ഭാര്യയെ പൊന്നുപോലെ സ്നേഹിക്കുന്ന ഭർത്താവ്, 74 -കാരൻ മറവിരോ​ഗമുള്ള ഭാര്യയ്ക്ക് വേണ്ടി ചെയ്യുന്നത് 

By Web Team  |  First Published Dec 6, 2024, 11:52 AM IST

ഓരോ വർഷവും ക്രിസ്മസിന് റീച്ചാർട്ട് തെരുവും വീടുകളും അലങ്കരിക്കുന്നത് കാണുന്ന ചുറ്റുമുള്ളവരും അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി എത്തും. അങ്ങനെ അതൊരു കൂടിച്ചേരലിന്റെ ആഘോഷം കൂടിയായി മാറും.


ക്രിസ്മസിന് എല്ലാവരും സ്വന്തം വീടുകൾ അലങ്കരിക്കാറുണ്ട്. എന്നാൽ, തന്റെ വീടിനടുത്തുള്ള വീടുകളും പരിസരങ്ങളും അലങ്കരിക്കാനിറങ്ങിയിരിക്കുന്ന ഒരാളുണ്ട്. അയോവയിലുള്ള 74 -കാരനായ ജോൺ റീച്ചാർട്ട്. എല്ലാ ക്രിസ്മസിനും തന്റെ തെരുവിലുള്ള എല്ലാ വീടുകളും അലങ്കരിക്കും റീച്ചാർട്ട്. തന്റെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് ഇതിലൂടെ അദ്ദേഹം ചെയ്യുന്നത്. 

റിച്ചാർട്ടിന്റെ ഭാര്യയ്ക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അൾഷിമേഴ്സ് ആണെന്ന് കണ്ടെത്തുകയായിരുന്നു. അവധിക്കാലങ്ങളും ആഘോഷങ്ങളും ഇഷ്ടപ്പെടുന്ന തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് റീച്ചാർട്ട് ഓരോ വർഷവും ക്രിസ്മസ് കാലത്ത് ഓരോ വീടുകളും തെരുവുകളും അലങ്കരിക്കാൻ ഇറങ്ങിയിരിക്കുന്നത്. 

Latest Videos

'എന്റെ ഭാര്യയ്ക്ക് വേണ്ടിയല്ലായിരുന്നെങ്കിൽ എനിക്കിത് ചെയ്യാൻ സാധിക്കുമോ എന്ന് അറിയില്ല. അവൾക്ക് ക്രിസ്മസ് ഇഷ്ടമാണ്. അവൾക്കുവേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. അവളെ സന്തോഷിപ്പിക്കാൻ‌ വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്' എന്നാണ് അദ്ദേഹം പറയുന്നത്. 

ഓരോ വർഷവും ക്രിസ്മസിന് റീച്ചാർട്ട് തെരുവും വീടുകളും അലങ്കരിക്കുന്നത് കാണുന്ന ചുറ്റുമുള്ളവരും അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി എത്തും. അങ്ങനെ അതൊരു കൂടിച്ചേരലിന്റെ ആഘോഷം കൂടിയായി മാറും. അയൽക്കാർ പറയുന്നത് 'റീച്ചാർട്ടിനെ പോലെ ഒരു അയൽക്കാരനെ കിട്ടിയതിൽ തങ്ങൾ ഭാ​ഗ്യവും സന്തോഷവുമുള്ളവരാണ്' എന്നാണ്. മാത്രമല്ല, ക്രിസ്മസിന്റെ സന്ദേശം തന്നെ ഈ ഒത്തുചേരലാണ് എന്നും അവർ പറയുന്നു. 

'അദ്ദേഹം ഇങ്ങനെ ചെയ്യുന്നതിൽ താൻ സന്തോഷവതിയാണ്, ഞാനദ്ദേഹത്തെ സ്നേഹിക്കുന്നു' എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്. റീച്ചാർട്ടിന്റെ ഈ പ്രവൃത്തി കണ്ട് അദ്ദേഹത്തിന്റെ അയൽക്കാർ അവിടെ ഒരു പോസ്റ്റ് ബോക്സ് വച്ചിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണുകളിൽ ഉള്ളവർക്കും റീച്ചാർട്ടിനും ഭാര്യയ്ക്കും കത്തെഴുതാൻ വേണ്ടിയാണ് അത്. ആ കത്തുകൾ റീച്ചാർട്ട് ഭാര്യയ്ക്ക് വേണ്ടി വായിച്ചു കൊടുക്കും. 

പ്രേമിക്കണം, കല്ല്യാണം വേണം, കുഞ്ഞുങ്ങളെന്തായാലും വേണം, കോളേജിൽ പുതിയ കോഴ്സുകളാരംഭിക്കാൻ ചൈന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!