'സബാഷ്...'; കടം വാങ്ങിയ പണം തിരികെ നൽകാൻ രണ്ട് മാസത്തിന് ശേഷം പോലീസിനെ തേടിയെത്തി യുവാവ് !

By Web Team  |  First Published Dec 22, 2023, 4:39 PM IST

ഉണ്ടായിരുന്ന ജോലി നഷ്ടമായി. ഇതിനിടെ മറ്റൊരു ജോലി കണ്ടെത്താനും യുവാവിന് കഴിഞ്ഞില്ല. കൈയിലുണ്ടായിരുന്ന പണവും നഷ്ടമായി. വീട്ടില്‍ പോകാനായി പണം അന്വേഷിച്ചാണ് യുവാവ് പോലീസ് സ്റ്റേഷനിലെത്തിയത്. 


രു നിസ്സഹായ അവസ്ഥയിൽ പണം നൽകി സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് രണ്ട് മാസങ്ങൾക്ക് ശേഷം ആ പണം തിരികെ നൽകാൻ എത്തിയ യുവാവ് ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ താരമാകുന്നു. ജോലി നഷ്ടപ്പെട്ട് സ്വന്തം വീട്ടിലേക്ക് തിരികെ പോകാൻ യാതൊരു വഴിയുമില്ലാതിരുന്ന സമയത്ത് 200 യുവാൻ (2300 രൂപ) നൽകി സഹായിച്ച പോലീസ് ഉദ്യോഗസ്ഥന്, ആ പണം തിരികെ നൽകാനാണ് രണ്ട് മാസങ്ങൾക്ക് ശേഷം യുവാവ് എത്തിയത്. മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവാവാണ് ഇത്തരത്തിൽ ഒരു പ്രവർത്തിയിലൂടെ ചൈനീസ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായി മാറിയിരിക്കുന്നത്.

ക്ലാസിനിടെ ഭക്ഷണം കഴിച്ച പെൺകുട്ടികളുടെ മുഖത്ത് അടിക്കാന്‍ ആൺകുട്ടികളോട് ആവശ്യപ്പെട്ട ടീച്ചർക്ക് സസ്പെൻഷൻ !

Latest Videos

ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള യുവാവ് രണ്ട് മാസങ്ങൾക്ക് മുമ്പ് തന്‍റെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് നാട്ടിലേക്ക് പോകാൻ പണമില്ലാതെ വലഞ്ഞത്. ഹുബെയ് പ്രവിശ്യയിലെ ഒരു സ്ഥാപനത്തിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. എന്നാൽ പെട്ടെന്ന് ആ സ്ഥാപനം അടച്ചുപൂട്ടിയതോടെ യുവാവിന്‍റെ ജോലി നഷ്ടപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന് മറ്റൊരു ജോലി കണ്ടെത്താനും സാധിച്ചില്ല. മറ്റൊരു ജോലി കണ്ടെത്തുന്നതിനായി ഏറെക്കാലം അലഞ്ഞതിനാല്‍ കയ്യിലുള്ള പണം മുഴുവൻ തീരുകയും ചെയ്തു. ഇതോടെ സ്വന്തം നാട്ടിലേക്ക് പോകാൻ പോലും പണമില്ലാതെയായി. പണം കണ്ടെത്തുന്നതിനായി കയ്യിലുണ്ടായിരുന്ന വാച്ചും മൊബൈൽ ഫോൺ വിറ്റെങ്കിലും യാത്ര ചെലവിനുള്ള തുക ലഭിച്ചില്ല. 

നഗരം വിഴുങ്ങാന്‍ അഗ്നിപര്‍വ്വത ലാവ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഐസ്‍ലാന്‍ഡ്, 4000 പേരെ ഒഴിപ്പിച്ചു

തുടർന്ന് ഇയാൾ സഹായം അഭ്യർത്ഥിച്ച് തൊട്ടടുത്തുള്ള യിൻജി പോലീസ് സ്റ്റേഷനിൽ എത്തി. യുവാവിന്‍റെ അവസ്ഥ മനസ്സിലാക്കിയ ലുവോ എന്ന പോലീസ് ഉദ്യോഗസ്ഥൻ അയാള്‍ക്ക് യാത്രാ ചെലവിനുള്ള പണവും ഭക്ഷണവും വാങ്ങി നൽകി. സുരക്ഷിതനായി വീട്ടിലെത്തിയ യുവാവ് തന്നെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് പണം മടക്കി നൽകാൻ തീരുമാനിച്ചു. അങ്ങനെയാണ് ഇയാൾ തിരികെ പണവുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഇതിന്‍റെ വീഡിയോ ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ആവശ്യഘട്ടത്തിൽ സഹായകനായി എത്തിയ പോലീസ് ഉദ്യോഗസ്ഥനും പോലീസ് ഉദ്യോഗസ്ഥനെ വീണ്ടും തേടിയെത്തിയ യുവാവിനും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

'പൊളിച്ചെടാ മക്കളെ... പൊളിച്ച് !' 'ഗുലാബി ഷെറാറ' ട്രെന്‍റിംഗ് പാട്ടിന് ചുവടുവച്ച് ഹൃദയം കീഴടക്കീ കരുന്നുകൾ!

click me!