'മഹ്‌സാ ജിനാ, നീ മരിച്ചിട്ടില്ല. നീ വിപ്ലവത്തിന്‍റെ താക്കോല്‍'; ഉയര്‍ത്തെഴുന്നേറ്റ് പ്രതിഷേധങ്ങള്‍ !

By Web Team  |  First Published Sep 19, 2023, 11:33 AM IST


മഹ്സ അമിനിയുടെ ഒന്നാം ചരമവാര്‍ഷികാഘോഷം തടസപ്പെടുത്താന്‍ ഇറാന്‍ ഭരണകൂടം മഹ്സയുടെ പിതാവിനെ തടങ്കലിലാക്കിയിരുന്നു. (ഹിജാബ് ധരിക്കാതെ ഇറാനിയൻ പതാകയുമായി നിൽക്കുന്ന ഇറാനിയൻ വനിതാ പ്രതിഷേധക്കാരി. (ചിത്രം ഹെസ്തർ എൻജി/സോപാ ഇമേജസ്/ഗെറ്റി)


തകാര്യ പോലീസിന്‍റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇറാനില്‍ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ ഒന്നാം ചരമവാര്‍ഷികാഘോഷം സര്‍ക്കാര്‍ തടഞ്ഞെന്ന് വാര്‍ത്തകള്‍.  വാര്‍ഷിക ചടങ്ങുകള്‍ നടത്താതിരിക്കാന്‍ പിതാവിനെ തടങ്കലില്‍ പാര്‍പ്പിച്ചെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. അമിനിയുടെ പിതാവ് അംജദ് അമിനിയെ, ഒന്നാം വാര്‍ഷികാഘോഷത്തില്‍ നിന്ന് തടഞ്ഞെങ്കിലും രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാനിലുടനീളം നിരവധി "പ്രതി-വിപ്ലവകാരികളെയും" "ഭീകരവാദികളെയും" അറസ്റ്റ് ചെയ്തതായി സ്റ്റേറ്റ് മീഡിയയും റിപ്പോർട്ട് ചെയ്തു, രാജ്യത്ത് നിയമവിരുദ്ധമായ പ്രകടനങ്ങൾ നടത്തി അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ള പദ്ധതികൾ സുരക്ഷാ സേന പരാജയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മഹ്സ അമിനിയുടെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ നിന്നും കുടുംബത്തെ വിലക്കി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വീണ്ടും ലോകമെങ്ങും പ്രതിഷേധങ്ങള്‍ ശക്തമാകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമിനിയുടെ ഒന്നാം വാര്‍ഷികാഘോഷം നടക്കുമെന്ന വിവരം ലഭിച്ചതിന് പിന്നാലെ പിന്നാലെ പിതാവ് അംജദ് അമിനിയെ ജന്മനാടായ സാക്കസിൽ സര്‍ക്കാര്‍ തടവിലിട്ടിരുന്നു.  അമിനിയുടെ ശവകുടീരത്തിൽ അനുസ്മരണ ചടങ്ങ് നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ ശേഷമാണ് അധികാരികള്‍ അദ്ദേഹത്തെ മോചിപ്പിച്ചതെന്ന് ഇറാനിലെ മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. എന്നാല്‍ ഈ വാര്‍ത്ത ഇറാന്‍റെ ഐആർഎൻഎ സ്റ്റേറ്റ് ന്യൂസ് ഏജൻസി നിഷേധിച്ചു. 

Latest Videos

ബാങ്കിന് പറ്റിയ ചെറിയൊരു കൈയബദ്ധം; 92 കോടിയുടെ ഉടമയായി കൗമാരക്കാരന്‍ !

