ഒടുക്കത്തെ ഐഡിയ തന്നെ; ഒന്നും ചെയ്യാനിഷ്ടമല്ല, വെറുതെയിരുന്ന് സമ്പാദിക്കുന്നത് 70 ലക്ഷം വരെ

By Web Desk  |  First Published Jan 10, 2025, 7:10 PM IST

വീഡിയോ കോളിൽ വരെ മോറിമോട്ടോയുടെ സേവനം ലഭ്യമാണ്. വീട്ടിൽ പാചകമോ, ക്ലീനിം​ഗോ ഒക്കെ നടക്കുമ്പോൾ വീഡിയോ കോളിൽ ഒരാൾ വേണം ബോറടിക്കാതിരിക്കാൻ എന്ന് തോന്നുന്നുണ്ടെങ്കിൽ പോലും ഇയാളെ വാടകയ്ക്കെടുക്കാം.


ഒരു പണിയും ചെയ്യാതെ വെറുതെയിരിക്കാനായെങ്കിൽ ജീവിതത്തിൽ പലവട്ടം നമ്മൾ കൊതിച്ചുകാണും. അതുപോലെ ആ​ഗ്രഹിച്ചിരുന്നയാളും, എന്ത് ചെയ്യാനും മടിയുള്ളയാളുമായിരുന്നു ജപ്പാനിൽ നിന്നുള്ള 41 -കാരനായ മോറിമോട്ടോ. 'ഒന്നും ചെയ്യാത്ത യുവാവ്' എന്നാണ് ഇയാൾ ജപ്പാനിൽ അറിയപ്പെടുന്നത് തന്നെ. എന്തിനേറെ പറയുന്നു ജോലി ചെയ്യാന്‍ മടിയായി ഒരു പണിയുമെടുക്കാതിരുന്നതിന് ഒരിക്കലിയാളെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടിട്ടുണ്ട്. എന്നാൽ, ഇയാൾ ഇപ്പോഴുണ്ടാക്കുന്ന വരുമാനത്തെ കുറിച്ചറിഞ്ഞാൽ ഉറപ്പായും നിങ്ങൾ ഞെട്ടും. 69 ലക്ഷം രൂപ വരെ ഇയാളിങ്ങനെ സമ്പാദിക്കുന്നുണ്ടത്രെ. 

അതിനും മാത്രം ഇയാളെന്താണ് ചെയ്യുന്നതെന്നോ? ഇയാൾ തന്നെത്തന്നെ വാടകയ്ക്ക് നൽകുകയാണ്. ഏതെങ്കിലും അപരിചിതർക്ക് ഒരാളെ കമ്പനിക്ക് വേണമെന്നുണ്ടെങ്കിൽ മോറിമോട്ടോയെ വാടകയ്ക്കെടുക്കാം. പക്ഷേ, പ്രേമം അല്ലെങ്കിൽ മറ്റെന്തെങ്കിലും ബന്ധം ഇതൊന്നും നടക്കില്ല. അത് കർശനമായി വിലക്കിയിട്ടുണ്ട്. 

Latest Videos

വീഡിയോ കോളിൽ വരെ മോറിമോട്ടോയുടെ സേവനം ലഭ്യമാണ്. വീട്ടിൽ പാചകമോ, ക്ലീനിം​ഗോ ഒക്കെ നടക്കുമ്പോൾ വീഡിയോ കോളിൽ ഒരാൾ വേണം ബോറടിക്കാതിരിക്കാൻ എന്ന് തോന്നുന്നുണ്ടെങ്കിൽ പോലും ഇയാളെ വാടകയ്ക്കെടുക്കാം. അതുപോലെ, ഒരു ചായ കുടിക്കാൻ പോവാൻ, വെറുതെ കുറച്ച് നേരം വർത്തമാനം പറയാൻ എല്ലാത്തിനും മോറിമോട്ടോയുടെ സേവനം ലഭ്യമാണ്. 

ഒരിക്കൽ ഒരാൾ മോറിമോട്ടോയോട് അവശ്യപ്പെട്ടത്, തന്റെ സുഹൃത്തിന്റെ കൂടെ ഒരു പരിപാടിയിൽ പങ്കെടുക്കാമെന്ന് താൻ വാക്ക് കൊടുത്തു, അതിന് സാധിച്ചില്ല, അതിന് പകരമായി നിങ്ങൾ പോകണം എന്നാണത്രെ. അതുപോലെ ഒന്നും മിണ്ടാതെ വെറുതെ ഇരിക്കാൻ പോലും ആളുകൾ ഇയാളെ വാടകയ്ക്ക് എടുക്കാറുണ്ട്. മിക്കവാറും വിളിക്കുന്നവരാണ് ഫീസ് തീരുമാനിക്കുന്നത്. എന്നിരുന്നാലും, ₹5,400 ഉം ₹16,200 -നും ഇടയിൽ തുക മോറിമോട്ടോയ്ക്ക് രണ്ടോ മൂന്നോ മണിക്കൂർ ഇങ്ങനെ കിട്ടും. 

ആയിരക്കണക്കിനാളുകളാണത്രെ മോറിമോട്ടോയോട് സേവനം ആവശ്യപ്പെട്ടുകൊണ്ട് വിളിക്കുന്നത്. അയാൾക്കാണെങ്കിൽ തന്റെ ഈ ജോലി ഭയങ്കര ഇഷ്ടവുമാണ്. 

ആഹാ, എത്ര സത്യസന്ധമായ രാജിക്കത്ത്, ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ? വൈറലായി സ്ക്രീന്‍ഷോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

tags
click me!