കുറിപ്പിന്റെ ചിത്രവും പൊലീസ് പങ്കുവച്ചിട്ടുണ്ട്. ആ കുറിപ്പിൽ പറയുന്നത് തനിക്ക് ഒരു തെറ്റു പറ്റിപ്പോയി, ഇനി അത് ആവർത്തിക്കില്ല എന്നാണ്.
എല്ലാവരും ക്രിസ്മസിനെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണ്. എങ്ങും നക്ഷത്രങ്ങളും അലങ്കാരങ്ങളും. എന്നാൽ, അതേസമയം വളരെ വിചിത്രമായ ഒരു സംഭവമാണ് യുഎസ് സ്റ്റേറ്റായ കൊളറാഡോയിൽ ഉണ്ടായിരിക്കുന്നത്. ഒരാൾ ഒരു ഉണ്ണിയേശുവിന്റെ പ്രതിമ മോഷ്ടിച്ചിട്ടു പോയി. എന്നാൽ, അധികം വൈകാതെ അത് അടുത്തുള്ള ഒരു ഫയർ സ്റ്റേഷനിൽ വയ്ക്കുകയും ചെയ്തു. മാത്രമല്ല, അതിനൊപ്പം പ്രതിമ മോഷ്ടിച്ചതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു കുറിപ്പും ഉണ്ടായിരുന്നു.
ഫോർട്ട് കോളിൻസ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പൊലീസ് ഡിപാർട്മെന്റ് ഷെയർ ചെയ്തിരിക്കുന്ന ചിത്രത്തിൽ ഒരു യുവാവ് ഉണ്ണി യേശുവിന്റെ പ്രതിമയുമായി പോകുന്നത് കാണാം. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നുള്ളതാണ് ചിത്രം.
undefined
ഓൾഡ് ടൗൺ സ്‌ക്വയറിൽ നിന്നാണ് ഇയാൾ ഉണ്ണിയേശുവിന്റെ പ്രതിമ മോഷ്ടിച്ചത് എന്നും പ്രതിയെ നിങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, ദയവായി ഓഫീസർ ബ്രിട്ടിംഗ്ഹാമിനെ അറിയിക്കുക എന്നും ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കാപ്ഷനിൽ പറയുന്നുണ്ട്.
പിന്നീട്, പൊലീസ് ഡിപാർട്മെന്റ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു. അതിൽ പറയുന്നത്, ഫോർട്ട് കോളിൻസിലെ പൗഡർ ഫയർ അതോറിറ്റി സ്റ്റേഷനിൽ വച്ച് ഉണ്ണിയേശുവിനെ തിരികെ കിട്ടി എന്നാണ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ണിയേശുവിന്റെ പ്രതിമയുമായി നിൽക്കുന്ന ചിത്രവും കാണാം.
അതിന്റെ കൂടെ കുറിപ്പിന്റെ ചിത്രവും പൊലീസ് പങ്കുവച്ചിട്ടുണ്ട്. ആ കുറിപ്പിൽ പറയുന്നത് തനിക്ക് ഒരു തെറ്റു പറ്റിപ്പോയി, ഇനി അത് ആവർത്തിക്കില്ല എന്നാണ്. എന്തായാലും പൊലീസ് പങ്കുവച്ച പോസ്റ്റിന് ഒരുപാടുപേർ കമന്റുകൾ നൽകി. എന്തായാലും നഗരത്തിന് അവരുടെ ഉണ്ണിയേശുവിനെ തിരികെ കിട്ടിയതിൽ സന്തോഷം എന്നാണ് മിക്കവരും പറയുന്നത്.
'എന്റെ കാമുകന്‍ ഡെൽഹി പൊലീസിലാണ്, വിളിക്കണോ ഞാന്‍'; സഹയാത്രക്കാരിയോട് കയർത്ത് യുവതി