ടൈം ട്രാവല്‍ സാധ്യമോ? ഏറ്റവും പുതിയ പഠനം നിങ്ങളുടെ സങ്കല്പങ്ങളെ തകിടം മറിക്കും !

By Web Team  |  First Published Nov 3, 2023, 1:30 PM IST

ഭാവിയില്‍ വിപ്ലവകരമായ കണ്ടുപിടിത്തങ്ങളിലേക്ക് നയിക്കാവുന്ന പരീക്ഷണങ്ങളുടെ തുടക്കമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 


ടൈം ട്രാവല്‍ എന്ന ആശയം ഉപയോഗിച്ച് ഏറ്റവും ഒടുവിലിറങ്ങിയ തമിഴ് ചിത്രം 'മാര്‍ക്ക് ആന്‍റണി' അടുത്ത കാലത്ത് ഇറങ്ങിയ പണം വാരിപ്പടങ്ങളിലൊന്നായിരുന്നു.  ഈയൊരു ആശയത്തെ മുന്‍നിര്‍ത്തി ഇറങ്ങിയ അനേകം പടങ്ങളില്‍ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് മാര്‍ക്ക് ആന്‍റണി. അതേസമയം, ടൈം ട്രാവല്‍ എന്ന 'സ്വപ്നം' യാഥാര്‍ത്ഥമാകുമോയെന്ന പരിക്ഷണങ്ങളിലാണ് കാലങ്ങളായി ലോകത്തിലെ നിരവധി ഭൗതിക ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ ഏറ്റവും ഒടുവിലത്തെ കണ്ടെത്തല്‍ ആശാവഹമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതും 2018 ല്‍ ഇറങ്ങിയ 'Ant-Man And The Wasp' എന്ന ടൈം ട്രാവല്‍ സിനിമയില്‍ ഉപയോഗിച്ച ആശയത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനമാണ് ഈ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

'മരിച്ചവരുടെ പുസ്തകം' കണ്ടെത്തി; ഈജിപ്ഷ്യന്‍ സെമിത്തേരിയില്‍ കുഴിച്ചിട്ട നിലയില്‍ !

Latest Videos

ക്വാണ്ടം കണങ്ങൾക്ക് സംവദിക്കാൻ കഴിയുന്ന വിചിത്രമായ രീതിയായ ക്വാണ്ടം എൻടാൻഗിൾമെന്‍റ് (Quantum entanglement) ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണമാണ് ഈ രംഗത്ത് ആശാവഹമായ മുന്നേറ്റം ഉണ്ടാക്കിയതെന്ന് ഗിസ്‌മോഡോ ന്യൂസ്‌ലെറ്റർ അവകാശപ്പെടുന്നു. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ കൊണ്ട് വേർപെടുത്തിയാലും രണ്ട് ഉപ ആറ്റോമിക് കണങ്ങളെ എങ്ങനെ പരസ്പരം ബന്ധിപ്പിക്കാൻ കഴിയുമെന്ന് വിശദീകരിക്കുന്ന ഒരു വിചിത്രവും വിപരീതവുമായ പ്രതിഭാസമാണ് ക്വാണ്ടം എൻടാൻഗിൾമെന്‍റ് എന്ന് പറയുന്നത്. ഭൗതിക ശാസ്ത്രത്തില്‍ പ്രകാശവേഗതയിലെ കണികാചലനം പോലെയുള്ള സങ്കീര്‍ണ്ണമായ കാര്യങ്ങളെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പരീക്ഷണങ്ങള്‍ നടത്തി വ്യാഖ്യാനിക്കുന്നതിനേക്കാള്‍  സൈദ്ധാന്തിക അന്വേഷണങ്ങളിലൂടെയായിരുന്നു വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത്. ഇത്തരമൊരു രീതിയെ അദ്ദേഹം ജര്‍മ്മന്‍ ചിന്താ പരീക്ഷണത്തെ സൂചിപ്പിക്കുന്ന Gedanken experiment എന്ന പദം ഉപയോഗിച്ചാണ് വിശേഷിപ്പിച്ചിരുന്നത്. സാമാനമായ രീതിയിലായിരുന്നു പുതിയ പഠനങ്ങളും. ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സിലെ ടീമിന്‍റെ ഏറ്റവും പുതിയ സൃഷ്ടി "ഫലപ്രദമായ സമയ യാത്ര" ഉൾക്കൊള്ളുന്ന ഒരു ക്വാണ്ടം സിമുലേഷൻ വിവരിക്കുന്നു. ക്വാണ്ടം എൻടാൻഗിൾമെന്‍റിനെ അടിസ്ഥാനമാക്കി രണ്ട് കണങ്ങളുടെ ബന്ധം ഒരു ക്വാണ്ടം തലത്തിലാണ് സംഭവിക്കുന്നതെന്നും അതിനാല്‍ ക്വാണ്ടം കണങ്ങളുടെ ഭൗതിക അകലം പോലുള്ള ഘടകങ്ങൾ പരസ്പര പ്രവർത്തനത്തെ ബാധിക്കില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ഒരു കണത്തിന്‍റെ സവിശേഷതകൾ മനസ്സിലാക്കുന്നത് മറ്റേതിനെ കുറിച്ചും അറിവ് നേടാന്‍ സഹായിക്കുന്നു. 

