ഒരു തവണയാണ് മുറിയിൽ ലൈറ്റ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനുമുള്ള അവസരം. അത് രാവിലെ ആറ് മണിക്ക് മുമ്പാണ്. ക്യാമറ ഒരു തരത്തിലും തടസപ്പെടുത്തരുത്.
'സെൽഫ് ഡിസിപ്ലിൻ ചലഞ്ചി'ൽ പങ്കെടുക്കാൻ ചൈനയിലെ ഒരു യുവാവ് ചെലവഴിച്ചത് 2.3 ലക്ഷം രൂപ. ഇതിൽ വിജയിച്ചാൽ 1.1 കോടി രൂപയായിരുന്നു സമ്മാനം. എന്നാൽ, മൂന്നു തവണയും ചലഞ്ചിൽ പരാജയപ്പെട്ടതോടെ ഇതിന്റെ സംഘാടകർക്കെതിരെ പരാതി നൽകിയിരിക്കയാണ് ഴാങ്.
വടക്കുപടിഞ്ഞാറൻ ചൈനയിലെ സിയാൻ മുലിൻ കൾച്ചർ കമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഈ വ്യത്യസ്തമായ ചലഞ്ച് നടത്തുന്നത്. ഇതിൽ പങ്കെടുക്കുന്നവർ താമസിക്കുന്ന മുറിയിൽ ക്യാമറകളുണ്ടാവും. ഇതിലൂടെ മുഴുവൻ സമയവും അവർ നിരീക്ഷിക്കപ്പെടും. കർശനമായ ചില നിയമങ്ങളും ഈ ചലഞ്ചിൽ പങ്കെടുക്കുന്നവർ പാലിക്കണം. ചലഞ്ചിന്റെ ഓരോ ഘട്ടത്തിൽ പങ്കെടുക്കുന്നതിനും ഏകദേശം 80,500 രൂപ അടയ്ക്കേണ്ടതുണ്ടായിരുന്നു.
undefined
ഒരു തവണയാണ് മുറിയിൽ ലൈറ്റ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനുമുള്ള അവസരം. അത് രാവിലെ ആറ് മണിക്ക് മുമ്പാണ്. ക്യാമറ ഒരു തരത്തിലും തടസപ്പെടുത്തരുത്. എപ്പോഴും ക്യാമറയിൽ കാണുന്നത് പോലെ തന്നെയുണ്ടാവണം. അഥവാ എന്തെങ്കിലും തടസം വന്നുപോയാൽ അത് 3 മിനിറ്റിൽ കൂടരുത്. അതുപോലെ മുറിയിൽ ബിയർ സൂക്ഷിക്കാനോ ബിയർ കുടിക്കാനോ പാടില്ല.
ചലഞ്ച് പൂർത്തിയാക്കുന്ന ഓരോ ഘട്ടത്തിലുമാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. എന്നാൽ, പങ്കെടുത്ത് 24 മണിക്കൂറിനുള്ളിൽ തന്നെ ഴാങ് പുറത്തായി. മുഖം മറഞ്ഞുപോകരുത് എന്ന നിയമം ലംഘിച്ചതിനായിരുന്നു ഇത്. പിറ്റേന്ന് തന്നെ അയാൾ വീണ്ടും മത്സരത്തിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തു. ഇത്തവണയും പുറത്തായി. കിടക്ക വിരിക്കുന്ന സമയത്ത് പിൻവശത്താൽ ക്യാമറ മറഞ്ഞു എന്നതായിരുന്നു കാരണം.
അതോടെയാണ് അയാൾ നിരാശനായി മാറിയത്. തനിക്ക് ആ സമയത്ത് തൊഴിലില്ലായിരുന്നു എന്നും ഈ അനുഭവം തന്നെ മാനസികമായും സാമ്പത്തികമായും വല്ലാതെ തകർത്തു എന്നുമാണ് ഴാങ്ങിന്റെ പരാതിയിൽ പറയുന്നത്. ഇത് ഒരു തട്ടിപ്പാണ് എന്നും ആളുകളിൽ നിന്നും പണമീടാക്കുക മാത്രമല്ല, അവരെ മാനസികമായി സമ്മർദ്ദത്തിലാക്കുകയും കൂടിയാണ് ഇത്തരം ചലഞ്ചുകൾ ചെയ്യുന്നത് എന്നും ഴാങ്ങിന്റെ അഭിഭാഷകൻ വാദിച്ചു.
അതേസമയം, ചൈനയിൽ ഇത്തരത്തിലുള്ള ചലഞ്ചുകളും മത്സരങ്ങളും കൂടി വരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
(ചിത്രം പ്രതീകാത്മകം)
സിനിമയെ വെല്ലുന്ന ജീവിതം; പിതാവിന് കോടിക്കണക്കിന് രൂപയുടെ ആസ്തി, ഒന്നും വേണ്ടെന്ന് യുവാവ്