അമിനിയുടെ കൊലപാതകം "സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം" എന്ന പ്രസ്ഥാനത്തിനും ഇറാനിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രതിഷേധത്തിനാണ് തുടക്കമിട്ടത്. "മഹ്‌സാ ജിനാ, നീ മരിച്ചിട്ടില്ല. നീ നശിച്ചില്ല. നിന്‍റെ പേര് ഒരു വിപ്ലവത്തിന്‍റെ താക്കോലായി മാറി," ഇറാനിലെ തന്‍റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ ഒരു ഓമനപ്പേര് ഉപയോഗിക്കാൻ പ്രതിഷേധ സംഘാടകരിലൊരാളായ നിയ പറഞ്ഞു. പ്രതിഷേധക്കാർ ഇറാനിയൻ പതാകകൾ വീശി, "ഇറാനിലെ വധശിക്ഷ നിർത്തുക," "ഇറാനിലെ എല്ലാ തടവുകാരെയും മോചിപ്പിക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. പ്രതിഷേധത്തിനിടെ നിയമലംഘനം ആരോപിച്ച് പോലീസ് കൊലപ്പെടുത്തിയ  ഇറാനികളുടെ ചിത്രങ്ങളില്‍ 9 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധങ്ങളില്‍ 'നാം ഒന്നിക്കണം' എന്ന മുദ്രാവാക്യമുയര്‍ന്നു. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും മതാധികാരം സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന അടിമത്വത്തെ കുറിച്ച് പുതിയൊരു ചിന്തയ്ക്കും മഹ്സ അമിനിയുടെ കൊലപാതകം വഴി തുറന്നു. 

'ഹൃദയം കീഴടക്കി....'; നേപ്പാളി ഗാനത്തിന് ചുവട് വയ്ക്കുന്ന മുത്തശ്ശിമാര്‍; കാണാം വൈറല്‍ വീഡിയോ !

2022 സെപ്തംബര്‍ 16 ന് ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്ക് സ്വന്തം ഗ്രാമത്തില്‍ നിന്നുമെത്തിയ ഇറാനിയൻ കുർദ് വംശജയായ 22 കാരി മഹ്സ അമിനിയെ കാത്തിരുന്നത് മരണമായിരുന്നു. ശരീയത്ത് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്ന മതകാര്യ പോലീസ് മഹ്സ അമിനി, ശരീയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് പിടികൂടുകയും തല, പോലീസ് കാറില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയ അമിനി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഹൃദയാഘാതം വന്ന് മരിച്ചെന്നായിരുന്നു മതകാര്യ പോലീസ് പിന്നീട് പറ‍ഞ്ഞത്. എന്നാല്‍, ക്രൂരമായ പീഡനത്തിന് പിന്നാലെയുണ്ടായ മസ്തിഷ്ക രക്തസ്രാവവും പക്ഷാഘാതവുമാണ് മരണ കാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായിതിന് പിന്നാലെ ആദ്യം ഇറാനിലും പിന്നാലെ ലോകമെങ്ങും പ്രതിഷേധം ആളിക്കത്തി. 

എന്നാല്‍, കുര്‍ദ്ദുകളുടെ നേതൃത്വത്തില്‍ രാജ്യത്തിന് അകത്ത് സംഘടിച്ച പ്രതിഷേധക്കാരെ നേരെ ഇറാന്‍ ഭരണകൂടം ആയുധം ഉപയോഗിച്ചാണ് നേരിട്ടത്. അനൗദ്ധ്യോഗിക കണക്കുകള്‍ പ്രകാരം 1,000-ത്തിലധികം പേർ കൊല്ലപ്പെടുകയും 10,000 പേരെ തടവിലാക്കുകയോ ചെയ്തു. ഇതില്‍ സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടു. സ്ത്രീകള്‍ പൊതു ഇടത്തില്‍ ഹിജാബ് കത്തിച്ചായിരുന്നു പ്രതിഷേധിച്ചത്. പിന്നാലെ, ഇറാനില്‍ നിന്നും വലിയ തോതില്‍ പലായനമുണ്ടായി, പതുക്കെ പ്രതിഷേധങ്ങളും അടങ്ങി. മഹ്സ അമിനിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് ഇറാനിലും ഒപ്പം ലോകമെങ്ങും വീണ്ടും പ്രതിഷേധങ്ങള്‍ ശക്തമാകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

click me!