ഗുജറാത്തിന്‍റെ തെക്ക് പടിഞ്ഞാന്‍ തീരത്ത്, അറബിക്കടലില്‍ തിരമാലകള്‍ക്കിടയില്‍ മുട്ടോളം വെള്ളത്തില്‍ ഏകാന്തനായി നില്‍ക്കുന്ന സിംഹത്തിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍.
മുട്ടോളം കടല്‍ വെള്ളത്തില്‍ തീരത്തോട് ചേര്‍ന്ന് ഏകാന്തനായി നില്‍ക്കുന്ന സിംഹത്തിന്‍റെ ചിത്രം കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിച്ചു. 'ഭദ്രാവ പൂനം പട്രോളിംഗിനിടെ ദര്യ കാന്ത പ്രദേശത്ത് ഒരു സിംഹത്തെ കണ്ടെത്തി'' എന്ന കുറിപ്പോടെ ഗുജറാത്തിലെ ജുനഗഡ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്‍റെ ട്വിറ്റര്‍ (X) സാമൂഹിക അക്കൗണ്ടിലൂടെ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. എന്ന്, എപ്പോളാണ് ഈ കാഴ്ചയെന്ന് കുറിപ്പിനോടൊപ്പം വ്യക്തമാക്കിയില്ല. ചിത്രം പര്‍വീണ്‍ കസ്വാന്‍ ഐഎഫ്എസ് പങ്കുവച്ചതിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ വൈറലായി. ചിത്രം പങ്കുവച്ച് കൊണ്ട് പര്‍വീണ്‍ കസ്വാന്‍ ഇങ്ങനെ എഴുതി.' #Narnia യഥാർത്ഥത്തില്‍ കാണുമ്പോൾ. ഗുജറാത്ത് തീരത്ത് അറബിക്കടലിന്‍റെ വേലിയേറ്റം ആസ്വദിക്കുന്ന ഒരു സിംഹരാജാവിനെ പിടിച്ചെടുത്തു. കടപ്പാട്: സിസിഎഫ്, ജുനാഗഡ്.' ഒപ്പം അദ്ദേഹം കൂടുതല്‍ താത്പര്യമുള്ളവര്‍ക്ക് വായിക്കാനായി ഏഷ്യാറ്റിക് ലയൺസ് എന്ന ലേഖനവും പങ്കുവച്ചു.
''താൽപ്പര്യമുള്ള ആളുകൾക്ക് ഏഷ്യാറ്റിക് സിംഹങ്ങളെക്കുറിച്ചുള്ള ഈ പ്രബന്ധം വായിക്കാം. 'സമുദ്രതീരത്ത് താമസിക്കുന്നത്: ഏഷ്യാറ്റിക് സിംഹങ്ങളുടെ ശ്രേണിയും ആവാസ വിതരണവും'. മോഹൻ റാമിന്‍റെയും മറ്റുള്ളവരുടെയും എഴുത്തുകള്‍. 'പ്രകൃതി' മാസികയില്‍ പ്രസിദ്ധീകരിച്ചത്.' ഗുജറാത്തിന്‍റെ തെക്കന്‍ തീരത്തോട് ചേര്‍ന്നുള്ള ഗിർ ദേശീയോദ്യാനത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഏഷ്യൻ സിംഹങ്ങൾ ഇപ്പോൾ ഗുജറാത്തിന്‍റെ തീരപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നതായി പഠനം പറയുന്നു. 'സിംഹങ്ങള്‍ വിശാലമായ ആവാസ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നവയാണെന്നും സിംഹങ്ങൾ ഉൾക്കൊള്ളുന്ന ഉപഗ്രഹ ആവാസ വ്യവസ്ഥകളിൽ ഏറ്റവും പ്രധാനപ്പെട്ടത് തീരദേശ ആവാസ വ്യവസ്ഥകളാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
350 വര്‍ഷത്തിന് ശേഷം, അഫ്സൽ ഖാനെ വധിച്ച ഛത്രപജി ശിവജിയുടെ 'കടുവ നഖം' ഇന്ത്യയിലേക്ക് !
When looks real. A lion king captured enjoying tides of Arabian Sea on Gujarat coast. Courtesy: CCF, Junagadh. pic.twitter.com/tE9mTIPHuL
— Parveen Kaswan, IFS (@ParveenKaswan)ഐഫോണ്‍ 13 കേടായി, ബെംഗളൂരു സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി !
1990-കളുടെ മധ്യത്തിലാണ് ഗുജറാത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ തീരത്തുള്ള സൂത്രപദ വനമേഖലയിലെ തീരദേശ ആവാസ വ്യവസ്ഥകളിൽ സിംഹങ്ങളുടെ ആദ്യ റെക്കോർഡ് എണ്ണം രേഖപ്പെടുത്തിയത്. പിന്നാലെ നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന തീരപ്രദേശങ്ങളിൽ സിംഹങ്ങളുടെ തുടർച്ചയായ സാന്നിധ്യം ഉണ്ടായിരുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കുറിപ്പെഴുതാനെത്തിയത്. ''അതിശയകരമാണ്! നാർനിയയിലെ പ്രകൃതിയുടെ മാന്ത്രികത. ഗുജറാത്ത് തീരത്ത് സിംഹരാജന്‍റെ കടൽത്തീരത്തെ ശാന്തത. ഈ സൗന്ദര്യത്തിന് ജുനാഗഡിലെ സിസിഎഫിന് നന്ദി!'' ഒരു കാഴ്ചക്കാരനെഴുതി. ''നമ്മൾ എല്ലാവരും ആരാധിക്കുന്ന ഗുജറാത്തിലെ സിംഹത്തിന്‍റെ പ്രതീകമാണ്. ആരവങ്ങളാൽ പ്രക്ഷുബ്ധമാകാതെ, തിരമാലകളാൽ അനങ്ങാതെ നിൽക്കുന്നത്.'' മറ്റൊരാള്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക