'ഈ പ്രായത്തിലും എന്നാ ഒരിതാ'യെന്ന് ആരും പറഞ്ഞുപോകും, വയസ് ഊഹിക്കാമോ?

By Web Team  |  First Published Jan 4, 2024, 4:00 PM IST

തനിക്കൊരിക്കലും വല്ലാതെ ഭാരം കൂടിയിട്ടില്ല എന്ന് ജെയ്ൻ പറയുന്നു. എന്നിരുന്നാലും ഭാരം കുറയ്ക്കുക എന്ന ലക്ഷ്യം ജെയ്‍നിന് ഉണ്ടായിരുന്നു. അങ്ങനെ അവൾ 62 കിലോയിൽ നിന്നും 10 കിലോ കുറച്ച് 52 കിലോ ആയി.


ഫിറ്റ്നെസ്സിന് പ്രാധാന്യം നൽകുന്ന അനേകം പേർ ഇന്ന് നമുക്കിടയിലുണ്ട്. എന്തിനേറെ പറയുന്നു, ഈ ഒന്നാം തീയതി ജിമ്മിൽ പോയി ചേർന്നവരുടെ എണ്ണം നോക്കിയാൽ തന്നെ മതി. പ്രായമൊന്നും ഇപ്പോൾ ആർക്കും ഫിറ്റ്‍നെസ്സിൽ ഒരു പ്രശ്നമേ ഇല്ല. എത്ര പ്രായമുള്ളവരും ഇപ്പോൾ ജിമ്മിൽ ചേരുകയും അവരവർക്ക് ഇഷ്ടമുള്ള പോലെ സ്വന്തം ശരീരം മാറ്റിയെടുക്കുകയും ചെയ്യുന്നുണ്ട്. അതിന് ഒരു ഉത്തമ ഉദാഹരണമാണ് ബ്രിട്ടനിൽ നിന്നുള്ള ജെയ്‍ൻ വുഡ്‍ഹെഡ്. ജെയിനിന്റെ പ്രായം എത്രയാണ് എന്ന് നിങ്ങൾക്ക് ഊഹിക്കാമോ? 

വിറാലിലെ പാർക്ക്ഗേറ്റിലാണ് ജെയ്‍ൻ താമസിക്കുന്നത്. ഈ പ്രായം ആവുമ്പോഴേക്കും എല്ലാം ഉപേക്ഷിച്ച് ഏതെങ്കിലും മൂലയ്ക്കിരിക്കണം എന്ന് പറയുന്നവർക്ക്, ഈ പ്രായത്തിൽ എന്തെല്ലാം സാധിക്കും എന്ന് കാണിച്ചു കൊടുക്കുകയാണ് ജെയ്‍ൻ എന്ന ബോഡി ബിൽഡർ. ബ്രിട്ടീഷ് ബിക്കിനി അത്‍ലറ്റ് ചാമ്പ്യൻഷിപ്പിലെ വിജയി കൂടിയാണ് ജെയ്‍ൻ. സമർപ്പണബോധത്തോടെയിരിക്കുക, എന്താണോ നിങ്ങൾക്ക് ആയിത്തീരേണ്ടത് അതിൽ മുഴുവൻ ശ്രദ്ധയും നൽകുക ഇതാണ് ജെയ്ന്റെ ടിപ്പ്. ജെയ്‍നിനെ കണ്ടാൽ അവളുടെ പ്രായം പറയുക എന്നത് ബുദ്ധിമുട്ടായിരിക്കും. 

Latest Videos

തനിക്കൊരിക്കലും വല്ലാതെ ഭാരം കൂടിയിട്ടില്ല എന്ന് ജെയ്ൻ പറയുന്നു. എന്നിരുന്നാലും ഭാരം കുറയ്ക്കുക എന്ന ലക്ഷ്യം ജെയ്‍നിന് ഉണ്ടായിരുന്നു. അങ്ങനെ അവൾ 62 കിലോയിൽ നിന്നും 10 കിലോ കുറച്ച് 52 കിലോ ആയി. 15,000 മുതൽ 20,000 വരെ സ്റ്റെപ്പുകൾ താൻ ഒരു ദിവസം നടക്കുമെന്ന് ജെയ്‍ൻ പറയുന്നു. എല്ലാ ദിവസവും രാവിലെ 5.30 -ന് ജെയ്ൻ ഉണരും. പിന്നീട് ജോലിക്ക് പോകും. ഡയറ്റിലും താൻ ശ്രദ്ധിക്കുന്നുണ്ടെന്ന് ജെയ്‍ൻ പറയുന്നു. ഭാരം കുറച്ച് കഴിഞ്ഞപ്പോൾ തനിക്ക് വല്ലാത്ത സന്തോഷം തോന്നി എന്നാണ് അവരുടെ പക്ഷം. ഏതായാലും, 52 വയസ്സാണ് ജെയ്നിന്റെ പ്രായം. എന്നാൽ, അവളെ കണ്ടാൽ ആ പ്രായം പറയില്ല എന്നാണ് ആളുകളുടെ കമന്റ്. 

എന്തൊക്കെ പറഞ്ഞാലും, ഭാരം കൂടിയാലും കുറഞ്ഞാലും ആരോ​ഗ്യത്തോടെയിരിക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം. 

വായിക്കാം: എടാ, ഇതിങ്ങനെയൊന്നുമല്ലടാ; ടിവിയുമായി ടു വീലറിൽ, എല്ലാം കൂടി മറിഞ്ഞുകെട്ടി താഴെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!