27 സുമോ ഗുസ്തിക്കാരെത്തിയതോടെ ഉയരാനാകാതെ വിമാനം, ഒടുവില്‍ പ്രശ്നം പരിഹരിച്ചത് ഇങ്ങനെ !

By Web Team  |  First Published Oct 18, 2023, 5:40 PM IST

ശരാശരി 120 കിലോയുള്ള 27 സുമോ ഗുസ്തിക്കാര്‍ ഒരുമിച്ച് വിമാനത്തില്‍ കയറാനായെത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.



വാഹനമെന്തായാലും അതില്‍ കയറ്റാവുന്ന ഭാരത്തിന് ഒരു പരിധിയുണ്ട്. പരിധിയില്‍ അധികം ഭാരം കയറ്റിയാല്‍ കരയിലൂടെ പോകുന്ന വാഹനമാണെങ്കില്‍ അതിന്‍റെ വേഗത കുറയും. ഇനി ജലത്തിലൂടെ സഞ്ചരിക്കുന്നതാണെങ്കിലോ? അത് മുങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. വായുവിലൂടെ പോകുന്നതാണെങ്കില്‍ അതിന് ഉയരാന്‍ പോലും പറ്റാതെയാകും. അപ്പോള്‍ സ്വതവേ അമിത ഭാരമുള്ള സുമോ ഗുസ്തിക്കാര്‍ വിമാന യാത്രയ്ക്കെത്തിയാല്‍ എന്ത് സംഭവിക്കും? അതെ, അത്തരമൊരു പ്രതിസന്ധിയിലായി ജപ്പാൻ എയർലൈൻസ്. അക്ഷരാര്‍ത്ഥത്തില്‍പ്പെട്ടു എന്ന് പറഞ്ഞാല്‍ മതി. നിലവില്‍ വിമാനത്തിലെ യാത്രക്കാരുടെയും ലഗേജിന്‍റെയും തൂക്കത്തിന് അനുസൃതമായാണ് വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നത്. എന്നാല്‍, യാത്രക്കാരായി ഏതാനും സുമോ ഗുസ്തിക്കാരെത്തിയതോടെ ജപ്പാൻ എയർലൈൻസ് പ്രതിസന്ധിയിലായി. കാരണം. യാത്രക്കാരുടെ ഭാരക്കൂടുതലിനെ തുടർന്ന് വിമാനം പറത്താനാകില്ല എന്നത് തന്നെ. എന്നാല്‍ യാത്രക്കാരെല്ലാം നേരത്തെ ടിക്കറ്റ് എടുത്ത് എത്തിയവരും. 

യുകെയിലെ സ്കൂളില്‍ 'ഹെഡ്മാഷ്' ഇനി എ ഐ ബോട്ട്; പേര് 'അബിഗെയ്ൽ ബെയ്ലി' !

Latest Videos

ഏറെ വൈകിയാണ് യാത്രക്കാരുടെ പട്ടികയിൽ സുമോ ഗുസ്തിക്കാർ കൂടിയുണ്ടെന്ന് എയർലൈൻസ് ജീവനക്കാർ അറിഞ്ഞത്. തുടർന്ന് വിമാനത്തിലെ ഇന്ധന ശേഷി സംബന്ധിച്ച് വിമാന ജീവനക്കാർക്ക് ആശങ്കയുണ്ടായി. സുമോ ഗുസ്തിക്കാരുടെ ശരാശരി ശരീരഭാരം 120 കിലോ ആണെന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. വിമാനത്തിലെ യാത്രക്കാരുടെ ശരാശരി ശരീരഭാരമായ 70 കിലോഗ്രാമിനേക്കാൾ ഏറെ അധികമായിരുന്നു ഇത്. മാത്രമല്ല, ബോയിങ് 737 - 800 വിമാനത്തിൽ പോകാനായി എത്തിയത്  ഒന്നും രണ്ടുമല്ല 27 സുമോ ഗുസ്തിക്കാർ. ഇതോടെ വിമാനം പറക്കാനുള്ള സാധ്യതകള്‍ അടഞ്ഞു. 

കാഴ്ചക്കാർ നോക്കി നില്‍ക്കെ മൃഗശാല ജീവനക്കാരനെ ആക്രമിച്ച് സിംഹം; ചങ്കിടിപ്പിക്കുന്ന വീഡിയോ !

ടോക്യോയിലെ ഗനേഡ വിമാനത്താവളം, ഒസാകയിലെ ഇതാമി വിമാനത്താവളം എന്നിവടങ്ങളിൽ നിന്ന് തെക്കൻ ദ്വീപായ അമാമി ഓഷിമയിലേക്കാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അമാമി ഓഷിമയിൽ വെച്ച് നടക്കുന്ന ഒരു കായിക മേളയിൽ പങ്കെടുക്കുന്നതിനായാണ് ഇവർ എത്തിയതെന്ന് യോമിയുരി ഷിംബുൻ ന്യൂസ് പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. അമാമി വിമാനത്താവളത്തിലെ റൺവെ ചെറുതായതിനാൽ വലിയ വിമാനങ്ങൾ അവിടെ ഇറങ്ങുക എന്നതും അസാധ്യമായിരുന്നു. തുടർന്ന് 27 സുമോ ഗുസ്തിക്കാർക്കായി പ്രത്യേക വിമാനം ക്രമീകരിക്കാൻ ജപ്പാൻ എയർലൈൻസ് തീരുമാനിക്കുകയായിരുന്നു. വിമാനത്തിലെ ഭാരനിയന്ത്രണങ്ങൾ മൂലം പ്രത്യേക വിമാനം ക്രമീകരിക്കേണ്ടി വന്നത് അസാധാരണമായ സംഭവമാണെന്ന് ജപ്പാൻ എയർലൈൻസ് വക്താവ് പറഞ്ഞു. കായികമേള ഞായറാഴ്ച സമാപിച്ചതിന് ശേഷം സുമോ ഗുസ്തിക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ പ്രത്യേക വിമാനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

click me!