നിങ്ങളുടെ ഉത്തരം തെറ്റും ! പൂച്ചകള്‍ക്ക് എത്ര മുഖ ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ പറ്റും?

ക്ലോസ്-ടൈംലൈക്ക് കർവുകൾ (closed-timelike curves) എന്നറിയപ്പെടുന്ന സാധ്യമായ ഒരു ടൈം ട്രാവലിംഗ് രീതി ഈ പഠനത്തില്‍ അന്വേഷണ വിധേയമായി. ഒരു കണിക അതിന്‍റെ ജീവിത കാലത്തില്‍ ബഹിരാകാശത്തില്‍ പിന്നിലേക്ക് പ്രവര്‍ത്തിക്കുന്ന സമയത്ത് രൂപപ്പെട്ടുന്ന ചാപമാണ് വക്രം (curve). ശാസ്ത്രജ്ഞര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫോട്ടോണിക്ക് പേടകങ്ങളെ ഒരു ക്വാണ്ടം പ്രതിപ്രവർത്തനത്തിന് വിധേയമാക്കി. ഈ പഠനത്തിലൂടെ  ടൈം ട്രാവൽ ഇഫക്റ്റ് ഓരോ നാല് തവണയും സംഭവിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്ത. ഓരോ നാല് തവണയും എന്ന് പറയുമ്പോള്‍ 75 ശതമാനം പരാജയ നിരക്കാണ് കാണിക്കുന്നത്. ഈ ഉയര്‍ന്ന പരാജയ നിരക്ക് പരിഹരിക്കുന്നതിനായി കാലഹരണപ്പെട്ട കണങ്ങളെ വേര്‍തിരിച്ചെടുക്കുമ്പോള്‍ ഫോട്ടോണുകൾ കടന്ന് പോകുന്നുണ്ടോ എന്ന പരിശോധനയും നടന്നു.  "ഞങ്ങൾ വിവരിക്കുന്ന പരീക്ഷണം സാധാരണ (ക്വാണ്ടം അല്ല) ഭൗതികശാസ്ത്രം ഉപയോഗിച്ച് പരിഹരിക്കാൻ അസാധ്യമാണെന്ന് തോന്നുന്നു. അത് സമയത്തിന്‍റെ സാധാരണ അമ്പടയാളത്തെ അനുസരിക്കുന്നു. ക്വാണ്ടം എൻടാൻഗിൾമെന്‍റിന് സമയ യാത്ര (Time travel) പോലെയുള്ള ഉദാഹരണങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തോന്നുന്നു." എന്നായിരുന്നു പരീക്ഷണത്തെ കുറിച്ച് കേംബ്രിഡ്ജ് സർവകലാശാലയിലെ ക്വാണ്ടം ഭൗതികശാസ്ത്രജ്ഞനായ ഡേവിഡ് ആർവിഡ്സൺ-ഷുക്കൂർ അവകാശപ്പെട്ടത്. ഇത് കമ്പ്യൂട്ടര്‍ സ്റ്റിമുലേഷന്‍ പ്രോഗ്രാം ഉപയോഗിച്ചാണ് നടത്തിയിരിക്കുന്നത്. ഇതിന്‍റെ പ്രായോഗികത ഇനിയും പരീക്ഷിക്കേണ്ടിയിരിക്കുന്നു. 

'മരണ തൊപ്പി കൂണ്‍' കറി വച്ച് വിളമ്പി, മുന്‍ ഭർത്താവിന്‍റെ അമ്മ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; യുവതി അറസ്റ്റിൽ

click me!