മാഞ്ചസ്റ്ററിൽ ഒരു വീട് വാടയ്ക്ക് എടുത്ത് താമസിക്കുന്നതിനേക്കാൾ ലാഭകരമാണ് തുര്‍ക്കിയിലെ ആഡംബര റിസോർട്ടിൽ താമസിക്കുന്നതെന്നാണ് ജോഷ് കെറിന്‍റെ വാദം.
സ്വന്തമായി വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നതിലും ലാഭം ആഡംബര റിസോർട്ടിൽ താമസിക്കുന്നതാണ് എന്ന വാദവുമായി മാഞ്ചസ്റ്റർ സ്വദേശി. ഏകദേശം 5,30,000 വ്യൂസ് നേടിയ ടിക് ടോക്ക് വീഡിയോയിലാണ് ജോഷ് കെർ എന്ന വ്യക്തി തന്‍റെ വിചിത്രമെന്ന് തോന്നാവുന്ന നിരീക്ഷണം നടത്തിയിരിക്കുന്നത്. അതിനായി ജോഷ് കൃത്യമായ ചില കണക്കുകളും നിരത്തുന്നുണ്ട്.
സിറ്റി സെന്‍ററിലെ തന്‍റെ അപ്പാർട്ട്‌മെന്‍റിന് പ്രതിമാസം 99,073 രൂപ (950 പൗണ്ട്) വാടകയായി നൽകുന്നുണ്ടെന്നാണ് ജോഷ് കെർ പറയുന്നത്. എന്നാൽ, 28 ദിവസം താമസിച്ചതിന് താൻ തുർക്കിയിലെ ഒരു റിസോർട്ടിന് നൽകിയത് 97,821 രൂപ ( 938 പൗണ്ട്) ആണെന്നും ഇയാൾ പറയുന്നു. അതിനാൽ മാഞ്ചസ്റ്ററിൽ ഒരു വീട് വാടയ്ക്ക് എടുത്ത് താമസിക്കുന്നതിനേക്കാൾ ലാഭകരമാണ് തുര്‍ക്കിയിലെ ആഡംബര റിസോർട്ടിൽ താമസിക്കുന്നതെന്നാണ് ജോഷ് കെറിന്‍റെ വാദം. സംഗതി എന്തായാലും ഓരോ ദിവസം കഴിയുന്തോറും ജോഷിന്‍റെ വീഡിയോ സാമൂഹി മാധ്യമങ്ങളിൽ വൈറലാവുകയാണ്. അതേസമയം ബ്രിട്ടീഷ് കറന്‍സിയായ പൌണ്ടും തുര്‍ക്കി കറന്‍സിയായ തുര്‍ക്കിഷ് ലിറയും തമ്മിലുള്ള അന്തരം 38.61 ആണെന്നും ഇതോടൊപ്പം വായിക്കണം.
ജീവനക്കാരൻ മൂക്കിൽ കൈ ഇടുന്ന വീഡിയോ പുറത്ത്; കട പൂട്ടേണ്ട ഗതികേടില്‍ ഡോമിനോസ് !
ബ്രിട്ടീഷ് റെസിഡൻഷ്യൽ പ്രോപ്പർട്ടി സോഫ്റ്റ്‌വെയർ, ഡാറ്റ, ഇൻസൈറ്റ് കമ്പനിയായ സൂപ്ലയിൽ നിന്നുള്ള സമീപകാല ഡാറ്റ സൂചിപ്പിക്കുന്നത് മാഞ്ചസ്റ്റർ സിറ്റി സെന്‍ററിലെ ശരാശരി പ്രതിമാസ വാടക ഏകദേശം 1,21,285 രൂപയാണന്നാണ് ( £1,163 ആണ്). കൂടാതെ, അവിടെ താമസിക്കുന്നതിന് ഈ വർഷം ബാൻഡ് എയിൽ കൗൺസിൽ നികുതിയായി നൽകേണ്ടി വരുന്നത് 3,42,321 രൂപയാണന്നും കമ്പനി കണക്കുകള്‍ പറയുന്നു. കെട്ടിടങ്ങളുടെ വാടക വില ഉയർന്നതോടെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഏറ്റവും ജീവിത ചെലവേറിയ സ്ഥലമായി മാഞ്ചസ്റ്റർ മാറിക്കഴിഞ്ഞു എന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജീവിത ചെലവ് അസഹനീയം; യുവതി രണ്ട് കുട്ടികളുമായി യുകെയിൽ നിന്ന് തായ്‍ലന്‍ഡിലേക്ക് താമസം മാറ്റി !
മാഞ്ചസ്റ്ററില്‍ മാത്രമല്ല യുകെയിലെമ്പാടും ജീവിത ചെലവ് കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയിലെ ജീവിത ചെലവില്‍ നിന്നും രക്ഷപ്പെടാനായി തന്‍റെ രണ്ട് കുട്ടികളുമായി സിംഗിള്‍ പാരന്‍റായ ക്രൌണ്‍ കേള്‍സ് എന്ന യുവതി തായ്‍ലന്‍ഡിലേക്ക് താമസം മാറ്റിയിരുന്നു. അവരും തന്‍റെ തീരുമാനം അറിയിച്ചത് ടിക് ടോക്ക് വീഡിയോയിലൂടെയായിരുന്നു. കേള്‍സിന്‍റെ വീടിയോയും യുകെയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
മാപ്പാക്കണം ! 30 യുവതികളെ പറ്റിച്ച് 25 കാരൻ തട്ടിയെടുത്തത് 58 ലക്ഷം രൂപ, ഒടുവിൽ കുറ്റ സമ്മതം