അമേരിക്കയില്‍ റോഡുകള്‍ മുറിച്ച് കടക്കുന്ന മൃഗങ്ങള്‍ വാഹനങ്ങളില്‍ ഇടിച്ച് ഇരുനൂറോളം പേര്‍ ഇതിനകം മരിച്ചെന്നും ഏതാണ്ട് 26,000 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
വന്യജീവി ഇടനാഴികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? വനമേഖലകളിൽ കൂടിയുള്ള വാഹന ഗതാഗതം പലപ്പോഴും വന്യജീവികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇതിനുള്ള പരിഹാര മാർഗമായാണ് വന്യജീവി ഇടനാഴികൾ സൃഷ്ടിക്കപ്പെട്ടത്. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെ അവകാശങ്ങളും പ്രശ്നങ്ങളും കണക്കിലെടുത്ത് ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും തങ്ങളുടെ വനങ്ങളിലൂടെ കടന്ന് പോകുന്ന റോഡികള്‍ക്ക് കുറുകെ വന്യജീവി ഇടനാഴികൾ നിർമ്മിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ വന്യജീവി ഇടനാഴി നിർമിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ലൊസാഞ്ചലസ്. ഇതിനായി പ്രധാനപ്പെട്ട ഒരു ഹൈവേ തന്നെ ലൊസാഞ്ചലസ് ഭരണകൂടം പൂട്ടിയിടുകയാണ്. മൃഗങ്ങൾക്ക് വഴിയൊരുക്കാനായി ലൊസാഞ്ചലസ് താൽക്കാലികമായി നിർത്തിവയ്ക്കുന്നത് 101 ഫ്രീവേയിലൂടെയുള്ള വാഹന ഗതാഗതമാണ്.
സാന്‍റ മോണിക്ക മലനിരകളിലെയും സാന്‍റ സൂസന്ന മലനിരകളിലെയും കൂട്ടിയോജിപ്പിച്ച് കൊണ്ടാണ് ഇടനാഴി നിർമ്മിക്കുന്നത്. ഇരു മലനിരകളിലേയും വന്യജീവികൾക്ക് ഇടതടവില്ലാതെ സഞ്ചരിക്കാൻ ഇടനാഴി സഹായകരമാകുമെന്ന് വിദഗ്ദര്‍ പറയുന്നു. 101 ഫ്രീവേയിലെ പത്ത് ലൈയ്നുകൾക്ക് മുകളിലൂടെയാണ് ഇടനാഴി നിർമിക്കപ്പെടുന്നത്. പൂർണ്ണമായി ഗതാഗതം നിരോധിച്ചാൽ ജനങ്ങൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ കൂടി കണക്കിലെടുത്ത് രാത്രി കാലങ്ങളിൽ മാത്രമാണ് ഇപ്പോള്‍ ഗതാഗതം തടസപ്പെടുത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ദിവസവും രാത്രി 11.59 മുതൽ അഞ്ച് മണിക്കൂർ നേരത്തേക്ക് ഹൈവേയിലൂടെയുള്ള ഗതാഗതം നിർത്തിവയ്ക്കുമെന്ന് അറിയിപ്പുണ്ട്. അമേരിക്കയില്‍ റോഡുകള്‍ മുറിച്ച് കടക്കുന്ന മൃഗങ്ങള്‍ വാഹനങ്ങളില്‍ ഇടിച്ച് ഇരുനൂറോളം പേര്‍ ഇതിനകം മരിച്ചെന്നും ഏതാണ്ട് 26,000 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
കാമുകിയുടെ ബർഗർ കഴിച്ചു; ജഡ്ജിയുടെ മകനെ റിട്ട. പോലീസുദ്യോഗസ്ഥന്‍റെ മകന്‍ വെടിവച്ച് കൊലപ്പെടുത്തി
*101 Wildlife Overcrossing - Agoura Hills*
All lanes of southbound US-101 are closed from Cheseboro Road to Liberty Canyon Road from 11 p.m.-4 a.m. Monday-Friday for several weeks to set girders. Video: Erecting the crane & setting the first girder this week. pic.twitter.com/RE7nmUtGKx
'കോഴി ഒരു വികാര ജീവി'; വികാരം വരുമ്പോള്‍ നിറം മാറുമെന്ന് പഠനം
പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ വന്യജീവി ഇടനാഴിയായിരിക്കും ഇത്. കാട്ടുപൂച്ചകൾ, മാനുകൾ, നിരവധി ഉരഗ വർഗ്ഗങ്ങൾ, കൂഗറുകൾ എന്നിങ്ങനെ ഈ മേഖലയിലെ വ്യത്യസ്ത ജീവജാലങ്ങൾക്ക് ഇടനാഴി ഉപകാരപ്രദമാകുമെങ്കിലും മൗണ്ടേൻ ലയണുകളെ ഉദ്ദേശിച്ചാണ് പ്രധാനമായും വനപാത ഒരുക്കുന്നത്. സാന്‍റാ മോണിക്ക മലനിരകളിൽ ജീവിക്കുന്ന മൗണ്ടേൻ ലയണുകൾ ജനിതക വൈവിധ്യത്തിൽ ഏറ്റവും പിന്നിലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മറ്റൊരു പ്രദേശത്തേക്ക് കൂടി സുഗമമായി സഞ്ചരിക്കാൻ അവയ്ക്ക് അവസരം ലഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കൂടാതെ ഹൈവേ മുറിച്ചു കടക്കാനുള്ള ശ്രമങ്ങൾക്കിടെ വന്യമൃഗങ്ങൾ വാഹനങ്ങളുമായി കൂട്ടിയിടിച്ച് ചാകുന്നതും അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവായിരുന്നു. ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ഇടനാഴി നിർമ്മിക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. കലിഫോർണിയ ഡിപ്പാർട്ട്മെന്‍റ് ഓഫ് ട്രാൻസ്പോർട്ടേഷനാണ് ഇടനാഴിയുടെ നിർമ്മാണ ചുമതല. 2022 ഏപ്രിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ 2025 ഓടെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.