മാസം 17 ലക്ഷം സമ്പാദിക്കുന്ന ട്രാവൽ ഇൻഫ്ലുവൻസർ, ഒടുവിൽ ലിലിയെ കുറിച്ചുള്ള സത്യമറിഞ്ഞപ്പോൾ തകർന്ന് നെറ്റിസൺസ്

By Web Team  |  First Published Apr 4, 2024, 11:07 AM IST

കാണാൻ സുന്ദരിയായ ലിലിക്ക് ആരാധകരും ഏറെയാണ്. മാത്രമല്ല, വിവിധ സ്ഥലങ്ങളിൽ നിന്നും അവൾ പങ്കുവയ്‍ക്കുന്ന ചിത്രങ്ങൾ പലപ്പോഴും അവൾക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുക്കാറുണ്ട്.


സോഷ്യൽ മീഡിയയിൽ വൈറലാണ് ലിലി റെയിൻ എന്ന മോഡൽ. അവൾ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്. തന്റെ യാത്രകളുടെ ചിത്രങ്ങളാണ് അവൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഇതിലൂടെ മാസം $20,000 (17 ലക്ഷം) രൂപ വരെ അവൾ സമ്പാദിക്കുന്നുണ്ടത്രെ. എന്നാൽ, ലിലിയെ കുറിച്ചുള്ള ചില സത്യങ്ങളറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇപ്പോൾ നെറ്റിസൺൺസ്.

ലിലിക്ക് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലായി ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. കാണാൻ സുന്ദരിയായ ലിലിക്ക് ആരാധകരും ഏറെയാണ്. മാത്രമല്ല, വിവിധ സ്ഥലങ്ങളിൽ നിന്നും അവൾ പങ്കുവയ്‍ക്കുന്ന ചിത്രങ്ങൾ പലപ്പോഴും അവൾക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുക്കാറുണ്ട്. എന്നാലിപ്പോൾ, ലിലി റെയിൻ എന്നൊരാൾ ഇല്ല എന്നും അതു വെറുമൊരു ഡിജിറ്റൽ എഐ ട്രാവൽ ഇൻഫ്ലുവൻസറുമാണ് എന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് അവളുടെ ആരാധകർ. 

Latest Videos

ലിലിയുടെ ചിത്രങ്ങൾ കണ്ടാൽ അവൾ ശരിക്കും ഒരു മോഡലാണ് എന്നേ ആരും കരുതൂ. അതൊരു എഐ സൃഷ്ടിയാണ് എന്ന് ഒരുതരത്തിലും സംശയം തോന്നില്ല. Fanvue എന്ന പ്ലാറ്റ്‍ഫോമിലും അവൾ തന്റെ യാത്രകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. 

എന്നാൽ, സോഷ്യൽ മീഡിയയിൽ ഇത്രയും പണം സമ്പാദിക്കുന്ന AI മോഡൽ ലില്ലി മാത്രമല്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫിറ്റ്‌നസ് മോഡലായ ഐറ്റാന ലോപ്പസിന് ഇൻസ്റ്റാഗ്രാമിൽ 3,00,000 ഫോളോവേഴ്‌സ് ഉണ്ട്. എമിലി പെല്ലെഗ്രിനി എന്ന മറ്റൊരു ഡിജിറ്റൽ ഇൻഫ്ലുവൻസർ ലോകത്തിലെ ഏറ്റവും ഹോട്ട് മോഡൽ എന്നാണ് അറിയപ്പെടുന്നത്. 'പെർഫെക്ട് ​ഗേൾഫ്രണ്ട്' എന്ന് വിളിക്കപ്പെടുന്ന മറ്റൊരു AI മോഡലാണ് ലെക്സി ലവ്. അവൾ പ്രതിമാസം $30,000 (35 ലക്ഷം രൂപ) സമ്പാദിക്കുന്നു. 

click me!