'സോംബി'കളിൽ നിന്നും രക്ഷപ്പെടാൻ കോടീശ്വരൻ നിർമ്മിച്ചത്? എത്തിച്ചേരുക പോലും കഠിനം, ഏറ്റവും ഒറ്റപ്പെട്ട വീട്

By Web TeamFirst Published Sep 4, 2024, 5:36 PM IST
Highlights

ചുറ്റും പുല്ലും വന്യജീവികളും മാത്രമാണ് ആ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച. 11265 -ാമത് അതിഥിയായിട്ടാണ് റയാൻ ആ വീട്ടിലെത്തിയത്. അവിടെയുള്ള ബുക്കിൽ അതിഥികളുടെ പേരെഴുതണമായിരുന്നു.

ഒറ്റപ്പെട്ട ഒരു ദ്വീപിലേക്ക് ഓടിപ്പോകാനും ആരുടേയും ഒച്ചയോ ബഹളമോ ഒന്നുമില്ലാതെ തനിച്ച് സമാധാനമായി കുറച്ച് ദിവസം കഴിയാനും നിങ്ങൾക്ക് ആ​ഗ്രഹമുണ്ടോ? അങ്ങനെ ഒരിടമുണ്ട്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട് എന്ന് അറിയപ്പെടുന്ന ഒരു വീടും. നിരവധിപ്പേർ അവിടേക്ക് യാത്ര നടത്തിയിട്ടുണ്ട്. കുറച്ച് കാലം മുമ്പ് ഒരു യൂട്യൂബറും ഈ ദ്വീപ് സന്ദർശിച്ച് ഈ വീട്ടിൽ താമസിക്കുകയുണ്ടായി. 

ഐസ്‌ലാൻഡിൻ്റെ തെക്കൻ തീരത്ത് അറ്റ്‌ലാൻ്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന എല്ലിയേയ് ആണ് ആ ദ്വീപ്. ഒറ്റവീട് മാത്രമാണ് അവിടെയുള്ളത്. ദ്വീപിൽ മനുഷ്യവാസമില്ലാത്തതിനാൽ തന്നെ അവിടെ വൈദ്യുതി, പൈപ്പുവെള്ളം തുടങ്ങിയ ഒരു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ല. മൂന്ന് വർഷം മുമ്പാണ് റയാൻ ട്രഹാൻ എന്ന അമേരിക്കൻ യൂട്യൂബർ ഈ ദ്വീപ് സന്ദർശിക്കുകയും ഇവിടെ ഒരു ദിവസം താമസിക്കുകയും ചെയ്തത്. 

Latest Videos

ഒരു കോടീശ്വരനാണ് ഈ വീട് നിർമ്മിച്ചത് എന്നും സോംബി ആക്രമണം വന്നു കഴിഞ്ഞാൽ സുരക്ഷിതമായി താമസിക്കുന്നതിന് വേണ്ടിയാണ് വീട് നിർമ്മിച്ചതെന്നുമാണ് ചിലരൊക്കെ പറയുന്നത്. എന്നാൽ, മറ്റ് ചിലർ പറഞ്ഞത് ഇത് ഒരു ആരാധനാലയത്തിന് വേണ്ടി നിർമ്മിച്ചതാണ് എന്നാണ്. 

രാജ്യത്തിൻ്റെ തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിന് സമീപത്ത് വച്ച് താൻ ഒരു കാബ് ബുക്ക് ചെയ്തെന്നും പിന്നീട് ബോട്ടിൽ കയറിയാണ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപായി കണക്കാക്കപ്പെടുന്ന എല്ലിയേയിൽ എത്തിയത് എന്നും റയാൻ പറഞ്ഞു. പിന്നീട്, അതിനടുത്തുള്ള ബ്ജാർനി സിഗുർഡ്സൺ എന്നയാളെയും ഒപ്പം കൂട്ടിയാണ് ഈ വീട്ടിലേക്ക് എത്തിയത്. സിഗുർഡ്സണും നേരത്തെ ഈ വീട്ടിൽ താമസിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പിന്നീട്, റാ​ഗ്നർ എന്നൊരാളുടെ സഹായം കൂടി ഇവർ തേടി. 

അങ്ങനെ മൂവരും കൂടിയാണ് ഈ വീട്ടിൽ താമസിച്ചത്. കടൽപ്പാലമൊന്നുമില്ലാത്തതിനാൽ കയറുപയോ​ഗിച്ചാണ് അവർ ദ്വീപിലേക്ക് കയറിയത്. ചുറ്റും പുല്ലും വന്യജീവികളും മാത്രമാണ് ആ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച. 11265 -ാമത് അതിഥിയായിട്ടാണ് റയാൻ ആ വീട്ടിലെത്തിയത്. അവിടെയുള്ള ബുക്കിൽ അതിഥികളുടെ പേരെഴുതണമായിരുന്നു.. 

എന്തായാലും, ഈ ഒറ്റപ്പെട്ട വീട്ടിലെ താമസത്തെ കുറിച്ച് വിശദമായി തന്നെ റയാൻ തൻ‌റെ യൂട്യൂബ് ചാനലിൽ പറയുന്നുണ്ട്. എന്തായാലും, കാലാവസ്ഥ മോശമായിക്കഴിഞ്ഞാൽ അവിടെ കുടുങ്ങിപ്പോകും എന്നും ആകെ പെട്ടുപോകുമെന്നും മനസിലായതോടെ ഇവർ അവിടെ നിന്നും മടങ്ങുകയായിരുന്നു. 

click me!