വരണ്ടുണങ്ങിയ അറ്റക്കാമ മരുഭൂമിയില്‍ ബാക്ടീരിയകളുടെ സാമ്രാജ്യം; അത്ഭുതപ്പെട്ട് ശാസ്ത്രലോകം

By Web Team  |  First Published May 3, 2024, 3:02 PM IST

 ഏകദേശം 19,000 വർഷം മുൻപ് തന്നെ ഇവർ ഇവിടെ താമസമുറപ്പിച്ചെന്നാണ് ഗവേഷകർ പറയുന്നത്.


ലാംശം ഉള്ളയിടത്താണ് ജീവികളെന്നാണ് നമ്മുടെ പൊതുധാരണ. ഉണങ്ങി വറ്റിവരണ്ട് കിടക്കുന്ന പ്രദേശങ്ങളില്‍ ജീവികള്‍കളെ സാധാരണ കണ്ടെത്താറില്ലെന്നതും ഈ ധാരണയെ ഊട്ടി ഉറപ്പിക്കുന്നു. എന്നാല്‍, ഈ പൊതുധാരണയെ അടിമുടി അട്ടിമറിക്കുന്ന വെളിപ്പെടുത്തലുമായി ഒരു സംഘം ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. അങ്ങ് ചിലെയിലെ പുനാ ഡി അറ്റക്കാമ (Puna de Atacama plateau) മരുഭൂമിക്കടിയിലാണ് ബാക്ടീയകളുടെ സാമ്രാജ്യം തന്നെ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വരണ്ട ധ്രുവേതര മരുഭൂമിയെന്ന് അറിയപ്പെടുന്ന പ്രദേശമാണ് ചിലെയിലെ അറ്റക്കാമയിലെ മരുഭൂമി. ഈ മരുഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 4 മീറ്റർ താഴെ വരെ സൂക്ഷ്മജീവികളുടെ ഒരു സാമ്രാജ്യം തന്നെ ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. വരണ്ടതും ഉപ്പും സൾഫറും നിറഞ്ഞതുമായ  ഇവിടത്തെ മണ്ണിന് കീഴിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത് ശാസ്ത്രജ്ഞരെ തന്നെ അത്ഭുതപ്പെടുത്തി. 

'അത്ഭുത തടാക'ത്തിലെ സൂക്ഷ്മജീവികൾ ഭൂമിയിലെ ആദിമ ജീവനെ കുറിച്ച് ഉത്തരം നല്‍കുമോ?

Latest Videos

undefined

വടക്ക് പടിഞ്ഞാറൻ അർജന്‍റീനയുടെ അതിര്‍ത്തിയില്‍ വിചിത്രമായ ചില ജലശ്രോതസ്സുകളുടെ ശൃംഖല ഉപഗ്രഹചിത്രത്തില്‍ കണ്ടതിനെ തുടർന്നാണ് ശാസ്ത്രജ്ഞര്‍ ഇവിടെ ഗവേഷണത്തിനെത്തിയത്. ഭൂമിയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന പ്രകൃതി വൈവിധ്യമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളതെന്ന് ഗവേഷണ സംഘങ്ങൾ പറഞ്ഞു. പ്രദേശത്തെ യുംഗയ് മേഖലയിൽ നടത്തിയ ആദ്യ പഠനത്തില്‍ ഉപരിതലമണ്ണില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യം  തിരിച്ചറിഞ്ഞിരുന്നു. പിന്നാലെ നടത്തിയ വിശദമായ പഠനത്തിലാണ് മരുഭൂമിക്കടിയില്‍ സുക്ഷ്മജീവികളുടെ വലിയ തോതിലുള്ള സാന്നിധ്യം തിരിച്ചറിഞ്ഞത്. മരുഭൂമിയിൽ ഏകദേശം 14 അടിയോളം കുഴിച്ചാണ് ശാസ്ത്രജ്ഞർ സാംപിളുകൾ ശേഖരിച്ചത്. അതീവ പ്രതികൂലമായ സാഹചര്യത്തിൽ സൂക്ഷ്മതലത്തിലാണെങ്കിലും ജീവൻ കണ്ടെത്തിയത് പ്രതീക്ഷ നല്‍കുന്നെന്ന് ഗവേഷകർ പറയുന്നു.  ഇതുപോലെ പ്രതികൂല അവസ്ഥകളുള്ള ചൊവ്വ പോലെയുള്ള ഗ്രഹങ്ങളിൽ ജീവനെക്കുറിച്ച് അന്വേഷിക്കാൻ ഇതു സഹായകമാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 

ജോലി വേണം, പിസയ്ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിച്ച് ഉദ്യോഗാര്‍ത്ഥി; കമ്പനി സിഇഒയുടെ കുറിപ്പ് വൈറല്‍

​ഗവേഷണത്തിൽ  ഉപരിതലത്തില്‍ നിന്ന് 80 സെന്‍റിമീറ്റർ വരെ താഴ്ചയിൽ ലാക്ടോബാസില്ലസ്, എന്‍ററോകോക്കസ് എന്നീ ബാക്ടീരിയകളാണ് കണ്ടെത്തിയത്. എന്നാൽ ആഴം കൂടുന്നതിനനുസരിച്ച് ഇവയുടെ എണ്ണം കുറഞ്ഞുവന്നു. 80 മുതൽ 200 സെന്‍റീമീറ്റർ വരെയുള്ള  മേഖലയിൽ സൂക്ഷ്മജീവികളുടെ എണ്ണം തീരെ ഇല്ലാതായെന്നാണാണ് ​ഗവേഷകർ പറയുന്നത്. എന്നാൽ, 200 സെന്‍റിമീറ്ററിന് താഴെ ഇവയുടെ ശക്തമായ സാന്നിധ്യം കണ്ടെത്തി. എന്നാൽ, ഇവിടെയുള്ള ബാക്ടീരിയകൾ ആദ്യം കണ്ടെത്തിയതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ആക്ടിനോബാക്ടീരിയ എന്ന ഗ്രൂപ്പിൽപ്പെട്ട ബാക്ടീരിയകളെയായിരുന്നു ഇവിടെ കണ്ടെത്തിയത്. ഏകദേശം 19,000 വർഷം മുൻപ് തന്നെ ഇവർ ഇവിടെ താമസമുറപ്പിച്ചെന്നാണ് ഗവേഷകർ പറയുന്നത്. ഇവിടെയുള്ള ധാതുക്കളായിരുന്നു ഇവയുടെ പ്രധാന ഊർജസ്രോതസ്സ്. ഏതായാലും തുടർ പഠനങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.

പൊള്ളുന്ന വെയിലല്ലേ വെയിലത്ത് വാടല്ലേ; ട്രാഫിക് സിഗ്നലിൽ 'പച്ച വിരിച്ച' പിഡബ്ല്യു വകുപ്പിന് അഭിനന്ദനം
 

click me!