'ആ പാസ്‍വേഡ് പറ...'; ആറ് മാസം മുമ്പ് ജോലിയില്‍ നിന്നും പിരിച്ച് വിട്ട തോഴിലാളിയോട് കെഞ്ചി കമ്പനി ഉടമ

By Web Team  |  First Published Mar 20, 2024, 1:04 PM IST


മുന്‍ കമ്പനികളില്‍ നിന്നുമുണ്ടായ ഇത്തരം ദുരനുഭവങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു കുറിപ്പിന് താഴെ പിന്നെ ഉണ്ടായത്. നിരവധി വായനക്കാര്‍ സമാനമായ തങ്ങളുടെ അനുഭവവുമായി രംഗത്തെത്തി.



സാങ്കേതിക വിദ്യയുടെ അതിപ്രസര കാലത്ത് നൂറുകണക്കിന് പാസ്‍വേഡുകളാണ് നമ്മള്‍ ഓരോരുത്തരും ഉപയോഗിക്കുന്നത്. ലാപ് ടോപ്പ് പാസ്‍വേഡ്, മൊബൈല്‍ പാസ്‍വേഡ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് തുടങ്ങിയ ഓരോ സാമൂഹിക മാധ്യമത്തിനും വ്യത്യസ്ത പാസ്‍വേഡുകള്‍ അങ്ങനെ ആകെ മൊത്തം പാസ്‍വേഡുകളുടെ ഒരു കളി. ഈ പാസ്‍വേഡുകളിലൊന്നില്‍ കുടുങ്ങി, തന്നെ പിരിച്ച് വിട്ട് ആറ് മാസങ്ങള്‍ക്ക് ശേഷം തന്‍റെ കമ്പനി ഉടമ എങ്ങനെ തന്നെ ബന്ധപ്പെട്ടെന്ന് ഒരു മുന്‍ തൊഴിലാളി വിദശീകരിക്കുന്ന ഒരു കുറിപ്പ് റെഡ്ഡിറ്റ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വായനക്കാര്‍ ആശ്ചര്യപ്പെട്ടു. 

തന്‍റെ മുന്‍ തൊഴിലുടമ അയച്ച ഈ മെയിലിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് spicyad എന്ന റെഡ്ഡിറ്റ് സാമൂഹിക മാധ്യമ അക്കൌണ്ടില്‍ നിന്നും ഇങ്ങനെ എഴുതി, 'എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് 6 മാസത്തിന് ശേഷം ഞാൻ ഉപയോഗിച്ച കമ്പ്യൂട്ടറിന്‍റെ പാസ്‍വേഡ് മുന്‍ തൊഴിലുടമ ആവശ്യപ്പെട്ടു. ഈ കമ്പനി അവരുടെ കമ്പനിയിൽ ഒരു മാനേജ്‌മെന്‍റ് സ്ഥാനത്തിനായി എന്നെ അഭിമുഖം നടത്തി. എനിക്ക് ജോലിയും കിട്ടി. 'കുതിരയ്ക്കും മുമ്പുള്ള വണ്ടി'യായതിനാല്‍ അവര്‍ ആ സ്ഥാനം വേണ്ടെന്ന് വയ്ക്കുന്നത് വരെ 30 ദിവസം ജോലി ചെയ്തു.  കമ്പനിയില്‍ നടക്കുന്ന എല്ലാ നിയമവിരുദ്ധമായ വിപണന രീതികളെയും പരിഹരിക്കാനുള്ള പരിഹാരങ്ങൾ ഞാന്‍ വാഗ്ദാനം ചെയ്തു. പക്ഷേ, അവര്‍ 'ഞാന്‍' എന്ന പ്രശ്നത്തില്‍ നിന്നും രക്ഷപ്പെട്ടു. ഇപ്പോള്‍ അവര്‍ക്ക് ഞാന്‍ ഉപയോഗിച്ച പാസ്‍വേഡ് വേണം. ലോല്‍.' ഒപ്പം അയാള്‍ പാസ്‍വേഡ് ആവശ്യപ്പെട്ട് കമ്പനി ഉടമ അയച്ച ഈ മെയിലിന്‍റെ സ്ക്രീന്‍ ഷോട്ടും പങ്കുവച്ചു. 

