പക്ഷേ, സംഘം അറസ്റ്റില്‍
 

click me!