ചൊവ്വയുടെ ഉപരിതലത്തിലെ പ്രത്യേകതകള്‍ മനുഷ്യശരീരത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് വഴി തെളിക്കും. എല്ലുകളുടെ ബലം കുറയുകയും അന്ധത ബാധിക്കുകയും ചെയ്യുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
മനുഷ്യ ഭാവനയിലെ അന്യഗ്രഹ ജീവികളെ വരയ്ക്കുമ്പോള്‍ പലപ്പോഴും പച്ച നിറമാണ് ചിത്രകാരന്മാര്‍ ഉപയോഗിക്കാറ്. എന്നാല്‍, ചൊവ്വയിൽ മനുഷ്യന്‍ താമസമാക്കിയാല്‍ മനുഷ്യന്‍റെ ചര്‍മ്മവും അത് പോലെ പച്ചനിറമായി മാറുമെന്ന് അവകാശവാദവുമായി ഒരു പഠനം. ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രജ്ഞനായ ഡോ.സ്കോട്ട് സോളമനാണ് ഇത്തരമൊരു വാദം മുന്നോട്ട് വച്ചത്. ചൊവ്വയിൽ മനുഷ്യ കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുട്ടികൾക്ക് കാര്യമായ പരിവർത്തനങ്ങളും പരിണാമപരമായ മാറ്റങ്ങളും നേരിടേണ്ടിവരുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഫ്യൂച്ചർ ഹ്യൂമൻസ് എന്ന തന്‍റെ പുസ്തകത്തിലാണ് ഡോ. സോളമൻ തന്‍റെ വാദങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.
ചൊവ്വയുടെ ഉപരിതല പരിസ്ഥിതിയിലെ കഠിനമായ അവസ്ഥകളാണ് മനുഷ്യന്‍റെ ചൊവ്വയിലെ ജീവിതത്തെ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന് ചൊവ്വയില്‍ വച്ച് ജനിക്കുന്ന ഏതൊരു കുട്ടിയും അവിടുത്തെ കാലാവസ്ഥമൂലം കടുത്ത പരിണാമങ്ങള്‍ക്ക് വിധേയമാകാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം തന്‍റെ പുതിയ പുസ്തകമായ ഫ്യൂച്ചർ ഹ്യൂമൻസിൽ ചൂണ്ടിക്കാണിക്കുന്നു.
undefined
കുറഞ്ഞ ഗുരുത്വാകർഷണം, ഉയർന്ന റേഡിയേഷൻ എക്സ്പോഷർ എന്നിവയിൽ നിന്നാകാം മനുഷ്യരില്‍ ഈ പരിവർത്തനങ്ങൾ ഉണ്ടാകാന്‍ സാധ്യതയെന്നും ഡോ സോളമൻ വിശദീകരിക്കുന്നു, ഇതുമൂലം പച്ച ചർമ്മം, ദുർബലമായ പേശികൾ, കാഴ്ചക്കുറവ്, പൊട്ടുന്ന അസ്ഥികൾ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിട്ടേക്കാം. നവജാതശിശുക്കൾക്ക് സങ്കീർണതമായ പ്രശ്നങ്ങള്‍ കണ്ടേക്കാം. ചൊവ്വ ഭൂമിയേക്കാൾ ചെറുതും ഭൂമിയിലുള്ളതിനേക്കാള്‍ 30 % ഗുരുത്വാകർഷണ കുറവുമുണ്ട്. കൂടാതെ, ചുവന്ന ഗ്രഹത്തിന് കാന്തികക്ഷേത്രവും സംരക്ഷിത ഓസോൺ പാളിയും ഇല്ല. ഇത് ബഹിരാകാശ വികിരണം, അൾട്രാവയലറ്റ് പ്രകാശം, സൂര്യനിന്നും നേരിട്ടുള്ള റേഡിയേഷന്‍, കോസ്മിക് രശ്മികൾ തുടങ്ങിയ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു.
ഇസ്രയേലിന്‍റെ യുദ്ധങ്ങള്‍, കമലയുടെ വിജയത്തെ സ്വാധീനിക്കുമോ? ബൈഡന്‍റെ അസ്വസ്ഥതകൾ
ഇതിനൊക്കൊ പുറമെ ചുവന്ന ഗ്രഹത്തിലെ കുറഞ്ഞ ഗുരുത്വാകർഷണത്തിന്‍റെ ഫലമായി പൊട്ടുന്ന അസ്ഥികൾ പ്രസവസമയത്ത് വലിയ തോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഇത് സ്ത്രീകളുടെ ഇടുപ്പുകളില്‍ ഒടിവുകൾക്ക് കാരണമാകുമെന്നും വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. ഒപ്പം ദീർഘദൂര കാഴ്ചയുടെ ആവശ്യകത കുറയുന്നതിനാൽ ഇത് കാഴ്ചശക്തിയെ നേരിട്ട് ബാധിക്കുന്നു. ഭൂമിയില്‍ നിന്നും ഇതുവരെ മനുഷ്യരൊന്നും തന്നെ ചൊവ്വയില്‍ കാല് കുത്തിയിട്ടില്ല. അതേസമയം ആളില്ലാ ബഹിരാകാശ പേടകങ്ങൾ ചൊവ്വയില്‍ ഇറങ്ങിയിട്ടുമുണ്ട്. അതേസമയം 2030 ഓടെ ചൊവ്വയിൽ ആദ്യത്തെ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്, അതേസമയം അടുത്ത 30 വർഷത്തിനുള്ളിൽ ചൊവ്വയില്‍ ഒരു നഗരം തന്നെ യാഥാർത്ഥ്യമാകുമെന്ന് സ്പേസ് എക്സിന്‍റെ സ്ഥാപകന്‍ എലോൺ മസ്ക് അവകാശപ്പെട്ടു.
ചങ്ക് പിളർക്കുന്ന മിന്നൽ, പിന്നാലെ മുംബൈയെ നടുക്കി അതിശക്തമായ മുഴക്കം, ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