അവര്‍ഡുകളിലൊന്നായ നാഷണല്‍ ജിയോഗ്രാഫിക്കിന്‍റെ ഫോട്ടോഗ്രഫി അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി. അലാസ്കയിലെ ചില്‍ക്കാട്ട് ബാല്‍ഡ് ഈഗിള്‍ സംരക്ഷണ കേന്ദ്രത്തിലെ മരക്കൊമ്പില്‍ സ്വന്തം ഇരിപ്പിടം സംരക്ഷിക്കാനും നേടാനുമായി പോരാടുന്ന കഷണ്ടിത്തലയന്‍ പരുന്തുകളുടെ ചിത്രമാണ് കാര്‍ത്തികിനെ അവര്‍ഡിന് അര്‍ഹമാനാക്കിയത്.
യുഎസ്എയിലെ അലാസ്ക ചില്‍ക്കാട്ട് ബാല്‍ഡ് ഈഗില്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാര്‍ത്തിക് സുബ്രഹ്മണ്യന്‍ പകര്‍ത്തിയ 'ഡാന്‍സ് ഓഫ് ദ ഈഗിള്‍സ്' എന്ന ചിത്രത്തിനാണ് ഈ വര്‍ഷത്തെ നാഷണല്‍ ജിയോഗ്രാഫിക്കിന്‍റെ പിക്ചേഴ്സ് ഓഫ് ദ ഇയര്‍ അവര്‍ഡ്. 5000 -ത്തോളം മത്സരാര്‍ത്ഥികളെ മറികടന്നാണ് കാര്‍ത്തിക് സുബ്രഹ്മണ്യം ഈ നേട്ടം സ്വന്തമാക്കിയത്. 'എവിടെ സാല്‍മണ്‍ ഉണ്ടോ അവിടെ അരാജകത്വമുണ്ട്.' എന്നാണ് ഇന്ത്യന്‍ വംശജനായ കാര്‍ത്തിക് സുബ്രഹ്മണ്യന്‍റെ മുദ്രാവാക്യം. സാല്‍മണെ കഴിക്കാനായെത്തുന്ന കഷണ്ടിത്തലയന്‍ പരുന്തിലാണ് (bald eagles) കാര്‍ത്തിക്കിന്‍റെ ശ്രദ്ധമുഴുവനും.
കൊവിഡ് കാലത്ത് കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലെ വീട്ടില്‍ ഒറ്റപ്പെട്ട സമയത്തായിരുന്നു കാര്‍ത്തിക് ഫോട്ടോഗ്രഫി കാര്യമായെടുക്കുന്നത്. 2020 മുതല്‍ ഫോട്ടോഗ്രഫിയില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫോട്ടോഗ്രഫിയില്‍ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട അവര്‍ഡുകളിലൊന്നായ നാഷണല്‍ ജിയോഗ്രാഫിക്കിന്‍റെ ഫോട്ടോഗ്രഫി അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി. അലാസ്കയിലെ ചില്‍ക്കാട്ട് ബാല്‍ഡ് ഈഗിള്‍ സംരക്ഷണ കേന്ദ്രത്തിലെ മരക്കൊമ്പില്‍ സ്വന്തം ഇരിപ്പിടം സംരക്ഷിക്കാനും നേടാനുമായി പോരാടുന്ന കഷണ്ടിത്തലയന്‍ പരുന്തുകളുടെ ചിത്രമാണ് കാര്‍ത്തികിനെ അവര്‍ഡിന് അര്‍ഹമാനാക്കിയത്.
കൂടുതല്‍ വായിക്കാന്‍: ഒരു കൂട്ടം മുതലകള്‍ക്ക് നടുവില്‍ 'ജീവനും കൈ'യില്‍പ്പിടിച്ച് ഒരാള്‍; വൈറലായി വീഡിയോ
This striking image won our ‘Pictures of the Year’ photo contest - National Geographic https://t.co/pm6OosViNN pic.twitter.com/gyHcYphcS4
— 🇺🇦Evan Kirstel #B2B #TechFluencer (@EvanKirstel)
കൂടുതല്‍ വായനയ്ക്ക്: ഒറ്റയാത്ര, ലിസ ഫത്തോഫറിന് ലോക റെക്കോര്‍ഡ് ഒന്നും രണ്ടുമല്ല പത്ത്!
