പേരും ഇഷ്ടങ്ങളും സുഹൃത്തുക്കള്‍ പോലും സമാനം; വിമാനത്തില്‍ വച്ച് സ്വന്തം 'കുമ്പിടിയെ' കണ്ടെത്തി യാത്രക്കാരന്‍ !

By Web Team  |  First Published Mar 7, 2024, 11:50 AM IST

 യുകെയിലെ ട്രോബ്രിഡ്ജിൽ നിന്നുള്ള ബസ് ഡ്രൈവറായ ഗാർലൻഡിനെ എയർപോർട്ട് ജീവനക്കാർ ചെക്ക് ഇൻ ചെയ്‌തതായി അറിയിപ്പ് വന്നപ്പോഴായിരുന്നു ആ അത്യപൂര്‍വ്വ തിരിച്ചറിയല്‍ നടന്നത്. ( പ്രതീകാത്മക ചിത്രം, ഗെറ്റി: ചിത്രം)



രാളെ പോലെ ലോകത്ത് ഒമ്പത് പേരുണ്ടെന്നാണ് പറയാറ്. ഏതാണ്ട് സാമ്യമുള്ള ചിലരെ നമ്മള്‍ കണ്ടിട്ടുമുണ്ടാകും. എന്നാല്‍ പേരും ഇഷ്ടാനിഷ്ടങ്ങളും ഒരു പോലെയുള്ള രണ്ട് പേരെ കണ്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടന്നു. പക്ഷേ ആ കൂടിക്കാഴ്ച നടന്നത് ഭൂമിയില്ല. ആകാശത്ത് വച്ചാണെന്ന പ്രത്യേകതയുമുണ്ട്. 

ലണ്ടനിൽ നിന്ന് ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് മാർക്ക് ഗാർലൻഡ് എന്ന വ്യക്തി തന്‍റെ തന്നെ പേരും ഇഷ്ടാനിഷ്ടങ്ങളുമുള്ള ഒരു ബോഡി ഡബിള്‍ എന്ന് തന്നെ പറയാവുന്ന ഒരാളെ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ നിരവധി കാര്യങ്ങളില്‍ സാമ്യമുണ്ടെന്നത് ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ഒരേ പേര്. സമാനമായ ഹോബികള്‍, കുട്ടികളുടെ എണ്ണം, പരസ്പരമുള്ള സുഹൃത്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ അസാധാരണമായ  സമാനകള്‍ ഉണ്ടായിരുന്നു. യുകെയിലെ ട്രോബ്രിഡ്ജിൽ നിന്നുള്ള ബസ് ഡ്രൈവറായ ഗാർലൻഡിനെ എയർപോർട്ട് ജീവനക്കാർ ചെക്ക് ഇൻ ചെയ്‌തതായി അറിയിപ്പ് വന്നപ്പോഴായിരുന്നു ആ അത്യപൂര്‍വ്വ തിരിച്ചറിയല്‍ നടന്നത്. 

Latest Videos

'എനിക്ക് കല്യാണം കഴിക്കണം' അച്ഛനോട് കരഞ്ഞ് പറയുന്ന കൊച്ച്; 'ക്യൂട്ട് മോളൂ'സെന്ന് സോഷ്യല്‍ മീഡിയ !

പേര് വിളിച്ചതിന് തുടര്‍ന്ന് ഉണ്ടായ ആശയ കുഴപ്പം എയര്‍പോട്ടില്‍ ഏതാണ്ട് 40 മിനിറ്റോളം നീണ്ട് നിന്നു. ഒടുവിലാണ് ഒരോ വിമാനത്തില്‍ മാർക്ക് ഗാർലൻഡ് എന്ന പേരില്‍ രണ്ട് പേരുണ്ടെന്ന് വിമാനത്താവള അധികൃതര്‍ക്ക് വ്യക്തമായത്. ഡിപ്പാർച്ചർ ലോഞ്ചിൽ ഒരേ പേരുള്ള രണ്ടു പേരും കണ്ടുമുട്ടി. ഇരുവരും ഞെട്ടിപ്പോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം, അത്രമേല്‍ സാമ്യമായിരുന്നു ഇരുവരുടെയും ശാരീരിക രൂപം. വെറും 15 മൈല്‍ (24 കിലോമീറ്റര്‍) അകലത്തിലാണ് തങ്ങള്‍ താമസിച്ചിരുന്നതെന്നും അപ്പോഴാണ് ഇരുവരും തിരിച്ചറിയുന്നത്. നാല് കുട്ടികള്‍ വച്ചുണ്ടെങ്കിലും ഇരുവരും അവിവാഹിതരാണ്.

അമ്മമനസ്...; അമ്മ മരിച്ച ആനക്കുട്ടിയെ സ്വന്തം കൂട്ടത്തോടൊപ്പം ചേർക്കുന്ന മറ്റൊരു ആനയുടെ വൈകാരികമായ കാഴ്ച !

വിമാനത്തിലും ഇരുവരുടെയും സീറ്റുകള്‍ അടുത്തടുത്തായിരുന്നു. ഇരുവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള സ്ഥലം തായ്‍ലാന്‍ഡ്. രണ്ട് പേരും നിരവധി തവണ തായ്‍ലാന്‍ഡ് സന്ദര്‍ശിച്ചിട്ടുണ്ട്. സംസാരത്തിനിടെ 62 വയസുള്ള മാര്‍ക്ക് ഗാർലൻഡ്, അദ്ദേഹത്തെക്കാള്‍ പ്രായം കുറഞ്ഞ മാര്‍ക്ക് ഗാര്‍ലന്‍ഡ് ഓടിച്ചിരുന്ന ബസില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു. തങ്ങളുടെ സാമ്യതകള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇരുവരും ശരിക്കും അതിശയപ്പെട്ടു. തുടര്‍ന്നും ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നും അറിയിച്ചു. തമ്മില്‍ ചെറിയ ഉയര വ്യത്യാസമുണ്ടെങ്കിലും തങ്ങൾ സഹോദരങ്ങളാകാമെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും 62 കാരനായ മാർക്ക് സൂചിപ്പിച്ചു. തന്‍റെ സഹപ്രവർത്തകരിലൊരാൾ ഇളയ മാർക്കിന്‍റെ അടുത്ത സുഹൃത്താണെന്നും അവർ പലപ്പോഴും ഒരു പ്രാദേശിക പബ്ബിൽ ഒരുമിച്ച് ആശയവിനിമയം നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരിവരിയായി ഉറുമ്പുകളെത്തി കൂടുകൂട്ടി; ഒടുവില്‍, കുടുംബത്തിന് തങ്ങളുടെ വീട് തന്നെ ഉപേക്ഷിക്കേണ്ടി വന്നു!


 

click me!