Latest Videos

എസി കോച്ചില്‍ 'എലി' എന്ന് യുവതി; 'ഇപ്പോ ശരിയാക്കാ'മെന്ന് റെയിൽവേസേവ, പരിഹസിച്ച് സോഷ്യൽ മീഡിയയും

Former employer wants my password to the computer I used 6 months after terminating me.
byu/spicyad inantiwork

'അയ്യോ... പ്രേതം'; ബൈക്ക് യാത്രക്കാരന്‍റെ ഹെല്‍മറ്റ് ക്യാമറയില്‍ കുടുങ്ങിയ 'പ്രേത വീഡിയോ' വൈറല്‍

മുന്‍ കമ്പനികളില്‍ നിന്നുമുണ്ടായ ഇത്തരം ദുരനുഭവങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു കുറിപ്പിന് താഴെ പിന്നെ ഉണ്ടായത്. നിരവധി വായനക്കാര്‍ സമാനമായ തങ്ങളുടെ അനുഭവവുമായി രംഗത്തെത്തി. ചില വായനക്കാര്‍ 'ആറ് മാസത്തിന് ശേഷം ഇത്തരം പാസ്‍വേഡുകള്‍ ഓര്‍ക്കാന്‍ കഴിയില്ലെന്ന്' എഴുതി. '6 മാസമോ? 6 മാസത്തിനു ശേഷം ഇടയ്ക്കിടെ ഉപയോഗിക്കാത്ത ഒരു പാസ്‌വേഡ് ഓർക്കാൻ ഒരു വഴിയുമില്ല, പ്രത്യേകിച്ച് 30 ദിവസം മാത്രം പണിയെടുത്ത ഒരു ജോലിയുടെത്. ആഗ്രഹിച്ചാലും അവരെ സഹായിക്കാൻ കഴിയില്ല.' ഒരു വായനക്കാരനെഴുതി. 

അടിച്ച് പൂസാകാന്‍ ഇനി 'ഒറ്റക്കൊമ്പന്‍'; ബ്രിട്ടന്‍ വഴി ലോകം കീഴടക്കാന്‍ മലയാളിയുടെ വാറ്റ്

'കമ്പനിയുടെ ഐടി ഡിപ്പാർട്ട്‌മെന്‍റിന് ഒരു റീസെറ്റ് നടത്തുന്നതിലൂടെ ഈ സാഹചര്യം എളുപ്പത്തിൽ മറികടക്കാം എന്നിരിക്കെ പ്രശ്നത്തില്‍ എന്തോ കുഴപ്പമുണ്ടെന്ന്' മറ്റ് ചില വായനക്കാരെഴുതി. 'ഇത് വിചിത്രമാണ്. അവർ കള്ളം പറയുകയാണ്, നിങ്ങൾ ഈ വ്യക്തിക്ക് നിങ്ങളുടെ പാസ്‌വേഡ് നൽകിയാൽ നിങ്ങളുടെ അക്കൗണ്ടുകളിൽ കയറാൻ അവർ അത് ഉപയോഗിക്കാൻ ശ്രമിക്കും. ഈ സന്ദേശം അവഗണിക്കുക, ഒരു കാരണവശാലും നിങ്ങളുടെ പാസ്‌വേഡ് ആർക്കും നൽകരുത്.' മറ്റൊരു വായനക്കാരന്‍ മുന്നറിയിപ്പ് നല്‍കി. 

ഭര്‍ത്താവിനെ മുതല വിഴുങ്ങി; മുതലയെ ആക്രമിച്ച് വായില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിച്ച് ഭാര്യ

click me!