ശാസ്ത്രം പറയുന്നു മാത്യു റിക്കാർഡ്, ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ !

By Web Team  |  First Published Feb 10, 2024, 8:08 PM IST

പരമാനന്ദം നേടുന്നതിന്‍റെ രഹസ്യം ധ്യാനമാണെന്ന്  മാത്യു റിക്കാർഡും പറയുന്നു. ശാസ്ത്രം ഒടുവില്‍ അത് ശാസ്ത്രീയമായി തന്നെ തെളിയിച്ചിരിക്കുന്നു. 



ന്തോഷവാനാണോ എന്ന് നിങ്ങളോട് ഒരാള്‍‍ ചോദിച്ചാല്‍ അതെ എന്നോ അല്ല എന്നോ ആയിരിക്കും നിങ്ങളുടെ ഉത്തരം. അതേസമയം ഉത്തരം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചും മാറ്റപ്പെടുന്നു. എന്നാല്‍, ശാസ്ത്രം ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യനെ കണ്ടെത്തിയിരിക്കുന്നു. ടിബറ്റന്‍  ബുദ്ധ സന്യാസിയായ മാത്യു റിക്കാർഡാണ്(77)  ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യനെന്ന് ശാസ്ത്രം അതിന്‍റെ നൂതനമായ സാങ്കേതിക വിദ്യയിലൂടെ തെളിയിച്ചിരിക്കുന്നു. 

വിസ്കോൺസിൻ സർവകലാശാലയിലെ ന്യൂറോ സയൻ്റിസ്റ്റുകളാണ് മാത്യു റിക്കോര്‍ഡിന്‍റെ സന്തോഷം എത്രയാണെന്ന് അളന്നത്. അതിനായി അവര്‍ അദ്ദേഹത്തിന്‍റെ തലയോട്ടിയില്‍  256 സെൻസറുകൾ ഘടിപ്പിച്ചു. തുടര്‍ന്ന അദ്ദേഹം ധ്യാനിക്കുമ്പോള്‍ മസ്തിഷ്തത്തിന്‍റെ പ്രവര്‍ത്തനം രേകപ്പെടുത്തി. ധ്യാന വേളകളില്‍ അദ്ദേഹത്തിന്‍റെ മസ്തിഷ്കം, ഗാമാ തരംഗങ്ങളുടെ ഒരു തലം ഉത്പാദിപ്പിക്കുന്നത് ഗവേഷകർ കണ്ടെത്തി. ഇവയുടെ പഠനത്തിലൂടെ അദ്ദേഹത്തിന്‍റെ മസ്തിഷ്തം സന്തോഷത്തിനുള്ള അസാധാരണമായ താത്പര്യവും  നിഷേധാത്മകതയോടുള്ള  കുറഞ്ഞ പ്രവണതയും പ്രകടിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. 

Latest Videos

'അഭിനന്ദിക്കാന്‍ ഒരുത്തനും വേണ്ട'; വീണിടത്ത് നിന്നും എഴുന്നേറ്റ് സ്വയം അഭിനന്ദിക്കുന്ന കുട്ടിയുടെ വീഡിയോ വൈറൽ!

വാലന്‍റൈന്‍സ് ദിനത്തില്‍ 1000 വര്‍ഷം പഴക്കമുള്ള ജയില്‍ നിന്നും വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാം !

ന്യൂറോ സയൻ്റിസ്റ്റുകൾ മറ്റ് ബുദ്ധ സന്യാസിമാരിലും ഈ പഠനം നടത്തിയിരുന്നു. 50,000-ലധികം തവണ ധ്യാനത്തിൽ ഏർപ്പെട്ടിരിക്കുന്ന സധ്യാസിമാരുടെ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ കാര്യമായ മാറ്റങ്ങൾ കാണിക്കുന്നതായി അവർ കണ്ടെത്തി. പ്രതിദിനം 20 മിനിറ്റ് ധ്യാനം മൂന്നാഴ്ച മാത്രം ചെയ്യുന്നവരും ചെറിയ മാറ്റങ്ങൾ പ്രകടമാണെന്ന് ഗവേഷകര്‍ പറയുന്നു. പരമാനന്ദം നേടുന്നതിന്‍റെ രഹസ്യം ധ്യാനമാണെന്ന്  മാത്യു റിക്കാർഡും പറയുന്നു. ശാസ്ത്രം ഒടുവില്‍ അത് ശാസ്ത്രീയമായി തന്നെ തെളിയിച്ചിരിക്കുന്നു. 

പ്രശസ്ത ഫ്രഞ്ച് തത്ത്വചിന്തകനായ പരേതനായ ജീൻ-ഫ്രാങ്കോയിസ് റെവലിൻ്റെയും ചിത്രകാരിയായ ടിബറ്റൻ ബുദ്ധ സന്യാസിനി യാഹ്നെ ലെ ടൗമെലിന്‍റെയും മകനായി 1946 ലാണ് മാത്യു റിക്കാർഡ് ജനിക്കുന്നത്. നോബല്‍ ജേതാവായ ഫ്രാൻസ്വാ ജേക്കബിൻ്റെ കീഴിൽ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ മോളിക്യുലാർ ജനിതകശാസ്ത്രത്തിൽ 1972-ൽ പിഎച്ച്ഡി ബിരുദം അദ്ദേഹം പൂര്‍ത്തിയാക്കി. പിന്നാലെ ശാസ്ത്രജീവിതം ഉപേക്ഷിച്ച് ടിബറ്റന്‍ ബുദ്ധിസ്റ്റായി. ഇന്ന് നേപ്പാളില്‍ താമസിക്കുന്ന അദ്ദേഹം ബുദ്ധ സന്ന്യസിമാരുടെ നിരവധി പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇതിനകം സന്തോഷത്തെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 

വെറും അമ്പത് വര്‍ഷം; അപ്രത്യക്ഷമായത് 68,000 സ്ക്വയർ കിലോമീറ്റര്‍ വലിപ്പമുള്ള കടല്‍ !

click me!