അയർലണ്ടിലെ ഡ്രുമവീറിലെ ഗ്രീൻകാസിലിനടുത്തുള്ള പുരാതനമായ 100 അടി ടവറിന്‍റെ (30.48 മീറ്റർ) മുകളിൽ നിന്നാണ് ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്.
ചില മൃഗങ്ങൾക്ക് കുത്തനെയുള്ള ഉയരങ്ങൾ കീഴടക്കാൻ എളുപ്പത്തിൽ സാധിക്കും. എന്നാൽ മറ്റ് മൃഗങ്ങള്‍ക്ക് ഇത്തരം കുത്തനെയുള്ള കയറ്റങ്ങള്‍ തീർത്തും അസാധ്യമാണ്. കുത്തനെയുള്ള പര്‍വ്വതങ്ങളിലൂടെയും കൂറ്റന്‍ അണക്കെട്ടിന് വശങ്ങളിലൂടെയും മുകളിലേക്ക് കയറിപ്പോകുന്ന ആടുകളുടെ വീഡിയോകള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം നൂറടി ഉയരമുള്ള ഒരു പഴയ ടവറിന് മുകളിൽ കയറി ഒറ്റപ്പെട്ടുപോയ ഒരു ആട്ടിൻകുട്ടിയുടെ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി. ഒടുവില്‍ മൂന്ന് ദിവസത്തെ പരിശ്രമത്തിന് ശേഷം രക്ഷാപ്രവർത്തകർ ആട്ടിൻകുട്ടിയെ താഴെയിറക്കി. ഇത്രയും ഉയരമുള്ള ടവറിന് മുകളിൽ ഈ ആട്ടിൻകുട്ടി എങ്ങനെ കയറിപ്പറ്റി എന്നതാണ് രക്ഷാപ്രവർത്തകരെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യം.
അയർലണ്ടിലെ ഡ്രുമവീറിലെ ഗ്രീൻകാസിലിനടുത്തുള്ള പുരാതനമായ 100 അടി ടവറിന്‍റെ (30.48 മീറ്റർ) മുകളിൽ നിന്നാണ് ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്. മൂന്ന് ദിവസത്തോളമാണ് ഈ ആട്ടിൻകുട്ടി ടവറിന് മുകളിൽ കുടുങ്ങിക്കിടന്നത്. രക്ഷാപ്രവർത്തകർ പറയുന്നത് അനുസരിച്ച് ആട്ടിന് ചെറിയ മുറിവുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ മുറിവുകളുടെ കാരണം അജ്ഞാതമാണ്. എട്ട് മുതൽ ഒൻപത് മാസം വരെ പ്രായമുള്ള ഒരു ആട്ടിൻകുട്ടിയാണ് ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
undefined
'കലിപ്പ് തീരണില്ലല്ലോ അമ്മച്ചി... '; പബ്ലിക് പഞ്ചിംഗ് ബാഗുകൾ സോഷ്യല്‍ മീഡിയയില്‍ ട്രന്‍റിംഗ്
പ്രദേശവാസികളാണ് ആട്ടിൻകുട്ടിയെ ആദ്യം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ അതിനെ താഴെയിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ, അവർ ഐറിഷ് സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസു (ISPCA) മായി ബന്ധപ്പെടുകയും വിവരമറിയിക്കുകയും ആയിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകരെത്തി ആട്ടിൻകുട്ടിയെ രക്ഷിച്ചു. ഐവി എന്ന് പേരിട്ടിരിക്കുന്ന ആട്ടിൻകുട്ടി നിലവിൽ ഐഎസ്പിസിഎയുടെ റാമെൽട്ടണിനടുത്തുള്ള അനിമൽ റീഹാബിലിറ്റേഷൻ സെന്‍ററിലാണ്.
രക്ഷാപ്രവർത്തക സംഘത്തിന്‍റെ സമൂഹ മാധ്യമ പോസ്റ്റ് അനുസരിച്ച് ഒരു പെണ്ണ് ആട്ടിൻകുട്ടിയാണ് ഇത്. ഇതിന്‍റെ കാലിന് ഒടിവും ശരീരത്തിൽ വിവിധ ഇടങ്ങളിലായി മുറിവുകളുമുണ്ട്. വിദഗ്ധരായ വെറ്റിനറി ഡോക്ടർമാരുടെ കീഴിൽ പരിശോധനയിലാണ് ആട്ടിൻകുട്ടി ഇപ്പോൾ. കാല് സുഖം പ്രാപിക്കുന്നതുവരെ ഐവി ആറാഴ്ച നിരീക്ഷണത്തിലായിരിക്കും. ആട്ടിൻകുട്ടി ടവറിന് മുകളിൽ എത്തിയതെങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘടന ഇപ്പോൾ.
'ആളാകാന്‍ നോക്കാതെ എണീച്ച് പോടേയ്...'; റോഡിലെ വെള്ളക്കെട്ടിൽ സർഫിംഗ് നടത്തി യുവാവിനോട് സോഷ്യൽ മീഡിയ