ഒരേയൊരു താമസക്കാരി മാത്രമുള്ളൊരു ​ഗ്രാമം, മേയറും ബാർടെൻഡറും ലൈബ്രേറിയനും എല്ലാം എൽസി തന്നെ

By Web Team  |  First Published Aug 14, 2024, 6:42 PM IST

2004 മുതൽ മോണോവിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന എൽസി, മേയർ, ബാർടെൻഡർ, ലൈബ്രേറിയൻ തുടങ്ങി ഗ്രാമത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഒറ്റയ്ക്കാണ് കൈകാര്യം ചെയ്യുന്നത്.


എത്ര ചെറിയ ​ഗ്രാമമാണ് എന്ന് പറഞ്ഞാലും ഒന്നിലേറെ കുടുംബങ്ങൾ ആ ​ഗ്രാമത്തിൽ താമസിക്കുന്നുണ്ടാവും അല്ലേ? എങ്ങനെ പോയാലും ഒരു 100- 150 പേരെങ്കിലും താമസക്കാരായി ഉണ്ടാവും. എന്നാൽ, അങ്ങനെ അല്ലാത്ത ​ഗ്രാമങ്ങളും ഉണ്ട്. എന്തിനേറെ പറയുന്നു ഒറ്റയൊരാൾ മാത്രം താമസിക്കുന്ന ഒരു ​ഗ്രാമമുണ്ട്, അതാണ് അമേരിക്കയിലെ നെബ്രാസ്കയിലെ മോണോവി.

ഒരു സ്ത്രീ മാത്രമാണ് ഈ ​ഗ്രാമത്തിൽ താമസിക്കുന്നത്. അവരുടെ പേര് എൽസി എയ്ലർ എന്നാണ്. പ്രായമേറെ ചെന്നെങ്കിലും ആ ​ഗ്രാമത്തിലെ എല്ലാ കാര്യങ്ങളും അവൾ തന്നെയാണ് നോക്കുന്നത്. ഭരണപരമായ ചുമതലകൾ മുതൽ ​ഗ്രാമം പരിപാലിക്കുന്നത് വരെയും അതിൽ പെടുന്നു. 

Latest Videos

undefined

ലോകത്തിലെ ഏറ്റവും ചെറിയ ഗ്രാമമെന്ന പദവിയും മോണോവിക്കുണ്ട്. 2010 -ലെ സെൻസസിലാണ് ഇവിടെ താമസക്കാരായി ഒരാൾ മാത്രം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 -ലെ സെൻസസ് പ്രകാരം എൽസിക്ക് 86 വയസ്സായിരുന്നു. 2004 മുതൽ മോണോവിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന എൽസി, മേയർ, ബാർടെൻഡർ, ലൈബ്രേറിയൻ തുടങ്ങി ഗ്രാമത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഒറ്റയ്ക്കാണ് കൈകാര്യം ചെയ്യുന്നത്.

ഏകദേശം 54 ഹെക്ടർ വ്യാപിച്ചുകിടക്കുന്ന മോണോവി ഒരു കാലത്ത് തിരക്കേറിയ ഒരു ​ഗ്രാമമായിരുന്നു. 1930 -ൽ ഗ്രാമത്തിൽ 123 നിവാസികൾ ഉണ്ടായിരുന്നു. എന്നാൽ, ജനസംഖ്യ കുറഞ്ഞുകുറഞ്ഞു വന്നു. 1980 ആയപ്പോഴേക്കും 18 പേർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 2000 ആയപ്പോഴേക്കും എൽസി എയ്‌ലറും അവളുടെ ഭർത്താവ് റൂഡിയും മാത്രമായി. 

2004 -ൽ റൂഡി മരിച്ചതോടെയാണ് ഈ ​ഗ്രാമത്തിലെ ഏക താമസക്കാരിയായി എൽസി മാറിയത്. 

click me!