ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി. ഒപ്പം ലോകത്തിന് തന്നെ ആദരം തോന്നിയ ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയുമായ അംബേദ്കറിന് ഇതെല്ലാം സാധിച്ചത് അദ്ദേഹം നേടിയ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നും.
ഭരണഘടനയുടെ 75 –ാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ചർച്ച ഉപസംഹരിക്കുന്നതിനിടെ ബി ആർ അംബേദ്കറിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമർശം വലിയ കോലഹലങ്ങൾക്കാണ് വഴിവച്ചത്. എന്നാൽ, തന്‍റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ കോണ്‍ഗ്രസ് വളച്ചൊടിക്കുകയായിരുന്നെന്ന് അമിത് ഷാ പത്രസമ്മേളനം നടത്തി വിശദീകരിച്ചു. ഈ ശക്തമായ രാഷ്ട്രീയ തർക്കത്തിനിടയിൽ അംബേദ്കറുടെ അക്കാദമിക നേട്ടങ്ങൾ വ്യക്തമാക്കുന്ന ഒരു ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
യൂട്യൂബറായ ധ്രുവ് രതിയാണ് ഇപ്പോൾ വൈറലായ ചിത്രം എക്‌സിൽ പങ്കുവെച്ചത്. 13 ലക്ഷം പേരാണ് ഇതിനകം ഈ പോസ്റ്റ് കണ്ടത്. 'വിദ്യാഭ്യാസത്തിന്‍റെ ശക്തി' എന്ന കുറിപ്പോടയായിരുന്നു ധ്രുവ് തന്‍റെ കുറിപ്പ് പങ്കുവച്ചത്. പോസ്റ്റിൽ ചേർത്തിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതകളുടെ പട്ടിക പ്രകാരം ഡോ. അംബേദ്കർ സത്താറയിൽ പ്രാഥമിക വിദ്യാഭ്യാസവും മുംബൈയിലെ എൽഫിൻസ്റ്റൺ ഹൈസ്‌കൂളിൽ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കി. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിഎ ബിരുവും നേടി. പിന്നീട്, ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ സ്കോളർഷിപ്പ് നേടിയ അദ്ദേഹം അവിടെ വച്ച് എംഎയും പിഎച്ച്ഡിയും പൂർത്തിയാക്കി. തുടർന്ന്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ (എൽഎസ്ഇ) നിന്ന് സാമ്പത്തിക ശാസ്ത്രം പഠിക്കാൻ യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിലേക്ക് മാറി. നിയമം പഠിക്കാൻ ഗ്രേസ് ഇന്നിലാണ് അദ്ദേഹം ചേര്‍ന്നത്. പക്ഷേ, സാമ്പത്തിക ഞെരുക്കം കാരണം, അദ്ദേഹത്തിന് 1917 -ൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു.
undefined
ഡോ.ഭീംറാവു അംബദ്ക്കർ: മഹര്‍ ജാതിയില്‍ നിന്നും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവിലേക്കുള്ള വളർച്ച
Power of Education 💙 pic.twitter.com/RFJlF5pZux
— Dhruv Rathee (@dhruv_rathee)രാജ്യത്ത് തിരികെയെത്തിയ അദ്ദേഹം മുംബൈയിലെ സിഡെൻഹാം കോളേജിൽ പൊളിറ്റിക്കൽ എക്കണോമി അധ്യാപകനായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ഇതിനിടയിൽ കോലാപൂരിലെ ഛത്രപതി ഷാഹുജി മഹാരാജിന്‍റെ സാമ്പത്തിക സഹായവും ഒരു സുഹൃത്തിന്‍റെ കൈയില്‍ നിന്നുള്ള വ്യക്തിഗത വായ്പയും ഉപയോഗിച്ച് പഠനം പൂർത്തിയാക്കാൻ അദ്ദേഹം വീണ്ടും ലണ്ടനിലേക്ക് മടങ്ങി. പിന്നാലെ അദ്ദേഹം നിയമത്തില്‍ ബാരിസ്റ്റർ അറ്റ് ലോ പദവി നേടി. കൂടാതെ, എൽഎസ്ഇയിൽ നിന്ന് എംഎസ്‌സിയും ഡിഎസ്‌സിയും പൂർത്തിയാക്കി.
1952-ലെ ഇന്ത്യയുടെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം അംബേദ്കർ രാജ്യസഭാംഗമായി. അതേ വർഷം തന്നെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചു. ഒരു വർഷത്തിന് ശേഷം, ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ നിന്ന് മറ്റൊരു ഓണററി ഡോക്ടറേറ്റും അദ്ദേഹത്തെ തേടിയെത്തി. അംബേദ്കറുടെ അക്കാദമിക നേട്ടങ്ങള്‍ നിയമം, സാമ്പത്തിക ശാസ്ത്രം. സാമൂഹിക ശാസ്ത്രം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകളെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ബിരുദങ്ങളെന്ന് ചിത്രത്തിന് താഴെ ഒരു കാഴ്ചക്കാരന്‍ എഴുതി. അവസരങ്ങളുടെ എല്ലാ വാതിലുകളും തുറക്കുന്ന ഒരേയൊരു താക്കോൽ വിദ്യാഭ്യാസമാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റ് ചിലര്‍ ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ക്ക് അംബേദ്കറുടെ 10 ശതമാനം പോലും വിദ്യാഭ്യാസമില്ലെന്ന് പരിഹസിച്ചു.
'ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധമാണ്, അമിത് ഷാ മാപ്പ്പറയണം': രാഹുൽ ഗാന്ധി