മുൻകാമുകിയുടെ കോഴിയെ മോഷ്ടിച്ചു, കെട്ടിപ്പിടിച്ച് കുറ്റിക്കാട്ടിലിരുന്ന് കരഞ്ഞു, യുവാവിനെ പിടികൂടി പൊലീസ് 

ഒരു കുറ്റിക്കാട്ടിൽ വച്ച് യുവാവിനെ പൊലീസ് കണ്ടെത്തി. അയാൾ അവിടെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നത്രെ. അപ്പോഴും അയാളുടെ കയ്യിൽ പോളി എന്ന കോഴി ഉണ്ടായിരുന്നു.

man stole ex girlfrineds chicken and weeping arrested in Kitsap County in Washington

അതിവിചിത്രമെന്ന് തോന്നുന്ന പല സംഭവങ്ങളും ലോകത്തുണ്ടാവാറുണ്ട്. അതുപോലെ ഒരു സംഭവമാണ് യുഎസ്സിലെ വാഷിം​ഗ്ടണിലും ഉണ്ടായത്. മുൻ കാമുകിയുടെ കോഴിയെ യുവാവ് മോഷ്ടിച്ചു. മോഷ്ടിച്ചു എന്ന് മാത്രമല്ല, അതിനേയും കൊണ്ട് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് കരഞ്ഞു. ഇവിടെ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

വാഷിംഗ്ടൺ സ്റ്റേറ്റിലെ കിറ്റ്‌സാപ്പ് കൗണ്ടിയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച്, മാർച്ച് 29 -നാണ് ഒരു യുവതി പൊലീസിനെ വിളിച്ചത്. തൻ‌റെ മുൻ കാമുകൻ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നുവെന്നായിരുന്നു യുവതിയുടെ പരാതി. പിന്നാലെ, 'എനിക്ക് പോളിയെ കിട്ടി, എനിക്ക് പോളിയെ കിട്ടി' എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ഇയാൾ അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തുവത്രെ. യുവതിയുടെ കോഴിയുടെ പേരാണ് പോളി. 

Latest Videos

ബോഡികാം വീഡിയോയിൽ കാണുന്നത് പ്രകാരം ഒരു കുറ്റിക്കാട്ടിൽ വച്ച് യുവാവിനെ പൊലീസ് കണ്ടെത്തി. അയാൾ അവിടെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നത്രെ. അപ്പോഴും അയാളുടെ കയ്യിൽ പോളി എന്ന കോഴി ഉണ്ടായിരുന്നു. 'എന്റെ കോഴിയെ വേദനിപ്പിക്കരുത്' എന്നും ഇയാൾ പൊലീസുകാരോട് പറഞ്ഞു. 

'കോഴിയെ വേദനിപ്പിക്കില്ല' എന്ന് യുവാവിനോട് പൊലീസുകാരൻ പറയുന്നതും കേൾക്കാം. കോഴിയെ മോഷ്ടിച്ചതിനും ഓർഡർ ഓഫ് പ്രൊട്ടക്ഷൻ ലംഘിച്ചതിനുമാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ യുവതിയുടെ വീട്ടിൽ ചെല്ലുന്നതിന് യുവാവിന് നിയമപരമായ വിലക്കുണ്ട്. 

യുവാവിനെ കുറ്റിക്കാട്ടിൽ നിന്നും പിടികൂടുന്നതിന്റെയും അയാൾ കോഴിയേയും ചേർത്ത് പിടിച്ചുകൊണ്ടു വരുന്നതുമായ ദൃശ്യങ്ങൾ Kitsap Sheriff എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിട്ടുണ്ട്. അതിൽ യുവാവ് പോളിയെ വളരെ ശ്രദ്ധയോടെ വാഹനത്തിന്റെ ബാക്ക്സീറ്റിൽ വയ്ക്കുന്നത് കാണാം. പോളിയെ പിന്നീട് പൊലീസ് അവളുടെ ഉടമയ്ക്ക് കൈമാറി. 

ശ്ശെടാ, ഇത് ശരിക്കും കാക്ക തന്നെയാണോ അതോ വല്ല തത്തയുമാണോ? മനുഷ്യരെപ്പോലെ സംസാരം, വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!