ലൈവ് സ്ട്രീം നറുക്കെടുപ്പിലെ സമ്മാനത്തിനായി 400 ഫോണുകള്‍ ഒന്നിച്ച് പ്രവര്‍ത്തിപ്പിച്ച യുവാവ് അറസ്റ്റില്‍

By Web Team  |  First Published Dec 19, 2024, 9:20 PM IST

ഐഫോണ്‍ അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സമ്മാനങ്ങള്‍ അടങ്ങിയ ലക്കി ബാഗുകള്‍ സ്വന്തമാക്കുന്നതിനാണ് ഇയാള്‍ നാന്നൂറോളം മൊബൈല്‍ ഫോണുകള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചത്. 



റീല്‍സുകള്‍ക്ക് ലൈക്കുകളും കമന്‍റുകളും വാങ്ങിക്കൂട്ടി ട്രന്‍റിംങ്ങാകാന്‍ നൂറുകണക്കിന് ഫോണുകള്‍ എഐയുടെ സഹായത്തോടെ കൃത്രിമമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് ഫാക്ടറികളെ കുറിച്ച് ഇതിനകം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. സമാനമായ മറ്റൊരു തട്ടിപ്പ് കൂടി ചൈനയില്‍ നിന്നും പുറത്ത് വരികയാണ്. പക്ഷേ, ഇത്തവണ റീല്‍സ് ട്രന്‍റിംഗിന് വേണ്ടിയല്ലെന്ന് മാത്രം. മറിച്ച് തത്സമയ സമ്മാനങ്ങള്‍ നല്‍കുന്ന സൈറ്റുകളുടെ 'ലക്കി ബാഗ്' സമ്മാനങ്ങള്‍ സ്വന്തമാക്കാനാണ് മാ എന്ന ചൈനീസ് യുവാവ് നാനൂറോളം ഫോണുകള്‍ കൃത്രിമമായി പ്രവര്‍ത്തിപ്പിച്ചത്. 

കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഒരു റോഡ് സൈഡിലെ ഗ്യാരേജിനെ കുറിച്ച് പ്രായമായ ഒരു വഴിയാത്രക്കാരന് തോന്നിയ സംശയമാണ് മായുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് അന്വേഷണത്തില്‍ മാ, തത്സമയ സ്ട്രീമിംഗ് പ്ലാറ്റ്ഫോം അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന നാനൂറോളം ഫോണുകള്‍ തന്‍റെ ഗ്യാരേജില്‍ കൈകാര്യം ചെയ്തിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഓണ്‍ലൈന്‍ സ്ട്രീമുകള്‍ സമ്മാനമായി നൽകുന്ന ലക്കി ബാഗുകള്‍ സ്വന്തമാക്കുന്നതിനാണ് താന്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചു.

Latest Videos

undefined

വിദേശത്ത് നിന്നെത്തി കാമുകനെ കാണാൻ പോയി; വീട്ടുകാർ അറിയാതിരിക്കാൻ പാസ്പോട്ടിൽ കൃത്രിമം കാണിച്ച യുവതി അറസ്റ്റിൽ

നല്‍കിയിരിക്കുന്ന ചോദ്യത്തിന് ശരിയായ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഉത്തരം നല്‍കുന്നയാള്‍ക്ക് തത്സമയം  ലക്കി ബാഗുകള്‍ സമ്മാനിക്കുന്ന ലൈവ് ട്രീമുകള്‍ക്ക് വേണ്ടിയാണ് മാ നാനൂറോളം ഫോണുകള്‍ പ്രവര്‍ത്തിപ്പിച്ചത്. ഇത്തരം ലക്കി ബാഗുകളില്‍ ദൈനം ദിന ആവശ്യങ്ങള്‍ക്കുളള വസ്തുക്കള്‍ മുതല്‍ ഐഫോണ്‍, മറ്റ് ഗാഡ്ജറ്റുകള്‍, അടുക്കള ഉപകരണങ്ങള്‍ വരെയുണ്ടാകും. അവ തീരുമാനിക്കുന്നത് മത്സരം നടത്തുന്നവര്‍ തന്നെയാണ്. 

ഇങ്ങനെ നാനൂറോളം ഫോണുകള്‍ ഒരേ സമയം ഉപയോഗിച്ച് ലക്കി ബാഗുകള്‍ സ്വന്തമാക്കുക വഴി ലഭിക്കുന്ന സമ്മാനങ്ങള്‍ സെക്കൻഡ് ഹാൻഡ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിറ്റ് പ്രതിമാസം 10,000 മുതൽ 20,000 യുവാൻ വരെ (ഏകദേശം 1,10,000 മുതൽ 2.33,000 രൂപ വരെ) സമ്പാദിക്കാന്‍ കഴിയുന്നുണ്ടെന്നും മാ പോലീസിനോട് പറഞ്ഞു. സമ്മാനങ്ങള്‍ സ്വന്തമാക്കുന്നതിനായി ഫോണ്‍ സിമ്മുകളുടെ ആധികാരികത ഉറപ്പിക്കുന്നതിനായി ഇയാള്‍ പലപ്പോഴായി പലരുടെ കൈയില്‍ നിന്നും പല കാരണങ്ങള്‍ പറഞ്ഞ് സിമ്മുകള്‍ സ്വന്തമാക്കിയിരുന്നെന്നും പോലീസ് പറയുന്നു.

ഫോട്ടോയെടുക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് നദിയിലേക്ക് വീണു; മൃതദേഹം കണ്ടെത്തിയത് 20 മണിക്കൂറിന് ശേഷം

click me!