വിജയിക്കാൻ സാധ്യത കുറവ്...; 100 വർഷം മുമ്പ് എവറസ്റ്റ് കയറ്റത്തിനിടെ മരിച്ചയാളുടെ അവസാന കത്ത് വായനക്കാരിലേക്ക്

By Web Team  |  First Published Apr 23, 2024, 3:49 PM IST

1924 മെയ് 27-ന് എവറസ്റ്റിലെ ഒരു ക്യാമ്പിൽ നിന്ന് അയച്ച തൻ്റെ അവസാന കത്തിൽ, തങ്ങളുടെ ഗ്രൂപ്പിന് പർവതാരോഹണം വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മല്ലോറി എഴുതി



സ്നേഹത്തിന്‍റെയും വിരഹത്തിന്‍റെയും അനുഭവങ്ങളുമായി കത്തുകള്‍ ഇന്നും വായനക്കാരെ ആകര്‍ഷിക്കുന്നു. ജീവിതാനുഭവങ്ങളുടെ ഓര്‍മ്മകള്‍ പേറിയെ മറ്റൊരു കത്ത് അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. 100 വർഷം മുമ്പ് ഏവറസ്റ്റ് പര്‍വ്വതാരോഹണത്തിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച് പോയ പർവതാരോഹകൻ ജോർജ്ജ് മല്ലോറി തൻ്റെ ഭാര്യക്ക് അയച്ച അവസാന കത്താണ് സാമൂഹിക മാധ്യമ വായനക്കാരെ ആകര്‍ഷിച്ചത്. 

1924-ൽ തൻ്റെ 37-ആം വയസ്സിലാണ് മറ്റൊരു പർവതാരോഹകനായ ആൻഡ്രൂ ഇർവിനോടൊപ്പം ജോർജ്ജ് മല്ലോറിയും എവറസ്റ്റിൽ അപ്രത്യക്ഷനായി.  അവരിരുവരും എവറസ്റ്റ് കൊടുമുടിയിൽ എത്തിയോ എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. വർഷങ്ങളോളം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. ഒടുവിൽ 1999 -ൽ മല്ലോറിയുടെ മൃതദേഹം എവറസ്റ്റ് കൊടുമുടിക്ക് സമീപത്ത് നിന്ന് കണ്ടെത്തി. എന്നാൽ ഇർവിൻ്റെ മൃതശരീരം ഇതുവരെയും കണ്ടെത്തിയിട്ടില്ല. 

Latest Videos

ദുരന്തം നടന്ന് 100 വർഷങ്ങൾക്ക് ശേഷം, മല്ലോറിയും ഭാര്യ റൂത്തും തമ്മിലുള്ള കത്തുകൾ കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ ഡിജിറ്റൈസ് ചെയ്തു. ഇതോടെയാണ് കത്തുകള്‍ സാമൂഹിക മാധ്യമ വായനക്കാരെയും ആകർഷിച്ചത്.  1924 മെയ് 27-ന് എവറസ്റ്റിലെ ഒരു ക്യാമ്പിൽ നിന്ന് അയച്ച തൻ്റെ അവസാന കത്തിൽ, തങ്ങളുടെ ഗ്രൂപ്പിന് പർവതാരോഹണം വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മല്ലോറി എഴുതി. 1924 മാർച്ച് 3 -ന് മല്ലോറിക്ക് എഴുതിയ ഒരേയൊരു കത്തിൽ തനിക്ക് അവനെ നഷ്ടമായെന്ന് റൂത്ത് പങ്കുവെച്ചു. തന്‍റെ പ്രിയപ്പെട്ടവനുമായുള്ള  ഒത്തുചേരൽ മുമ്പത്തേക്കാൾ കൂടുതലായി ആഗ്രഹിക്കുന്നത്, അദ്ദേഹം സൃഷ്ടിച്ച ശൂന്യത വല്ലാതെ അനുഭവപ്പെടുമ്പോഴാണെന്നും അവര്‍ പങ്കുവെച്ചു. മല്ലോറിയോട് നിരാശയും അരോചകമായ പെരുമാറ്റവും കാണിച്ചതിന് ആ കത്തിൽ റൂത്ത് ക്ഷമാപണം നടത്തുന്നുണ്ട്. 

ഡിജിറ്റൈസ് ചെയ്ത കത്തുകൾ ജോർജ്ജ് മല്ലോറിയുടെ ജീവിതത്തെ തുറന്നു കാണിക്കുന്നതാണെന്ന് ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്യുന്നു. 1921 -ലും 1922 -ലും എവറസ്റ്റിലേക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യ പര്യവേഷണ ശ്രമങ്ങൾ ഉൾപ്പെടെ കത്തിൽ വ്യക്തമാണ്. ഒന്നാം ലോകമഹായുദ്ധ സമയത്ത് മല്ലോറിയുടെ അനുഭവങ്ങളും, പ്രത്യേകിച്ച് സോം യുദ്ധ സമയത്ത് പീരങ്കിപ്പടയിലെ അദ്ദേഹത്തിൻ്റെ സേവനവും കത്തുകളെ കുറിച്ചും മലോറിയുടെ കത്തുകളില്‍ വിവരിക്കുന്നു. 1999 -ൽ മല്ലോറിയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത മൂന്ന് കത്തുകൾ 75 വർഷത്തോളം ജാക്കറ്റിന്‍റെ പോക്കറ്റിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ഈ കത്തുകളാണ് ഇപ്പോൾ ഡീജിറ്റലൈസ് ചെയ്തതിലൂടെ ഓൺലൈനിലൂടെ ലോകമെങ്ങുമുള്ള വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ സഹോദരന്മാരായ ട്രാഫോർഡ് ലീ-മല്ലോറി, സ്റ്റെല്ല കോബ്ഡൻ-സാൻഡേഴ്സൺ എന്നിവരുമായുള്ള കത്തുകളും സഹോദരി മേരി ബ്രൂക്കുമായുള്ള ഒരു കത്തും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. സൈനികനും പിന്നീട് പർവതാരോഹകനുമായ ഒരു മനുഷ്യന്‍റെ ജീവിതം ഏറെ തെളിമയോടെ ആ കത്തുകള്‍ കാണാം. 


 

click me!