ഏകദേശം 1.5 ലക്ഷം രൂപയാണ് മാസം കിട്ടുന്നത്. മൂന്ന് പേരടങ്ങുന്നതാണ് കുടുംബം. അത്യാവശ്യ ചെലവുകൾക്കായി ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിക്കും. ഭക്ഷണം കഴിക്കുന്നതിനും വിനോദത്തിനും യാത്രയ്ക്കുമായി 25,000 രൂപ, കൂടാതെ 25,000 രൂപ എമർജൻസിക്കും മെഡിക്കൽ ആവശ്യങ്ങൾക്കും. എല്ലാം കഴിയുമ്പോൾ സേവ് ചെയ്യാൻ ഒന്നുമില്ല എന്നാണ് പരാതി.
വർഷത്തിൽ എത്ര ലക്ഷം രൂപ കിട്ടിയാൽ നിങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാം. അങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ ഉത്തരമായിരിക്കും അല്ലേ? എന്നാൽ, 25 ലക്ഷം രൂപാ കിട്ടിയിട്ടും അതൊന്നും പോരാ എന്ന് പറയുന്ന ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളേറ്റു വാങ്ങുന്നത്.
ഇൻവെസ്റ്ററായ സൗരവ് ദത്തയാണ് ഈ വരുമാനമുണ്ടായിട്ടും കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് വലിയ പാടുള്ള കാര്യമാണ് എന്ന് പറഞ്ഞിരിക്കുന്നത്. എക്സിൽ (മുമ്പ് ട്വിറ്റർ) ആണ് സൗരവ് ദത്തയുടെ ഈ വെളിപ്പെടുത്തൽ. എന്തായാലും, പോസ്റ്റ് അധികം വൈകാതെ തന്നെ വൈറലായി മാറുകയായിരുന്നു. നിരവധിപ്പേരാണ് പോസ്റ്റിനെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നത്.
undefined
ഗ്ലാസ്ഡോറിലെ ഒരു റിപ്പോർട്ട് പ്രകാരം രാജ്യത്തെ ശരാശരി വാർഷിക വരുമാനം ഏകദേശം 9.45 ലക്ഷം രൂപയാണ്. അതായത് മാസവരുമാനം 8000 മുതൽ 1.34 ലക്ഷം വരെ. മറ്റൊരു റിപ്പോർട്ട് പറയുന്നത് ഉത്തർ പ്രദേശിലെ ശരാശരി സാലറി 20,730 ആണെന്നാണ്. ഗുജറാത്തിൽ ഏകദേശം 18,880 ഉം. ഫോർബ്സിന്റെ ഒരു സർവേ സൂചിപ്പിക്കുന്നത് പുരുഷ ജീവനക്കാർ ശരാശരി 19.53 ലക്ഷം രൂപ സമ്പാദിക്കുന്നുവെന്നാണ്. എന്നാൽ, സഹപ്രവർത്തകരായ സ്ത്രീകൾ 15.16 ലക്ഷം രൂപയും.
എന്നാൽ, ശരാശരി ഇങ്ങനെയൊക്കെയാണെങ്കിലും ചില വ്യക്തികൾ ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നുണ്ട്. എന്നാൽ, മറ്റ് ചിലരോ വളരെ തുച്ഛമായ വരുമാനമാണ് ഉണ്ടാക്കുന്നത്. വർഷം 27,000 രൂപ സമ്പാദിക്കുന്നവർ ദാരിദ്ര്യരേഖയ്ക്ക് മുകളിലാണ്.
എന്നാൽ, അതേ സാഹചര്യത്തിലാണ് സൗരവ് ദത്ത 25 ലക്ഷം രൂപ കൊണ്ട് വീട് മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല എന്ന് പറഞ്ഞിരിക്കുന്നത്. ഏകദേശം 1.5 ലക്ഷം രൂപയാണ് മാസം കിട്ടുന്നത്. മൂന്ന് പേരടങ്ങുന്നതാണ് കുടുംബം. അത്യാവശ്യ ചെലവുകൾക്കായി ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിക്കും. ഭക്ഷണം കഴിക്കുന്നതിനും വിനോദത്തിനും യാത്രയ്ക്കുമായി 25,000 രൂപ, കൂടാതെ 25,000 രൂപ എമർജൻസിക്കും മെഡിക്കൽ ആവശ്യങ്ങൾക്കും. എല്ലാം കഴിയുമ്പോൾ സേവ് ചെയ്യാൻ ഒന്നുമില്ല എന്നാണ് പരാതി.
നിരവധിപ്പേരാണ് ഇതിന് മറുപടിയുമായി എത്തിയത്. സ്മാർട്ടായി നോക്കിയും കണ്ടും ചെലവാക്കിയാൽ ഇഷ്ടം പോലെ സേവ് ചെയ്യാം എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.