രണ്ട് ദോശയ്ക്കും ഒരു പ്ലേറ്റ് ഇഡലിക്കും ഓര്‍ഡര്‍ നല്‍കി കാത്തിരുന്നത് അരമണിക്കൂര്‍. ഭക്ഷണം കഴിച്ചതിന് പിന്നാലെ ബില്ലെത്തി. നോക്കിയപ്പോള്‍ 1000 രൂപ !
സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ വികാരവിചാരങ്ങളെയും അടയാളപ്പെടുകത്താന്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നു. യുക്തിക്ക് നിരക്കാത്തതെന്ന് തോന്നുന്ന പല കാര്യങ്ങളും ഇത്തരത്തില്‍ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നു. 'ഗുര്‍ഗാവില്‍ നിന്നുള്ള ഒരു വ്യക്തി അത്തരമൊന്ന് കഴിഞ്ഞ ദിവസം തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവച്ചു. ഗുര്‍ഗാവ് നഗരം ഭക്ഷണ സാധനങ്ങള്‍ക്ക് ചെലവേറിയ നഗരമാണെന്ന് അദ്ദേഹം കുറിക്കുന്നു. 32-ആം അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ദക്ഷിണേന്ത്യൻ ഭക്ഷണശാലയിൽ നിന്നും ഭക്ഷണം കഴിച്ച Ashish Singh എന്ന ട്വിറ്റര്‍ ഉപയോക്താവാണ് കുറിപ്പ് പങ്കുവച്ചത്.
ആശിഷിന്‍റെ കുറിപ്പിനോടൊപ്പം അദ്ദേഹം പങ്കുവച്ച ചിത്രത്തില്‍ ഒരു മസാല ദോശയും കൂടെ നാല് തരം കറികളും കാണാം. ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു, 'ഗുര്‍ഗാവിന് ഭ്രാന്തനാണ്, 30 മിനിറ്റ് കാത്തിരുന്ന ശേഷം 1000 ചെലവാക്കി രണ്ട് ദോശയും ഇഡ്ഡലിയും കഴിച്ചു. ന്യായ വിലയുള്ളതും നല്ലതുമായ ദോശ നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നു." പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായമെഴുതാന്‍ പോസ്റ്റിന് താഴെയെത്തിയത്. അദ്ദേഹത്തിന്‍റെ കുറിപ്പ് മറ്റ് കാഴ്ചക്കാരെ രണ്ട് തട്ടിലാക്കി. ചിലര്‍ വില ന്യായമാണെന്ന് വാദിച്ചു. മറ്റുള്ളവര്‍ വില കുറഞ്ഞ മറ്റ് റെസ്റ്റോറന്‍റുകളുടെ ലിസ്റ്റുകള്‍ പങ്കുവച്ചു.
Bc gurgaon is crazy, spent 1K on two Dosa and idli after waiting for 30 min.
Suggest good and reasonably priced dosa places. pic.twitter.com/HYPPK6C07U
ഒരു കാഴ്ചക്കാരന്‍ എഴുതിയത്, 'കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഒരേ വിലയ്ക്ക് നിങ്ങള്‍ക്ക് ഇഡലിയും ദോശയും ലഭിക്കും. എന്നാല്‍ ഇവിടെ നിങ്ങള്‍ ഉത്പ്പന്നത്തിനല്ല, മറിച്ച് സ്ഥലത്തിനാണ് പണം നല്‍കുന്നത്.' എന്നായിരുന്നു. മറ്റൊരു കാഴ്ചക്കാരനും സമാന കുറിപ്പെഴുതി. 'നിങ്ങള്‍ സ്ഥലത്തിന് പണം നല്‍കി. 32-ആം അവന്യൂ ഒരു റെസ്റ്റോറന്‍റിനുള്ള ഏറ്റവും പ്രീമിയം ലൊക്കേഷനാണ്, ഉയർന്ന വില പ്രതീക്ഷിക്കുക," മറ്റ് ചിലര്‍ ചെറിയ വിലയ്ക്ക് രുചികരമായ ദേശകള്‍ നല്‍കുന്ന തട്ടുകടകളെ കുറിച്ച് എഴുതി. നൂറ് രൂപയില്‍ താഴെ വിലയ്ക്ക് നല്ല ദോശ ലഭിക്കുന്ന കടകളെ കുറിച്ച് മറ്റ് ചിലര്‍ വിവരിച്ചു. ചിലര്‍ അദ്ദേഹത്തോട് ബംഗളൂരുവിലെ പ്രശസ്തമായ ദോശ കടകള്‍ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചു.