'എല്ലാം വ്യാജം ശവം പോലുമില്ല'; അതിഗംഭീരമായി സംഘടിപ്പിച്ച വ്യജ ശവസംസ്കാര ചടങ്ങ് റദ്ദാക്കി പുരോഹിതന്‍!

By Web Team  |  First Published Mar 9, 2024, 3:54 PM IST

ശവപ്പെട്ടി തുറന്ന് നോക്കിയ അദ്ദേഹം അക്ഷാരാർത്ഥത്തിൽ ഞെ‌ട്ടി. അതിനകം ശൂന്യമായിരുന്നു എന്ന് മാത്രമല്ല ചടങ്ങുകളിൽ പങ്കെടുത്തവർ മുഴുവൻ അഭിനേതാക്കളുമായിരുന്നു. 


ശുന്യമായ ശവപ്പെട്ടിയും കരയാൻ വാടകയ്ക്ക് ആളുകളുമായി സംഘടപ്പിച്ച വ്യാജ ശവസംസ്കാര ചടങ്ങ് പുരോഹിതൻ റദ്ദാക്കി. ലണ്ടനിലാണ് ഈ വിചിത്ര സംഭവ പരമ്പര അരങ്ങേറിയത്. ലോറിസ് സോബ് എന്ന ലാത്വിയൻ യുവാവിനായി അദ്ദേഹത്തിന്‍റെ സഹോദരനെന്ന് അവകാശപ്പെട്ട ക്ലൈഡ് എന്ന വ്യക്തിയാണ് ശവസംസ്കാര ചടങ്ങുകൾ സംഘടിപ്പിച്ചത്. എന്നാൽ ചടങ്ങുകൾക്കിടയിൽ ​ഗായക സംഘത്തിൽപ്പെട്ടവർ സത്യം വെളിപ്പെടുത്തിയതോടെ പുരോഹിതൻ ചടങ്ങുകൾ റദ്ദാക്കുകയായിരുന്നു.

ഫാദർ മക്‌ഹാർഡിയാണ് ​ഗായക സംഘത്തിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചടങ്ങുകൾ അവസാനിപ്പിച്ചത്. തുടർന്ന് ശവപ്പെട്ടി തുറന്ന് നോക്കിയ അദ്ദേഹം അക്ഷാരാർത്ഥത്തിൽ ഞെ‌ട്ടി. അതിനകം ശൂന്യമായിരുന്നു എന്ന് മാത്രമല്ല ചടങ്ങുകളിൽ പങ്കെടുത്തവർ മുഴുവൻ അഭിനേതാക്കളുമായിരുന്നു. ദുഖാർത്ഥരായ കുടുംബാം​ഗങ്ങളും സഹോദരങ്ങളുമായി അഭിനായിക്കാൻ വലിയ ഒരു കൂട്ടം ആളുകൾ തന്നെ ഉണ്ടായിരുന്നു. അതിഗംഭീരമായി അലങ്കരിച്ച കുതിരവണ്ടി, വിന്‍റേജ് കാറുകൾ, പ്രത്യേക കോസ്റ്റ്യുമിൽ വിലപിക്കുന്നവർ, പൂർണ്ണ ഗായകസംഘം എന്നിവയെല്ലാം വ്യാജ ശവസംസ്കാര ചടങ്ങിനെത്തിയിരുന്നു. എന്നാൽ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പ് അസ്വസ്ഥരായ ഗായക സംഘമാണ് 'ഇക്കാണുന്നതെല്ലാം വ്യാജ'മാണന്ന രഹസ്യം പുരോഹിതനോട് വെളിപ്പെടുത്തിയത്. 

Latest Videos

ഭാഗ്യം വരുമെന്ന് കരുതി യാത്രക്കാരന്‍ വിമാനത്തിന്‍റെ എഞ്ചിനിലേക്ക് നാണയമിട്ടു; പിന്നെ പുകിലോട് പുകില്!

ദ ഔട്ടലറ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മരിച്ച വ്യക്തിയുടെ സഹോദരൻ എന്ന് അവകാശപ്പെട്ട ക്ലൈഡ് എന്ന വ്യക്തി കെട്ടിചമച്ചതായിരുന്നു മുഴുവൻ കഥയും. ഒടുവിൽ സം​ഗതി പിടിക്കപ്പെട്ടതോടെ ലോറിസ് എന്ന പേരിൽ യഥാർത്ഥത്തിൽ ഒരാള്‍ മരിച്ചിട്ടില്ലെന്ന് ഇയാൾ വെളിപ്പെടുത്തി. എന്നാൽ ഇയാളുടെ കൈവശം ലോറിസ് എന്ന പേരിൽ വ്യാജമായി നിർമ്മിച്ച റഷ്യൻ മരണ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ കാണാതായി എന്ന് പറയപ്പെടുന്ന ലോറിസിനെ ലാത്വിയയിൽ നിന്ന് കണ്ടത്തി. എന്നാൽ, ഇയാൾക്ക് ക്ലൈഡ് എന്ന് പേരുള്ള ഒരു സഹോദരനുള്ളതായി കണ്ടെത്താനായില്ല. എന്തിനാണ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല. ശവസംസ്കാരത്തിനുള്ള അഭ്യർത്ഥന നാല് ആഴ്ചകൾക്ക് മുമ്പാണ് വന്നതെന്ന് ഫാദർ മക്ഹാർഡി വെളിപ്പെടുത്തി. എന്നാൽ എല്ലാം കെട്ടിചമച്ചതാണന്ന് അറിഞ്ഞതോടെ അദ്ദേഹം ചടങ്ങുകൾ റദ്ദാക്കുകയായിരുന്നു.

കടയ്ക്ക് മുന്നില്‍ നില്‍ക്കവെ പെട്ടെന്ന് തലകീഴായി ഉയര്‍ത്തപ്പെട്ട് 72 കാരി; വീഡിയോ വൈറല്‍ !

click me!