800 വര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമത്തിന് താഴെ 1000 ത്തില്‍ അധികം പേരെ അടക്കിയ ശ്മശാനം !

By Web Team  |  First Published Mar 8, 2024, 2:07 PM IST

ചില സെമിത്തേരികളിലെ മൃതദേഹാവശിഷ്ടങ്ങളില്‍ ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഒപ്പം 14 -ാം നൂറ്റാണ്ടില്‍ യൂറോപ്പിനെ തകര്‍ത്ത Black Death എന്ന് അറിയപ്പെട്ട പ്ലേഗ് ബാധിച്ച നൂറുകണക്കിന് പേരെ കൂട്ടത്തോടെ സംസ്കരിച്ചതിന്‍റെ തെളിവുകളും ഇവിടെ നിന്ന് ലഭിച്ചു. 



ഫ്രാന്‍സിലെ ടൂര്‍സിലെ ബ്യൂമോണ്ട് ആബിയില്‍ 800 വര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമത്തിന് താഴെ പ്ലേഗ് വന്ന് ബാധിച്ചതുള്‍പ്പെടെ 1000 ഓളം പേരുടെ ശ്മശാനം കണ്ടെത്തി. 1002-ൽ സ്ഥാപിക്കുകയും 1790-ൽ അടച്ചുപൂട്ടുകയും ചെയ്ത ടൂർസ് പ്രവിശ്യയിലെ ഏറ്റവും വലിയ കന്യാസ്ത്രീ സമൂഹത്തിന്‍റെ ആസ്ഥാനമായിരുന്നു ബ്യൂമോണ്ട് ആബി, ഇവിടെ നടത്തിയ ഖനനത്തിലാണ് 1000 ത്തോളം മനുഷ്യരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്ത ശ്മശാനം കണ്ടെത്തിയത്. ഒപ്പം 9-ാം നൂറ്റാണ്ടിലെ ഒരു ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. 

സങ്കീര്‍ണ്ണവും സമ്പന്നവുമായ പാരമ്പര്യമുള്ള ബ്യൂമോണ്ട് ആബി കന്യാസ്ത്രീ സമൂഹം നൂറ്റാണ്ടുകളോളം ജീവിച്ച പ്രദേശമാണിവിടം. ഇവിടെ രണ്ട് തരം കന്യാസ്ത്രീ സമൂഹങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് ഗായക സംഘവും രണ്ട് സാധാരണ കന്യാസ്ത്രീകളും. ഗായക സംഘത്തില്‍ പ്രദേശത്തെ സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ള യുവതികളായ കന്യാസ്ത്രീകളാണ് ഉള്‍പ്പെട്ടിരുന്നത്. ഇവര്‍ക്കായിരുന്നു ആശ്രമത്തിന്‍റെ നടത്തിപ്പ് ചുമതലയും. ഇത്തരം കന്യാസ്ത്രീകള്‍ ഉയര്‍ന്ന പദവി വഹിച്ചിരുന്നതോടൊപ്പം കോൺവെന്‍റ് വിദ്യാഭ്യാസവും നേടിയിരുന്നു. എന്നാല്‍ സാധാരണ കന്യാസ്ത്രീകള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നതോടൊപ്പം ആശ്രമത്തിലെ ജോലികളും ചെയ്യേണ്ടിയിരുന്നു. 

Latest Videos

3,000 വര്‍ഷം പഴക്കം; സ്വര്‍ണ്ണം പൂശിയ ലോഹം ഭൂമിക്ക് പുറത്ത് നിന്നും വന്നതെന്ന് ഗവേഷകര്‍!

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിവന്‍റീവ് ആർക്കിയോളജിക്കൽ റിസർച്ചിൽ (INRAP) നിന്നുള്ള സംഘമാണ് ബ്യൂമോണ്ട് ആബിയിലെ ഖനനത്തിന് നേതൃത്വം നല്‍കുന്നത്.  ഫിലിപ്പ് ബ്ലാഞ്ചാർഡാണ് ഖനന സംഘത്തിന്‍റെ തലവന്‍. കന്യാസ്ത്രീകളെയും അവരുടെ സേവകരെയും അടക്കം ചെയ്ത നിരവധി സെമിത്തേരികള്‍ ആബിയില്‍ ഉണ്ടായിരുന്നു. ഇവയില്‍ ചിലത് 11 -ാം നൂറ്റാണ്ടിലേതാണ്. ചില സെമിത്തേരികളിലെ മൃതദേഹാവശിഷ്ടങ്ങളില്‍ ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഒപ്പം 14 -ാം നൂറ്റാണ്ടില്‍ യൂറോപ്പിനെ തകര്‍ത്ത Black Death എന്ന് അറിയപ്പെട്ട പ്ലേഗ് ബാധിച്ച നൂറുകണക്കിന് പേരെ കൂട്ടത്തോടെ സംസ്കരിച്ചതിന്‍റെ തെളിവുകളും ഇവിടെ നിന്ന് ലഭിച്ചു. 

കുട്ടികൾ മുതൽ മുതിർന്നവർ വരെ; 90,000 വർഷം പഴക്കമുള്ള അഞ്ച് ഹിമയുഗ മനുഷ്യരുടെ കാൽപ്പാടുകള്‍ കണ്ടെത്തി !

പ്രദേശത്ത് നിന്നുള്ള ഏറ്റവും വലിയ കണ്ടെത്തല്‍, ആശ്രമത്തിന് താഴെയായി ഒരു സജീവ ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതാണ്. ബെൽമോൺസ് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഗ്രാമം 9 -ാം നൂറ്റാണ്ട് മുതല്‍ നിരന്തണം അധിനിവേശത്തിന് വിധേയമായിരുന്നെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു. 11 -ാം നൂറ്റാണ്ട് ആകുമ്പോഴേക്കും ഗ്രാമത്തില്‍ വീടുകളും ഇരുമ്പ് ആലകളും കിണറുകളും പള്ളികളും നിര്‍മ്മിക്കപ്പെട്ടു.  ബ്യൂമോണ്ട് ആബി കന്യാസ്ത്രീ സമൂഹത്തിന്‍റെ വരവോടെ ഗ്രാമം ഉപേക്ഷിക്കപ്പെട്ടതാകാമെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. ഇവിടെ നിന്നും മണ്‍പാത്രങ്ങള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവ കണ്ടെത്തി. യൂറോപ്പില്‍ ആദ്യമായാണ് ഒരു ക്രിസ്ത്യന്‍ ആശ്രമത്തിന്‍റെ മുഴുവന്‍ പ്രദേശവും ഖനനം ചെയ്യുന്നത്. പുതിയ കണ്ടെത്തല്‍ മധ്യകാല ഫ്രഞ്ച് സമൂഹത്തിന്‍റെ ചരിത്രത്തിലും സംസ്‌കാരത്തിലും മതപരമായകാര്യത്തിലും സ്ത്രീകളുടെ പങ്കിലും അവരുടെ സമൂഹത്തിലെ പദവിയിലും  കന്യാസ്ത്രീ സമൂഹത്തിനുള്ളിലെ അധികാര വ്യവസ്ഥയിലേക്കും പുതിയ അറിവുകള്‍ നല്‍കുന്നെന്ന് ഖനന സംഘം അഭിപ്രായപ്പെട്ടു. 

'ഇരുണ്ട യുഗം വെറുമൊരു മിത്ത്'; വഡ്നഗറില്‍ 3,000 വര്‍ഷം പഴക്കമുള്ള പുരാതന ഇന്ത്യന്‍ നഗരം കണ്ടെത്തി !
 

click me!