കുട്ടികളെ എങ്ങനെ വളര്‍ത്താം? രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്ത് ജപ്പാന്‍ നഗരം !

By Web Team  |  First Published Jan 6, 2024, 3:35 PM IST

ഈ നടപടികൾക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ, ജപ്പാനിലെ ആകെ ജനനനിരക്കിൽ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും നാഗിയിലെ ജനന നിരക്ക് പതുക്കെ വർദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 



കുട്ടികളെ വളർത്തുന്നത് ഒരു ഭാരിച്ച ഉത്തരവാദിത്വവും ബുദ്ധിമുട്ടുമായി കരുതുന്നവരാണ് പുതുതലമുറയിലേറെയും. ഇത്തരം ആശങ്കകൾക്ക് പ്രധാന കാരണമായി മനസ്സിലാക്കേണ്ടത് വർദ്ധിച്ചുവരുന്ന ജീവിത ചെലവും വിലക്കയറ്റവുമൊക്കെയാണ്. എന്നാല്‍ ജനസംഖ്യാ വര്‍ദ്ധനവിലുണ്ടായ ഈ വലിയ വിടവ് നികത്താനുള്ള ശ്രമത്തിലാണ് ചില രാജ്യങ്ങള്‍. റഷ്യയും ഉത്തര കൊറിയയും തങ്ങളുടെ രാജ്യത്തെ സ്ത്രീകളോട് എട്ടും പത്തും കുട്ടികളെ പ്രസവിക്കാനാണ് പ്രോത്സാഹിപ്പിക്കുന്നത്. അതേസമയം മക്കളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനും മാതാപിതാക്കൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വേറിട്ട ആശയം നടപ്പിലാക്കിയിരിക്കുകയാണ് ജപ്പാനിലെ ഒരു നഗരം. 

എരുമത്തൊഴുത്തിൽ കുടുങ്ങിയ പുള്ളിപ്പുലിയെ നാല് മണിക്കൂ‌‌‌റിന് ശേഷം രക്ഷപ്പെടുത്തി; എരുമകളും സുരക്ഷിത‍ർ !

Latest Videos

മക്കളെ വളർത്തേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കാൻ ഒരു പ്രത്യേക കമ്മിറ്റി തന്നെ ഇന്ന് ഈ നഗരത്തിലുണ്ട്. ജപ്പാനിലെ നാഗി നഗരത്തിലാണ് നിശ്ചിത തുക വാങ്ങി കുട്ടികളെ എങ്ങനെ വളർത്താമെന്ന് മാതാപിതാക്കളെ പഠിക്കുന്നതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍ 6,000-ത്തിൽ താഴെ ആളുകളുള്ള ഒരു പട്ടണമാണ് നാഗി. ഒരു കുട്ടിയുള്ള മാതാപിതാക്കൾക്ക്  34,940 രൂപയും രണ്ട് കുട്ടികൾക്ക് 17,470 രൂപയുമാണ് പേരന്‍റിംഗ് ടിപ്സ് പഠിക്കാനുള്ള പഠന ചെലവ്.  ഇനി രക്ഷിതാക്കൾക്ക് ഇതിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ പരിശീലനത്തിന് ഫീസ് വേണ്ട. ആരെങ്കിലും തങ്ങളുടെ കുട്ടികളെ ഇവിടുത്തെ ഡേകെയർ സൗകര്യങ്ങളിൽ ചേർത്താൽ, അവർക്ക് പ്രതിവർഷം 80,000 - 1.5,00,000 രൂപ വരെ സ്കോളർഷിപ്പും ലഭിക്കും. കുട്ടികൾക്ക് സൗജന്യതാമസ സൗകര്യവും മെഡിക്കൽ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജനനനിരക്ക് വർധിപ്പിക്കുന്നതിന് വേണ്ടിയാണ് നഗരത്തില്‍ ഈ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

മദ്യപിച്ച് അവശയായ യുവതിയെ വീട്ടിൽ കയറാന്‍ സഹായിച്ച് യൂബ‌ർ ഡ്രൈവർ; വീഡിയോ കണ്ട് അഭിനന്ദിച്ച് സോഷ്യൽ മീഡിയ ! 

രക്ഷാകർതൃത്വത്തിൽ സഹായം തേടി നിരവധി മാതാപിതാക്കള്‍ ഇവിടേയ്ക്കെത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ നടപടികൾക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ, ജപ്പാനിലെ ആകെ ജനനനിരക്കിൽ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും നാഗിയിലെ ജനന നിരക്ക് പതുക്കെ വർദ്ധിക്കുകയാണ്. കുട്ടികളുടെ സംരക്ഷണത്തിനായി നാഗിയിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ പരിപാലിക്കുന്നതിനുള്ള ഏറ്റവും മികച്ച സൗകര്യങ്ങൾ ഈ കമ്മിറ്റി നൽകുന്നു. അഞ്ച് വർഷം മുമ്പ് വരെ, നാഗിയിലെ ജനനനിരക്ക് വളരെ താഴെയായിരുന്നു. തുടർന്ന്, ഈ സാഹചര്യത്തെ  മറികടക്കുന്നതിനായി നഗര ഭരണസമിതി ചില നടപടികൾക്ക് തുടക്കമിട്ടു. രക്ഷാകർതൃത്വം സ്വീകരിച്ചതിന്  മാതാപിതാക്കൾക്ക് പണം സമ്മാനമായി നൽകുന്നതായിരുന്നു പ്രധാന പദ്ധതി. അത്തരത്തിൽ ഒരു കുട്ടിയുള്ള ദമ്പതികൾക്ക് 60,000 രൂപ ലഭിക്കും. കുട്ടികളുടെ എണ്ണം 5 ആയി വർധിച്ചാൽ സമ്മാനത്തുക 25,00,000 രൂപയായി ഉയരും. ഈ നടപടികൾ വലിയ തോതിൽ ഫലം കണ്ടു, നാഗിയുടെ ജനസംഖ്യ അന്ന് മുതൽ ഉയരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മകള്‍ തന്നെ അധികാരി; ഉത്തര കൊറിയയുടെ പിന്തുടര്‍ച്ചാവകാശി കിംമ്മിന്‍റെ മകളെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘന

click me!