ഹുവാങ് എന്നാണ് യുവാവിന്റെ പേര്. എല്ലാ വെള്ളിയാഴ്ചയും ട്രെയിനിലാണ് യുവാവിന്റെ യാത്ര. അതുവരെ കാർ ബെയ്ജിംഗിൽ തന്നെ വയ്ക്കും. ഹുവാങ് തൻ്റെ കാമുകിക്കും നായയ്ക്കുമൊപ്പം വാരാന്ത്യം ചെലവഴിക്കും. തിങ്കളാഴ്ചകളിൽ പുലർച്ചെ 3 മണിക്ക് അവിടം വിടും.
കാമുകിയെ കാണാൻ പോകുന്നതിന് വേണ്ടി പണം ലാഭിക്കാൻ കാറ് വീടാക്കി യുവാവ്. ഇത് കൂടാതെ സെയിൽസ്മാനായ 35 -കാരൻ എല്ലാ ആഴ്ചാവസാനവും 500 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് തന്റെ കാമുകിയെ കാണാനെത്തുകയും ചെയ്യുന്നു. പണം ലാഭിക്കാൻ വാടകവീടൊന്നും എടുക്കാതെ തൻ്റെ വാഹനത്തിൽ പിൻ പാസഞ്ചർ സീറ്റിൽ ഫോൾഡബിൾ ബെഡ്ഡിലാണത്രെ യുവാവ് ഉറങ്ങുന്നത്.
ബെയ്ജിംഗിൽ ജോലി ചെയ്യുന്ന 35 -കാരൻ വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള തൻ്റെ കാമുകിയെ കാണാൻ എല്ലാ വാരാന്ത്യങ്ങളിലും 500 കിലോമീറ്റർ യാത്ര ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹുവാങ് എന്നാണ് യുവാവിന്റെ പേര്. എല്ലാ വെള്ളിയാഴ്ചയും ട്രെയിനിലാണ് യുവാവിന്റെ യാത്ര. അതുവരെ കാർ ബെയ്ജിംഗിൽ തന്നെ വയ്ക്കും. ഹുവാങ് തൻ്റെ കാമുകിക്കും നായയ്ക്കുമൊപ്പം വാരാന്ത്യം ചെലവഴിക്കും. തിങ്കളാഴ്ചകളിൽ പുലർച്ചെ 3 മണിക്ക് അവിടം വിടും. ബെയ്ജിംഗിലേക്ക് ട്രെയിനിൽ തന്നെയാണ് തിരിച്ചുവരവ്. 9.30 ന് ഓഫീസിൽ എത്തും.
undefined
കുറേ വർഷങ്ങളായി ഇത് തന്നെയാണ് പതിവ്. എന്നാൽ, കഴിഞ്ഞ വേനൽക്കാലത്തിന് മുമ്പ്, ബെയ്ജിംഗിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിൽ അദ്ദേഹം താമസിച്ചിരുന്നു. എന്നാൽ, 140 വർഷത്തിനിടയിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കമാണ് ആ സമയത്തുണ്ടായത്. അതിൽ വാടകവീടും കയ്യിലുണ്ടായിരുന്ന സാധനങ്ങളുമെല്ലാം നശിച്ചുപോയി. അങ്ങനെയാണ് വാടക കൊടുക്കാനുള്ള അത്രയും കാശില്ലാത്തതിനാൽ കാറിൽ താമസമാക്കാൻ തീരുമാനിച്ചത്.
ഫൈനടക്കാതെ പാർക്ക് ചെയ്യാനാവുന്നതും, അടുത്ത് തന്നെ പൊതു ടോയ്ലെറ്റും കുളിമുറിയുമുള്ളതുമായ സ്ഥലം കാർ പാർക്ക് ചെയ്യുന്നതിന് വേണ്ടി നേരത്തെ തന്നെ നോക്കിവയ്ക്കും എന്നാണ് ഹുവാങ് പറയുന്നത്. ആഴ്ചാവസാനമായാൽ കാമുകിക്കടുത്തെത്താമല്ലോ എന്ന സന്തോഷം തന്റെ മറ്റ് വിരസതകളെല്ലാം അകറ്റുന്നു എന്നും ഹുവാങ് പറയുന്നു.