'അത് എന്‍റെ ഹോബിയാ സാറേ...'; 1,000 വീടുകളിൽ അതിക്രമിച്ച് കയറിയ ജാപ്പനീസ് യുവാവ് പോലീസിനോട്

By Web Team  |  First Published Dec 2, 2024, 10:30 PM IST


മാനസിക പിരിമുറുക്കം മാറ്റാന്‍ വീടുകളില്‍ അതിക്രമിച്ച് കയറുകയെന്നത് തന്‍റെ ഒരു ഹോബിയാണ് എന്നായിരുന്നു യുവാവ് പിടിക്കപ്പെട്ടപ്പോള്‍ പോലീസിനോട് പറഞ്ഞത്. 


ആരുടെയെങ്കിലും എന്തെങ്കിലും സാധനം അറിയാതെ പോലും നമ്മുടെ കൈയില്‍പ്പെട്ട് പോയാല്‍ അസ്വസ്ഥരാകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സ്വന്തം മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ആയിരത്തോളം വീടുകളില്‍ അതിക്രമിച്ച് കയറിയെന്ന് പറഞ്ഞാല്‍ വിശ്വാസം വരുമോ? എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ടായി. അതും പരസ്പര ബഹുമാനത്തിന് പേര് കേട്ട ജപ്പാനില്‍. 2024 നവംബർ 25 -ന് ഫുക്കുവോക്ക പ്രിഫെക്ചറിലെ ദസായിഫുവിൽ സ്വയംതൊഴിൽ ചെയ്യുന്ന ഒരാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനാണ് ഒരു യുവാവിനെ ജാപ്പനീസ് പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ വീട്ടു പറമ്പില്‍ ആരുടെയോ സാന്നിധ്യമുണ്ടെന്ന് സംശയം തോന്നിയ വീട്ടുടനസ്ഥനും ഭാര്യയും സെക്യൂരിറ്റിയെ വിവരമറിച്ചതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ അമ്പരന്ന് പോയത് പോലീസ് തന്നെ. "മറ്റുള്ളവരുടെ വീടുകളിൽ അതിക്രമിച്ച് കയറുന്നത് എന്‍റെ ഒരു ഹോബിയാണ്, ഞാൻ 1,000 ലധികം വീടുകളില്‍ ഇത്തരത്തില്‍ കയറിയിട്ടുണ്ട്.," എന്ന് യുവാവ് പോലീസിനോട് പറഞ്ഞതായി ദി ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. "ആരെങ്കിലും എന്നെ കണ്ടെത്തുമോ ഇല്ലയോ എന്ന് ചിന്തിക്കുമ്പോൾ എന്‍റെ കൈപ്പത്തികൾ വിയർക്കും. ഇതോടെ എനിക്ക് ആവേശം കയറും. ഈ സമയം എനിക്ക് സമ്മർദ്ദം ഒഴിവാക്കുന്നു". യുവാവ് പോലീസിനോട് പറഞ്ഞു.  1000 ത്തോളം വീടുകളില്‍ അതിക്രമിച്ച് കയറിയെന്ന് യുവാവ് അവകാശപ്പെട്ടെങ്കിലും ഇയാള്‍ക്കെതിരെ ഇതുവരെ മോഷണ കേസുകളൊന്ന് പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് പറയുന്നു. 

Latest Videos

undefined

ഓക്സിജൻ സിലിണ്ടറിന്‍റെ സഹായത്തോടെ പാട്ട് പാടി റാപ്പർ ഡേവ് ബ്ലണ്ട്സ്; വീഡിയോ കണ്ടത് 71 ലക്ഷം പേര്‍

ഇതിനിടെ വിചിത്രമായ മറ്റൊരു കേസും ജപ്പാനില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. അത് മരിച്ച് പോയ ഒരു പെണ്‍കുട്ടിയെ വിചാരണ ചെയ്യാനുള്ള തീരുമാനമാണ്. കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത 17 കാരിയെയാണ് മരണാനന്തരം വിചാരണ ചെയ്യുന്നത്. ന്യൂയോമാന്‍  ഷോപ്പിംഗ് കോംപ്ലക്സിന്‍റെ  12 -ാം നിലയിൽ നിന്നും ആത്മഹത്യ ചെയ്യാനായി ചാടിയ പെണ്‍കുട്ടി താഴെ കൂടി പോവുകയായിരുന്ന ചിക്കാക്കോ ചിബ എന്ന 32 -കാരിയുടെ മേലേക്കാണ് അവൾ വീണത്. തുടര്‍ന്ന് ഇരുവരും മരിച്ചു. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് ഇത്രയും ഉയരത്തില്‍ നിന്നും ചാടിയാല്‍ അത് മറ്റുള്ളവര്‍ക്കും അപകടം വരുത്തുമെന്ന് തിരിച്ചറിയാനുള്ള പ്രായമായെന്നും അതിനാല്‍ ഒരാളെ കൊലപ്പെടുത്തിയതിന് പെൺകുട്ടിക്കെതിരെ 'മരണത്തിന് കാരണമായ ഗുരുതരമായ അശ്രദ്ധ' എന്ന കുറ്റം ചുമത്തിയെന്നുമാണ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആ കുട്ടിയുടെ കുടുംബത്തെ എന്തിനാണ് ഇനിയും ഇങ്ങനെ വേദനിപ്പിക്കുന്നതെന്നും, അധികൃതരുടെ മണ്ടത്തരങ്ങൾക്ക് ഉദാഹരണമാണ് ഈ കേസ് എന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ മിക്കവരും അഭിപ്രായപ്പെട്ടത്. 

നക്സൽ മേഖലകളിൽ സർക്കാർ പ്രവര്‍ത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കൊണ്ടോട്ടിക്കാരൻ, ജാർഖണ്ഡുകാരുടെ 'കളക്ടർ സാബ്'

click me!