ദാമ്പത്യത്തിലെ കല്ലുകടി സൈനികരുടെ പോരാട്ട വീര്യത്തെ തകര്‍ക്കുമെന്നും അതിനാല്‍ സൈനികന്‍റെ കുടുംബത്തിന്‍റെ സ്ഥിരത നിലനിര്‍ത്തേണ്ടത് ഭരണകൂടത്തിന്‍റെ ആവശ്യമാണെന്ന് പീപ്പിള്‍സ് കോര്‍ട്ട് ഡെയ്ലി എഡിറ്റോറിയല്‍ പേജില്‍ എഴുതി.
ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ (PLA) ഒരു സൈനികന്‍റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയ യുവാവിനെ 10 മാസം തടവിന് ശിക്ഷിച്ച് ചൈന. സൈനികന്‍റെ വിവാഹബന്ധം തകര്‍ക്കാന്‍ ഇയാള്‍ സൈനികന്‍റെ ഭാര്യയുമായി ഡേറ്റിംഗ് ചെയ്യുകയും അവിഹിതബന്ധം നിലനിര്‍ത്തുകയും ചെയ്തെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈനികരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാന്‍ ചൈനീസ് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജിലിനിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ദുൻഹുവയിലെ ഒരു കോടതി, സൈനികന്‍റെ വിവാഹം തകർത്ത കുറ്റത്തിന് മാ എന്ന് പേരുള്ളയാളെ 10 മാസത്തെ ജയിൽ ശിക്ഷ വിധിച്ചതായി പീപ്പിൾസ് കോർട്ട് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ചൈനീസ് ക്രിമിനൽ നിയമ പ്രകാരം ഒരു പീപ്പിള്‍സ് ലിബറേഷന്‍ സൈനികന്‍റെ ജീവിതപങ്കാളിയാണ് എന്ന് അറിഞ്ഞു കൊണ്ട് അവരുമായി ഡേറ്റിംഗ് നടത്തുന്നതോ വിവാഹം കഴിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മാത്രമല്ല, ചൈനയുടെ ദേശീയ പ്രതിരോധ നിയമം അനുസരിച്ച് ഒരു സൈനികന്‍റെ വിവാഹത്തിന് പ്രത്യേക സംരക്ഷണം നൽകുന്നതോടൊപ്പം സൈനികസേവനം ചെയ്യുന്ന അംഗങ്ങളുടെ ബഹുമാനം സംരക്ഷിക്കാനും ഭരണകൂടം ബാധ്യസ്ഥരായതിനാൽ ശിക്ഷ വളരെ കഠിനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വധുവിനെ വിവാഹ വേദിയില്‍ കയറാന്‍ സഹായിച്ച് വരന്‍; കാര്യങ്ങള്‍ തകിടം മറിഞ്ഞത് ഒറ്റനിമിഷം കൊണ്ട് !
മായുടെ പഴയ സുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്നു യുവാന്‍. ഇരുവരും ഏറെ നാളുകള്‍ക്ക് ശേഷം 2022 ല്‍ കണ്ടുമുട്ടി. അന്ന് തന്നെ ഇരുവരും ഡേറ്റിംഗ് നടത്തി. എന്നാല്‍ താന്‍ പിഎല്‍എ സൈനികന്‍റെ ഭാര്യയാണെന്ന് യുവാന്‍, മായോട് പറഞ്ഞെങ്കിലും അയാള്‍ അത് കാര്യമായി എടുത്തില്ല. മാത്രമല്ല, യുവാന്‍, തന്‍റെ കാമുകിയാണെന്ന് മാ തന്‍റെ സുഹൃത്തുക്കളോട് പറയുകയും ചെയ്തു. എന്നാല്‍ പിഎല്‍എ സൈനികന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് കുറ്റകരമാണെന്നും യുവാന്‍, മായെ അറിയിച്ചു. ഇതോടെ യുവാനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മാ തീരുമാനിച്ചു. എന്നാല്‍, തനിക്ക് യുവാനെ കാണാതിരിക്കാനാകുന്നില്ലെന്ന് പറഞ്ഞ മാ ഏതാണ്ട് ഒരു മാസത്തിനിടെ യുവാനുമായി വീണ്ടും ഡേറ്റിംഗ് നടത്തി. പിന്നാലെ ഇരുവരും യുവാന്‍റെ അമ്മ വീട്ടില്‍ ഒന്നിച്ച് താമസിച്ചു.
ദാ ഇങ്ങനെ.... ഇങ്ങനെ വേണം ഇരിക്കാന്‍; കൈക്കുഞ്ഞിനെ അനുകരിച്ച് വൈറലായ പൂച്ചയുടെ വീഡിയോ !
ഇതിനിടെ യുവാന്‍, വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത് സൈനികനായ ഭര്‍ത്താവില്‍ സംശയം ഉയര്‍ത്തി. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത് അയാളെ അത്ഭുതപ്പെടുത്തി. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച സൈനികന്‍ റസിഡന്‍സി അസോസിയേഷന്‍റെ സെക്യൂരിറ്റി ക്യാമറകള്‍ പരിശോധിക്കുകയും അതില്‍ മായെ കണ്ടെത്തുകയുമായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ പോലീസില്‍ പരാതി നല്‍കി. കോടതിയില്‍ മാ കുറ്റം ഏറ്റുപറഞ്ഞു. മാ കുറ്റം സമ്മതിച്ചതിനാല്‍ കോടതി ശിക്ഷയില്‍ ഇളവ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈനികർ പൊതുവെ വീട്ടിൽ നിന്ന് വളരെ അകലെയാണ് താമസിക്കുന്നത്. അതിനാല്‍ അവര്‍ക്ക് സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ സൈനികരുടെ അസാന്നിധ്യത്തില്‍ അവരുടെ ദാമ്പത്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ചൈനയില്‍ വലിയ അധര്‍മ്മവും കുറ്റകരവുമായി കരുതപ്പെടുന്നു. ദാമ്പത്യത്തിലെ കല്ലുകടി സൈനികരുടെ പോരാട്ട വീര്യത്തെ തകര്‍ക്കുമെന്നും അതിനാല്‍ സൈനികന്‍റെ കുടുംബത്തിന്‍റെ സ്ഥിരത നിലനിര്‍ത്തേണ്ടത് ഭരണകൂടത്തിന്‍റെ ആവശ്യമാണെന്ന് പീപ്പിള്‍സ് കോര്‍ട്ട് ഡെയ്ലി എഡിറ്റോറിയല്‍ പേജില്‍ എഴുതി.
വരുവിന്‍ കാണുവിന്‍ 'പണം കായ്ക്കുന്ന മരം'!; രാജ്ഗിരിലെ പണം കായ്ക്കുന്ന മരത്തിന്‍റെ വീഡിയോ വൈറല്‍ !