വളരെ രസകരമായാണ് പലരും ഈ ഈ പോസ്റ്റിനോട് പ്രതികരിച്ചത്. 'രണ്ടു മണിക്കൂർ വിശ്രമസമയത്ത് ഒരു ജീവിതപങ്കാളിയെ സുഖമായി കണ്ടെത്താം' എന്നായിരുന്നു ഒരാൾ കുറിച്ചത്.
അന്താരാഷ്‌ട്ര ബ്രാൻഡുകൾ മുതൽ കഫേകൾ വരെ നീളുന്ന വ്യത്യസ്തങ്ങളായ സ്റ്റോറുകൾ കൊണ്ട് സമ്പന്നമാണ് വിമാനത്താവളത്തിന്റെ ടെർമിനൽ. എന്നാൽ, ആ സ്റ്റോറുകൾക്കിടയിൽ ഒരു മാട്രിമോണിയൽ ഏജൻസി ഇടം പിടിക്കുക എന്നത് അധികമാരും പ്രതീക്ഷിക്കാത്ത കാര്യമാണ്. എന്നാൽ, ചെന്നൈ വിമാനത്താവളത്തിൽ നിന്നുമുള്ള ഒരു മാട്രിമോണിയൽ ഏജൻസിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഏറെ അമ്പരപ്പോടെയും കൗതുകത്തോടെയും ആണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
X ഉപയോക്താവ് ആയ @Aarsun എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഈ 'എലൈറ്റ് മാട്രിമോണിയൽ' സ്റ്റോറിന്റെ ചിത്രം പങ്കിട്ടത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്; 'വിമാനത്താവളത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ ആശ്രയിക്കാൻ ഒരു ഫാർമസി/കൺവീനിയൻസ് സ്റ്റോർ ഇല്ല, പക്ഷേ ഞാൻ എന്താണ് കണ്ടെത്തിയതെന്ന് നോക്കൂ.' ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിലാണ് വൈറലായത്. ഒക്ടോബർ 22 -ന് പോസ്റ്റ് ചെയ്ത ഈ ചിത്രവും കുറിപ്പും ഇതിനോടകം തന്നെ ഒരു ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞു.
lol, MAA airport doesn’t have pharmacy/a convenience store in case of emergencies but look what I found 👇🏼 pic.twitter.com/QBhwbr3jsP
— A (@Aarsun)
വളരെ രസകരമായാണ് പലരും ഈ ഈ പോസ്റ്റിനോട് പ്രതികരിച്ചത്. 'രണ്ടു മണിക്കൂർ വിശ്രമസമയത്ത് ഒരു ജീവിതപങ്കാളിയെ സുഖമായി കണ്ടെത്താം' എന്നായിരുന്നു ഒരാൾ കുറിച്ചത്. 'ഒരു വധു/വരൻ യാത്രയിൽ ഡ്യൂട്ടി ഫ്രീ' എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്. എന്നാൽ ഇത് ബുദ്ധിപരമായ ഒരു മാർക്കറ്റിംഗ് തന്ത്രമാണ് എന്നായിരുന്നു മറ്റൊരു ഉപയോഗക്താവ് അഭിപ്രായപ്പെട്ടത്. ഒരു ദിവസം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് ഈ മാട്രിമോണിയൽ ഏജൻസി എത്തിപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായിക്കാം: കാണാതായ ആമയെ മൂന്നരവർഷത്തിന് ശേഷം കണ്ടെത്തി, വീട്ടിൽ നിന്നും അഞ്ച് മൈൽ അകലെ..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: