ലോട്ടറിയടിച്ചിരുന്നെങ്കിലെന്ന് എപ്പോഴും തമാശ പറയും, ഒടുവിൽ അടിച്ചു മോനേ അടിച്ചു, 6.50 കോടി

By Web Team  |  First Published Oct 25, 2024, 11:31 AM IST

ടാക്സ് കഴിച്ചുള്ള പണം ഒറ്റത്തവണയായി സ്വീകരിക്കാനാണ് ജോർജ്ജ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ആ പണം കൊണ്ട് പെട്ടെന്ന് എന്തെങ്കിലും ചെയ്യാനുള്ള പ്ലാനുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 


ലോട്ടറി അടിക്കുന്നതിനെ കുറിച്ച് നമ്മൾ പലപ്പോഴും തമാശ പറയാറുണ്ട്. അതുപോലെ നിരന്തരം ലോട്ടറിയെടുക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. അതിൽ എല്ലാവർക്കുമൊന്നും ലോട്ടറി അടിക്കണം എന്നില്ല. ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് നമ്മളെപ്പോഴും തമാശ പറയും. ഒരുപാട് പ്ലാനുകളും പറയും. എന്നാൽ, അങ്ങനെ തമാശ പറഞ്ഞതിന് പിന്നാലെ 6.50 കോടിയാണ് ഒരാൾക്ക് ലോട്ടറി അടിച്ചിരിക്കുന്നത്. 

വിർജീനിയ ലോട്ടറി സ്ക്രാച്ചർ ഗെയിമിലാണ് റോണോക്ക് നിവാസിയായ ജോർജ്ജ് ഹർട്ടിൻ്റെ ജീവിതത്തെ മാറ്റിമറിച്ച ആ നിമിഷമുണ്ടായത്. ക്ലോവർഡെയ്ൽ റോഡിലെ 604 മിനിറ്റ് മാർക്കറ്റിൽ വച്ചാണ് ജോർജ്ജ് ടിക്കറ്റെടുക്കുന്നത്. ഈ സ്ഥലത്തെ പ്രദേശവാസികൾ 'ലക്കി ഹോട്ട്‌സ്‌പോട്ട്' എന്നാണ് വിളിക്കുന്നത്. 

Latest Videos

undefined

13 വർഷമായി ജോർജ്ജ് ലോട്ടറി എടുക്കുന്നുണ്ടെന്ന് ടിക്കറ്റ് വിറ്റ സ്റ്റോറിന്റെ ഉടമയായ തിമിർ പട്ടേൽ പറയുന്നു. ഒടുവിൽ അദ്ദേഹത്തിന് $1 മില്യൺ സമ്മാനമായി ലഭിച്ചിരിക്കുന്നു. ഒരു സാധാരണ ഉച്ചഭക്ഷണസമയത്തെ ഇടവേള അദ്ദേഹത്തിന് വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത് എന്നും സ്റ്റോർ ഉടമ പറഞ്ഞു.  

ടാക്സ് കഴിച്ചുള്ള പണം ഒറ്റത്തവണയായി സ്വീകരിക്കാനാണ് ജോർജ്ജ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ആ പണം കൊണ്ട് പെട്ടെന്ന് എന്തെങ്കിലും ചെയ്യാനുള്ള പ്ലാനുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

വിജയിക്ക് മാത്രമല്ല, വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി കടയ്ക്കും എട്ട് ലക്ഷം രൂപ ലഭിക്കും. അതിനാൽ തന്നെ കടയുടമയ്ക്കും വലിയ സന്തോഷമാണ് ഈ നേട്ടത്തിൽ. തങ്ങളുടേത് ഒരു ചെറിയ കടയാണ്. അതിനാൽ തന്നെ ഈ വിജയം തന്നെ സംബന്ധിച്ച് ഒരു വലിയ വിജയം തന്നെയയാണ്. ഈ തുക തനിക്ക് വലിയ തുകയുമാണ് എന്നാണ് തിമിർ പ്രതികരിച്ചത്. 

ദേ ഇതാണാ രേഖ; ഒറ്റക്കൈകൊണ്ട് പണമടക്കാം, വൈറലായി പാം പേയ്മെന്റ് വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!