എ ഡാൻസ് വിത്ത് ഡ്രാഗൺസ്' എന്ന ജോർജ് ആർ.ആർ. മാർട്ടിന്‍റെ നോവലിലെ സാങ്കല്‍പിക ഡ്രാഗണ്‍ യുദ്ധത്തെ അനുസ്മരിച്ച് കൊണ്ടാണ് പക്ഷികളുടെ പോരാട്ടത്തിന് 'ഡാൻസ് ഓഫ് ദി ഈഗിൾസ്' എന്ന പേര് നല്‍കിയതെന്ന് കാര്‍ത്തിക് പറയുന്നു. കഷണ്ടിത്തലയന്‍ പരുന്തുകളുടെ കേന്ദ്രമാണ് അലാസ്കയിലെ ചില്‍ക്കാട്ട് ബാല്‍ഡ് ഈഗിള്‍ സംരക്ഷണ കേന്ദ്രം. ഏതാണ്ട് 3000 ത്തോളം കഷണ്ടിത്തലയന്‍ പരുന്തുകള്‍ ഇവിടെയുള്ളതായി കണക്കാക്കുന്നു. പ്രദേശത്തെ സാല്‍മണ്‍ ലഭ്യതയാണ് ഇവയെ അലാസ്കയില്‍ നിലനിര്‍ത്തുന്നത്. എല്ലാ വർഷവും നവംബറിൽ നൂറുകണക്കിന് കഷണ്ടിത്തലയന്‍ പരുന്തുകള്‍ അലാസ്കയിലെ ഹെയ്‌നസിനടുത്തുള്ള ചിൽക്കാട്ട് ബാൾഡ് ഈഗിൾ സംരക്ഷണ കേന്ദ്രത്തില്‍ സാൽമൺ കഴിക്കാനായെത്തുന്നു. അതിന്‍റെ ചിത്രം പകര്‍ത്തുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷമായി നവംബറിൽ ഞാനും ഇവിടെ എത്താറുണ്ട്. അവരുടെ പെരുമാറ്റ രീതികൾ പഠിക്കുന്നതിലൂടെ അവരുടെ ചില പ്രവൃത്തികൾ മുൻകൂട്ടി അറിയാൻ സഹായിച്ചു. പ്രത്യേകിച്ച് അവ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളെ കുറിച്ചുള്ള അറിവ്. ഇത്തരത്തില്‍ ഒരാള്‍ ചേക്കേറിയ ഇടത്തേക്ക് മറ്റൊരാള്‍ വരുമ്പോള്‍ അത് തകര്‍ത്തത്തിനിടയാക്കും. അത്തരമൊരു ബഹളത്തിനിടെ എടുത്തതാണ് ഈ ചിത്രമെന്ന് കാര്‍ത്തിക് പറയുന്നു. നാഷണൽ ജിയോഗ്രാഫിക് മാസികയുടെ മെയ് ലക്കത്തിൽ കാര്‍ത്തിക് സുബ്രഹ്മണ്യത്തിന്‍റെ ഫോട്ടോ പ്രസിദ്ധീകരിക്കും. പ്രകൃതി, ആളുകള്‍, സ്ഥലങ്ങള്‍, മൃഗങ്ങള്‍ എന്നിങ്ങനെ നാല് ഇനങ്ങളിലായാണ് മത്സരം നടന്നത്. അലക്സ് ബെർഗർ, ആൻ ലി, ബ്രൂസ് ടൗബർട്ട്, എറിക് എസ്റ്റെർലെ, റെസ് സോളാനോ, റിറ്റെൻ ധാരിയ, ടെയ്ഫുൻ കോസ്‌കുൻ, തിഹോമിർ ട്രിച്ച്‌കോവ്, ഡബ്ല്യു കെന്റ് വില്യംസൺ. എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.
കൂടുതല്‍ വായനയ്ക്ക്; വർക്ക് ഫ്രം ഹോം, ബിറ്റ് കോയിൻ...: തട്ടിപ്പോട് തട്ടിപ്പ്; 49 കാരിയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