'ഇന്ത്യയിലേക്ക് മടങ്ങൂവെന്ന് പറയുന്നതുപോലെ'; ന്യൂസിലാൻഡിൽ വംശീയവിവേചനം നേരിടുന്നതായി 29 -കാരൻ 

By Web TeamFirst Published Oct 25, 2024, 2:18 PM IST
Highlights

ജോലിസ്ഥലത്തും പൊതുവിടങ്ങളിലും ഞാൻ ഒരുപോലെ അവഗണിക്കപ്പെട്ടു. ആളുകൾ കൂട്ടത്തിൽ കൂട്ടാതെ മാറ്റിനിർത്തി. വലിയ ആൾക്കൂട്ടത്തിലും ഞാൻ ഒറ്റപ്പെട്ടവനായി. ഇന്ത്യയിലേക്ക് തന്നെ തിരിച്ചു പോകാൻ അവർ പറയാതെ പറയുന്നതുപോലെയാണ് എനിക്ക് തോന്നിയത്.

ന്യൂസിലാൻഡിൽ വംശീയ വിവേചനം നേരിടുന്നതായി 29 -കാരനായ ഇന്ത്യക്കാരന്റെ പോസ്റ്റ്. രണ്ടുവർഷം മുമ്പ് ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡിൽ എത്തിയ യുവാവാണ്  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചത്. എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു രാജ്യമായാണ് ആദ്യം ന്യൂസിലാൻഡിനെ കരുതിയിരുന്നതെങ്കിലും തൻറെ അനുഭവങ്ങൾ തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായാണ് "Lopsided_Tennis69" എന്ന പേരിൽ റെഡ്ഡിറ്റിൽ അറിയപ്പെടുന്ന യുവാവ് കുറിച്ചിരിക്കുന്നത്.

ഒരുപാട് സ്വപ്നങ്ങളുമായി ഒരു പുതിയ തുടക്കം തേടിയാണ് രണ്ടു വർഷങ്ങൾക്കു മുൻപ് താൻ ന്യൂസിലാൻഡിൽ എത്തിയതെന്നും എന്നാൽ ഇപ്പോൾ താൻ ഇവിടെ നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത വിവേചനവും മാനസിക ബുദ്ധിമുട്ടുകളും ആണെന്നും യുവാവ് പോസ്റ്റിൽ പറയുന്നു. സമാനമായ അനുഭവങ്ങൾ നേരിടുന്നവർ ഉണ്ടെങ്കിൽ അവരെ കണ്ടെത്താനാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് എന്നും യുവാവ് പറയുന്നുണ്ട്.

Latest Videos

'ഞാൻ 29 വയസ്സുള്ള ഒരു ഇന്ത്യക്കാരനാണ്, രണ്ട് വർഷം മുമ്പ് ഒരു പുതിയ തുടക്കത്തിനായി ന്യൂസിലാൻഡിലേക്ക് മാറി. ന്യൂസിലാൻഡിനെ കുറിച്ച് ഒരു മികച്ച ചിത്രമാണ് തന്നിലുണ്ടായത്. പക്ഷേ എൻ്റെ അനുഭവം നിർഭാഗ്യവശാൽ അതിൽ നിന്ന് വളരെ അകലെയാണ്. നേരിടേണ്ടിവന്ന അനുഭവങ്ങളിൽ ഭൂരിഭാഗവും വംശീയ വിവേചനവും അവഗണനയും നിറഞ്ഞതായിരുന്നു. അപരിചിതരായ ആളുകൾ എന്നെ ചീത്ത വിളിക്കുന്നത് മുതൽ  എൻറെ ഭാഷാശൈലിയുടെയും  നിറത്തിന്റെയും പേരിൽ പരിഹാസവും ഒറ്റപ്പെടുത്തലുകളും വരെ നേരിടേണ്ടി വന്നു.'

'ജോലിസ്ഥലത്തും പൊതുവിടങ്ങളിലും ഞാൻ ഒരുപോലെ അവഗണിക്കപ്പെട്ടു. ആളുകൾ കൂട്ടത്തിൽ കൂട്ടാതെ മാറ്റിനിർത്തി. വലിയ ആൾക്കൂട്ടത്തിലും ഞാൻ ഒറ്റപ്പെട്ടവനായി. ഇന്ത്യയിലേക്ക് തന്നെ തിരിച്ചു പോകാൻ അവർ പറയാതെ പറയുന്നതുപോലെയാണ് എനിക്ക് തോന്നിയത്.'

Unwelcome In New Zealand
byu/Lopsided_Tennis69 inindia

'വിദേശത്തേക്ക് മാറിയതിന് ശേഷം നിങ്ങളിൽ ആർക്കെങ്കിലും സമാനമായ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇത്തരം അവസ്ഥകളെ നിങ്ങൾ എങ്ങനെയാണ് നേരിടുന്നത്? ന്യൂസിലാൻഡിനെ സ്വന്തം  വീടായി കരുതാനാണ് ആഗ്രഹിക്കുന്നതെങ്കിലും നിലവിലെ അവസ്ഥകൾ വലിയ മാനസിക സമ്മർദ്ദത്തിലേക്കാണ് എന്നെ തള്ളി വിടുന്നത്' എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. 

പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും നിരവധിപ്പേർ പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അനുഭവങ്ങൾ നേരിട്ടവരും അല്ലാത്തവരും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!