പരിപ്പ് വർഗത്തിൽപ്പെട്ട എല്ലാ ഭക്ഷ്യ വസ്തുക്കളോടും മുഴുവൻ കടൽ ഭക്ഷണങ്ങളോടും ഇവർക്ക് അലർജിയാണ്. ഇത്തരത്തിൽ അലർജിയുണ്ടാക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് എടുത്താൽ 37 ലധികം വരുമെന്നാണ് ജോവാൻ ഫാൻ പറയുന്നത്.
ചില ഭക്ഷണ സാധനങ്ങൾ കഴിച്ചാൽ ശരീരത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ധാരാളം കാണും. എന്നാൽ, ഇത്രയേറെ ഭക്ഷ്യ വസ്തുക്കളോട് അലർജിയുള്ള ഒരാൾ ഒരു പക്ഷേ വേറെ കാണില്ല. സിയോൾ സ്വദേശിയായ ജോവാൻ ഫാൻ എന്ന 21 കാരിയ്ക്ക് ഒന്നും രണ്ടുമല്ല 37 അധികം ഭക്ഷ്യവസ്തുക്കളോടാണ് അലർജി. അപ്പോൾ പിന്നെ ഇവർ എന്തു ഭക്ഷിച്ചു ജീവിക്കും എന്നാണ് ചോദ്യമെങ്കിൽ ജോവാൻ ഫാൻ പറയുന്നത് വളരെ നിയന്ത്രിതമായ ഭക്ഷണക്രമത്തിലൂടെയാണ് താൻ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത് എന്നാണ്. ഒരു സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്റർ ആയ ജോവാൻ ഫാൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ് അപൂർവമായ തന്‍റെ വിപുലമായ അലർജികളെക്കുറിച്ച് തുറന്ന് പറഞ്ഞത്.
പരിപ്പ് വർഗത്തിൽപ്പെട്ട എല്ലാ ഭക്ഷ്യ വസ്തുക്കളോടും മുഴുവൻ കടൽ ഭക്ഷണങ്ങളോടും ഇവർക്ക് അലർജിയാണ്. ഇത്തരത്തിൽ അലർജിയുണ്ടാക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് എടുത്താൽ 37 ലധികം വരുമെന്നാണ് ജോവാൻ ഫാൻ പറയുന്നത്. മരിക്കാൻ തനിക്ക് 37 അധികം വഴികളുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ജോവാൻ തന്‍റെ അലർജികളെക്കുറിച്ച് പങ്കുവെച്ചത്. അടുത്തിടെ നടത്തിയ ഒരു വൈദ്യപരിശോധനയിൽ മുന്തിരിങ്ങ പോലും ജോവാന് അലർജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുവാണെന്ന് കണ്ടെത്തി.
ഇറ്റാലിയന്‍ തീരത്ത് പടുകൂറ്റന്‍ വാട്ടര്‍സ്‌പൗട്ട്, ഭയന്ന് തീരദേശക്കാര്‍; വീഡിയോ വൈറല്‍ !
സൈനികര്‍ക്ക് മുന്നില്‍ പരിപാടി അവതരിപ്പിക്കവെ നര്‍ത്തകി കൊല്ലപ്പെട്ടു
കൂടാതെ ഓരോ ദിവസവും തന്‍റെ ശത്രുക്കളായ ഭക്ഷണങ്ങളുടെ പട്ടികയിലേക്ക് പുതിയ പേരുകൾ ചേർക്കപ്പെടുകയാണെന്നും യുവതി പറയുന്നു. സാധാരണയായി ഭക്ഷണം കഴിച്ച് 10 മിനിറ്റിനുള്ളിൽ തനിക്ക് പറ്റാത്ത ഭക്ഷണമാണെങ്കിൽ ശരീരം ചുവന്ന് തടിയ്ക്കുകയും കഠിനമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഈ പ്രശ്നമുള്ളത് കൊണ്ട് തന്നെ താൻ വളരെ ശ്രദ്ധാപൂർവമാണ് ഓരോ ഭക്ഷണവും കഴിയ്ക്കാൻ തെരഞ്ഞെടുക്കുന്നതെന്നും ജോവാൻ പറയുന്നു. അലർജിയിൽ നിന്നും രക്ഷപ്പെടാനായി താൻ ചെയ്യുന്ന പ്രധാന കാര്യം ശരീരത്തിൽ ജലാംശം എപ്പോഴും നിലനിർത്തുന്നതാണെന്നും ജോവാൻ വ്യക്തമാക്കുന്നു.
കസേരകള്‍ വലിച്ചെറിഞ്ഞ് തെരുവില്‍ പോരാടുന്ന യുവതികളുടെ വീഡിയോ; സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരി !