ശരീരഭാരം കുറയ്ക്കാൻ ചികിത്സതേടിയ രോഗിക്ക് ഉദ്ധാരണക്കുറവിന് ചികിത്സ; 3,490 കോടി നഷ്ടപരിഹാരം നൽകാൻ കോടതി വിധി

By Web Team  |  First Published Dec 4, 2024, 10:10 PM IST

ശരീര ഭാരം മൂലമുള്ള അമിതമായ ക്ഷീണത്തിന് ചികിത്സ തേടിയായിരുന്നു 70 കാരന്‍ മെഡിക്കല്‍ സെന്‍റിറിലെത്തിയത്. എന്നാല്‍,മെഡിക്കല്‍ സെന്‍റര്‍ അദ്ദേഹത്തെ ഉദ്ധാരണക്കുറവിന് ആഴ്ചകളോളം ചികിത്സിക്കുകയായിരുന്നു. 



ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം കണ്ടെത്താന്‍ കഴിയാത്ത സംഭവം അടുത്തിടെ കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തായായിരുന്നു. ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മറ്റൊരു മെഡിക്കല്‍ പരിശോധനാ പിഴവ് ലോക ശ്രദ്ധ നേടി. ന്യൂമെക്സിക്കോയിലെ ന്യൂമാലെ മെഡിക്കൽ സെന്‍ററിൽ ക്ഷീണവും ശരീരഭാരം കുറയ്ക്കലും ചികിത്സ തേടിയെത്തിയ രോഗിയെ ഉദ്ധാരണക്കുറവിന് ചികിത്സിച്ചതാണ് സംഭവം. ഈ  കേസില്‍ പരാതിക്കാരന് 3,490 കോടി രൂപ പിഴയായി നല്‍കണമെന്നാണ് കോടതി വിധിച്ചത്. 

ന്യൂമാലെ മെഡിക്കൽ സെന്‍ററിനെതിരായ മെഡിക്കൽ ക്രമക്കേട് കേസിലാണ് ന്യൂ മെക്സിക്കോ സ്വദേശിക്ക് 412 മില്യൺ ഡോളർ (3,490 കോടി രൂപ) നഷ്ടപരിഹാരമായി ലഭിച്ചത്. ക്ലിനിക്കിന്‍റെ അശ്രദ്ധയും വഞ്ചനാപരമായ പെരുമാറ്റവും മൂലം പരാതിക്കാരന് മാറ്റാനാവാത്ത നാശനഷ്ടമുണ്ടാക്കിയെന്ന് നിരീക്ഷിച്ച കോടതി, ക്ലിനിക്കിന്‍റെ തെറ്റായ രോഗ നിർണ്ണയം കാരണം, അനാവശ്യവും ദോഷകരവുമായ ചികിത്സകൾക്ക് അദ്ദേഹം വിധേയനാകേണ്ടിവന്നെന്നും കോടതി നിരീക്ഷിച്ചു. 

Latest Videos

ശശി തരൂരിന്‍റെ മടിയിൽ ഇരുന്ന് പഴം കഴിച്ച ശേഷം ഉറങ്ങുന്ന കുരങ്ങൻ; ഇതുപോലൊന്ന് കണ്ടിട്ടില്ലെന്ന് സോഷ്യൽ മീഡിയ

70 വയസ്സുള്ള പരാതിക്കാരൻ 2017 -ലാണ് ക്ഷീണവും ശരീരഭാരം കുറയ്ക്കലിനും ചികിത്സ തേടി ന്യൂമാലെ മെഡിക്കൽ സെൻററിലെത്തിയത്. എന്നാല്‍, പരിശോധനയില്‍ അദ്ദേഹത്തിന് ഉദ്ധാരണക്കുറവ് ഉണ്ടെന്ന് തെറ്റായി കണ്ടെത്തുകയും എല്ലാ ആഴ്ചയും ഒന്നിലധികം തവണ കുത്തിവയ്പ്പുകളെടുക്കുകയും ചെയ്തു. ഇത് രോഗിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. ഒടുവില്‍ അദ്ദേഹം 2020 -ൽ മെഡിക്കല്‍ സെന്‍റിറിനെതിരെ കേസ് ഫയല്‍ ചെയ്തു. ക്ലിനിക്കിന്‍റെ തെറ്റായ രോഗനിര്‍ണയത്തിന് ഏകദേശം 375 മില്യൺ ഡോളറും (3177 കോടി രൂപ). വാദിക്കുള്ള നഷ്ടപരിഹാരമായി ഏകദേശം 37 ദശലക്ഷം ഡോളറുമാണ് (313 കോടി രൂപ) കോടതി നഷ്ടപരിഹാരമായി വിധിച്ചത്. അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ഉത്തരവാദിത്തമുള്ള രോഗി പരിചരണം നൽകാനും അവരുടെ എല്ലാ ക്ലിനിക്കുകളിലും സുരക്ഷ ഉറപ്പാക്കാനും ശ്രമിക്കുമെന്നും ന്യൂമാലെ മെഡിക്കൽ സെന്‍റർ പ്രസിഡന്‍റ് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ അവകാശപ്പെട്ടു.  

സിംഗപ്പൂര്‍ മാളിലെ വൈറലായ 'നാടന്‍ തല്ല്'; യാഥാര്‍ത്ഥ്യം പങ്കുവച്ച ഇന്ത്യന്‍ വംശജന്‍റെ വീഡിയോയ്ക്ക് പിന്തുണ

click me!