ഓരോ ദിവസവും 60 കിലോമീറ്റര്‍ വീതം നടന്ന അദ്ദേഹം 450 കിലോമീറ്ററിന് ശേഷം പോലീസിനെ കണ്ടപ്പോള്‍ പറഞ്ഞത്, 'വഴിയിലുടനീളം ആളുകള്‍ തനിക്ക് ഭക്ഷണവും വെള്ളവും തന്നു. എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. അല്പം ക്ഷീണം തോന്നുന്നുണ്ട്.' എന്നായിരുന്നു.
ഒരു കുടുംബമാകുമ്പോള്‍ അല്പസ്വല്പം അസ്വാരസ്യങ്ങളൊക്കെ ഉണ്ടാകുമെന്ന് ആര്‍ക്കാണ് അറിയാത്തത്. ഓരോ തവണ പ്രശ്നങ്ങളുണ്ടാകുമ്പോഴും അവ പരിഹരിച്ച് കൊണ്ട് മുന്നോട്ട് നീങ്ങുമ്പോഴാണ് കുടുംബത്തില്‍ 'ഇമ്പ'മുണ്ടാകുന്നത്. എന്നാല്‍, ചില പ്രശ്നങ്ങള്‍ പരിഹാരം കാണാതെ പോകുമ്പോള്‍ കുടുംബത്തിന്‍റെ ഇമ്പം നഷ്ടപ്പെടുകയും പരസ്പരമുള്ള വിശ്വാസം നശിക്കുകയും കുടുംബം തകരുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങളെ പലരും പലതരത്തിലാണ് കൈകാര്യം ചെയ്യുന്നത്. 2020 ല്‍ കൊവിഡ് വ്യാപന കാലത്ത് ലോകമെങ്ങും ലോക്ഡൌണിലേക്ക് നീങ്ങിയ സമയം ഇറ്റലിയിലെ ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ അല്പം അസ്വാരസ്യങ്ങളുണ്ടായി. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ പ്രശ്നം കൈവിടുമെന്നായപ്പോള്‍ ഭര്‍ത്താവ് സ്വയം തണുപ്പിക്കാന്‍ ഒരു പരിപാടി ചെയ്തു. അല്പ ദൂരം നടക്കാന്‍ തീരുമാനിച്ചു. കുറച്ച് ദൂരം നടന്ന കഴിയുമ്പോള്‍ അല്പം ശാന്തത കിട്ടുമെന്ന് അദ്ദേഹം കരുതി. അങ്ങനെ നടക്കാന്‍ തുടങ്ങിയ അദ്ദേഹം ഒടുവില്‍ നടത്തം അവസാനിപ്പിക്കുമ്പോഴേക്കും ഒരാഴ്ച കഴിഞ്ഞിരുന്നു.
ലോക്ഡാണ്‍ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് അദ്ദേഹം തന്‍റെ നടപ്പ് അവസാനിപ്പിച്ചത്. ഇതിനിടെ അദ്ദേഹം 450 കിലോമീറ്റര്‍ (280 മൈൽ) ദൂരവും പിന്നീട്ടിരുന്നു. സ്വിറ്റസര്‍ലന്‍ഡ് അതിര്‍ത്തിയ്ക്ക് സമീപത്തെ വടക്കന്‍ ഇറ്റലിയിലെ കോമോ തടാകതീരത്തെ കോമോ നഗരത്തില്‍ നിന്നാണ് 48 കാരനായ ഭര്‍ത്താവ് നടക്കാന്‍ തുടങ്ങിയത്. ഇറ്റലിയുടെ തെക്ക് കിഴക്കന്‍ പ്രദേശം ലക്ഷ്യമാക്കിയായിരുന്നു അദ്ദേഹം നടന്നത്. ഒടുവില്‍ അഡ്രിയാറ്റിക് തീരത്തെ ഫാനോ നഗരത്തിലൂടെ പുലർച്ചെ രണ്ട് മണിക്ക് അദ്ദേഹം നടന്ന് പോകുമ്പോള്‍ ഇറ്റാലിയന്‍ പോലീസ് അദ്ദേഹത്തെ തടയുകയായിരുന്നു. ഇതിനകം ഒരാഴ്ച കൊണ്ട് അദ്ദേഹം 450 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. കൊവിഡ് വ്യാപനത്തിനിടെ കര്‍ഫ്യൂ ലംഘിച്ചതിന് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 400 യൂറോ (36423 രൂപ) പിഴയും ചുമത്തി.
കണ്ണൂരുകാരി പാടിയത് 140 ഭാഷയില്‍; സ്വന്തമാക്കിയത് ലോക റെക്കോര്‍ഡുകള്‍ !
പോലീസ് പിടിച്ചപ്പോള്‍, താന്‍ ഭാര്യയുമായി വഴക്കിട്ട് അല്പം ശാന്തനാകാനായി ഇറങ്ങിയതാണെന്നും ഇത്രയം ദൂരം നടന്നാണ് വന്നതെന്നും വാഹനങ്ങളൊന്നും ഉപയോഗിച്ചില്ലെന്നും അയാള്‍ പോലീസിനോട് പറഞ്ഞു. ഒരു ദിവസം ശരാശരി 60 കിലോമീറ്റര്‍ എന്ന കണക്കിനാണ് അദ്ദേഹം നടന്നത്. 'വഴിയിലുടനീളം ആളുകള്‍ തനിക്ക് ഭക്ഷണവും വെള്ളവും തന്നു. എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. അല്പം ക്ഷീണം തോന്നുന്നുണ്ട്.' എന്നായിരുന്നു അദ്ദേഹം പോലീസിനോട് പറഞ്ഞത്. factsdailyy എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഇത് സംബന്ധിച്ച വിവരം പങ്കുവച്ചപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഏതാണ്ട് മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് ലൈക്ക് ചെയ്തത്. ചിലര്‍ രസകരമായ കമന്‍റുകളും കുറിച്ചു. 'അയാൾക്ക് മറ്റൊരു രാജ്യത്തേക്ക് പറക്കാമായിരുന്നു!' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ഏതെങ്കിലും വാദമല്ല, അത് ഒരു ഇറ്റാലിയൻ വാദമായിരുന്നു, വളരെ തീവ്രത ഏറിയത് !!!' എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇറ്റലിക്കാരുടെ ശാഠ്യങ്ങളെ കുറിച്ച് നിരവധി പേര്‍ കുറിപ്പെഴുതി. കൊവിഡ് ലോക്ഡൌണ്‍ കാലത്തും ഇദ്ദേഹത്തിന്‍റെ നടത്തം ഏറെ പേരുടെ ശ്രദ്ധനേടിയിരുന്നു. ടോം ഹാന്‍ക്സ് നായകനായ ഫോറസ്റ്റ് ഗമ്പ് എന്ന സിനിമയോടാണ് പലരും അദ്ദേഹത്തിന്‍റെ നടത്തത്തെ പരാമര്‍ശിച്ചത്.
ഹോംവര്‍ക്ക് ചെയ്തില്ല, 50 കുട്ടികളെ ക്ലാസിന് പുറത്താക്കി; സ്കൂളിന് ഒരു ലക്ഷം പിഴയിട്ട് കോടതി