മകനോട് കാമുകിയെ ഉപേക്ഷിക്കാൻ നിർബന്ധിച്ചു, പിന്നാലെ അച്ഛൻ വിവാഹം കഴിച്ചു; പക്ഷേ, മറ്റൊരു കേസിൽ വധശിക്ഷ

By Web Desk  |  First Published Jan 7, 2025, 11:24 AM IST

മകന്‍റെ കാമുകിക്ക് പണത്തില്‍ മാത്രമാണ് നോട്ടമെന്നായിരുന്നു അച്ഛന്‍ മകനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പിന്നാലെ ഇവരെ തന്നെ അയാള്‍ വിവാഹം ചെയ്തു. എന്നാല്‍ മറ്റൊരു കേസിലാണ് ലിയുവിനെ ചൈനീസ് കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. 
 



നുഷ്യന്‍ ഒരു സാമൂഹിക ജീവിയായിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായി. ഈ സാമൂഹിക ജീവിതത്തില്‍ നിന്നും ഓരോ സമൂഹവും തങ്ങളുടെതായ ചില ഐഡന്‍റിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. അതേസമയം ലോകമെമ്പാടുമുള്ള എല്ലാ സമൂഹങ്ങളും കുടുംബബന്ധങ്ങളും അവയുടെ പവിത്രതയും ഏതാണ്ട് ഒരുപോലെ സൂക്ഷിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ചില കാലങ്ങളില്‍ ഇതിന് അപവാദങ്ങളും ഉയര്‍ന്നു. അടുത്തകാലത്തായി അത്തരമൊരു അസാധാരണ ബന്ധത്തെ കുറിച്ചുള്ള വാര്‍ത്ത വന്നത് ചൈനയില്‍ നിന്നാണ്. മകന്‍റെ കാമുകിയെ അച്ഛന്‍ വിവാഹം കഴിച്ചെന്നായിരുന്നു ആ വാര്‍ത്ത. ആരോപണ വിധേയന്‍ ഒരു സാധാരണക്കാരനായ വ്യക്തിയല്ല. മറിച്ച് ബാങ്ക് ഓഫ് ചൈനയുടെ മുന്‍ ചെയര്‍മാന്‍ ലിയു ലിയാങ്ഗെ ആണ്.

ലിയു ലിയാങ്ഗെ പദവി ദുരുപയോഗം ചെയ്തതിനും 141 കോടി രൂപ കൈക്കൂലി വാങ്ങിയതിനും  3,887 കോടി രൂപയുടെ അനധികൃത വായ്പ വിതരണം ചെയ്തതിനും നേരത്തെ തന്നെ വിവാദ നായകനാണ്. അഴിമതി നിരോധന നിയമപ്രകാരം ലിയു ലിയാങ്ഗെയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍, പിന്നീട് ഈ ശിക്ഷ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തു. ഇതിനിടെയാണ് മകന്‍റെ മുന്‍ കാമുകിയെ അദ്ദേഹം വിവാഹം ചെയ്തെന്ന വാര്‍ത്ത പുറത്ത് വന്നത്. 

Latest Videos

'കുട്ടിക്കാലത്തെ സ്വപ്നം, ഒടുവിൽ യാഥാർത്ഥ്യമായി'; പ്രീമിയർ പത്മിനി സ്വന്തമാക്കിയതിനെ കുറിച്ച് യുവതി, വീഡിയോ

2023 -ലാണ് ലിയു ലിയാങ്ഗെ നാലാം തവണയും വിവാഹിതനായത്. പിന്നാലെയാണ് ലിയു അഴിമതിക്കേസില്‍ അകത്തായത്. ഇതിനിടെയാണ് ലിയാങ്ഗെയുടെ മകന്‍ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന, തന്‍റെ കാമുകിയെ അച്ഛനെ പരിചയപ്പെടുത്താനായി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. ഈ സമയം ലിയാങ്ഗെയ്ക്ക് മകന്‍റെ കാമുകിയില്‍ അനുരാഗം തോന്നി. എന്നാല്‍, യുവതി പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്നും തങ്ങളുടെ സ്റ്റാറ്റസിന് ചേരുന്നവളല്ലെന്നും പണം മാത്രമാണ് യുവതിയുടെ ലക്ഷ്യമെന്നും ലിയു മകനോട് പറയുകയും വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ അച്ഛന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി മകന്‍, കാമുകിയെ ഉപേക്ഷിച്ചു. അതിനിടെ തന്‍റെ സുഹൃത്തിന്‍റെ മകളെ ലിയു, മകന് വിവാഹം കഴിച്ച് കൊടുക്കുകയും ചെയ്തു.

'ഒന്ന് പോ സാറെ കളിയാക്കാതെ'; ഹംഗറിയും റൊമാനിയയും രാജ്യാതിര്‍ത്തി തുറന്നപ്പോൾ കടന്ന് വന്ന അതിഥിയുടെ വീഡിയോ വൈറൽ 

പിന്നാലെ യുവതിയെ കണ്ടെത്താനായി തന്‍റെ ഔദ്ധ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച ലിയും അവര്‍ക്ക് സമ്മാനങ്ങള്‍ അയച്ച് കൊടുത്തു കൊണ്ടിരുന്നു. ഒടുവില്‍ ലിയു യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും അവര്‍ അത് സ്വീകരിക്കുകയും ചെയ്തു. തന്‍റെ നിലവിലെ വിവാഹബന്ധം വേര്‍പിരിഞ്ഞ ലിയു, ആറ് മാസത്തിനുള്ളില്‍ യുവതിയെ വിവാഹം കഴിച്ചു. തന്‍റെ മുന്‍ കാമുകിയാണ് തന്‍റെ രണ്ടാനമ്മയെന്ന് മകന്‍ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ലിയു ലിയാങ്ഗെയുടെ വിവാഹ ബന്ധം പുറത്ത് അറിയുന്നതും അദ്ദേഹത്തിന്‍റെ മാനസികാരോഗ്യം തകരുകയും ആശുപത്രിയില്‍ അഡ്മിറ്റാക്കുകയും ചെയ്തു. പക്ഷേ. തന്‍റെ പുതിയ വിവാഹ ബന്ധം ലിയുവിന് കൂടുതല്‍ക്കാലം കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. വിവാദങ്ങള്‍ക്ക് പുറകെ വിവാദത്തിലേക്ക് കടന്ന ലിയുവിനെ അഴിമതി നിരോധന നിയമപ്രകാരം 2023 നവംബറില്‍ ചൈന വധശിക്ഷയ്ക്ക് വിധേയനാക്കി. 

'അയ്യോ... ഇല്ലാ കുഴപ്പമില്ല'; ലൈവ് അഭിമുഖത്തിനിടെ റാപ്പറുടെ കീശയിലിരുന്ന് തോക്ക് പൊട്ടി, വീഡിയോ വൈറൽ

click me!