തടവുകാരനുമായി പ്രണയത്തിലായി ഐറിഷ് യുവതി; ജയില്‍ മോചിതനായാല്‍ ഉടന്‍ വിവാഹം !

By Web Team  |  First Published Aug 26, 2023, 6:10 PM IST

'ആദ്യമായാണ് ഞാൻ ഒരു ജയിലിലേക്ക് കടക്കുന്നത്; ഞാൻ അകത്ത് കടന്നപ്പോൾ എന്‍റെ കൈകൾ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ എനിക്ക് തോന്നി അവൻ സുന്ദരനാണെന്ന്.'  ആദ്യമായി കാമുകനെ കാണാനായി ജയിലിലേക്ക് പോയ സംഭവം വിവരിച്ച് അവര്‍ പറഞ്ഞു. 



'തിരുകളില്ലാത്ത പ്രണയം' എന്നാണ് പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം കേള്‍ക്കുന്ന വാചകം. എന്നാല്‍, പ്രണയത്തന് അതിരുകളൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഐറിഷ് സുന്ദരി. ബ്രിഡ്ജറ്റ് വാൾ എന്ന ഐറിഷ് സ്ത്രീ രണ്ടാമതും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്. വരന്‍ തടവുകാരനാണ്. അതെ അദ്ദേഹം ഇപ്പോള്‍ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഇരുവരും ഇതുവരെയായും ജയിലിന് പുറത്ത് വച്ച് പരസ്പരം കണ്ടിട്ടില്ല. പക്ഷേ, അവരിരുവരും പ്രണയത്തിലാണ്. വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നു. 

ആ കഥ ഇങ്ങനെ: ബ്രിഡ്ജറ്റ് വാളിന്‍റെ കസിൻ ജയിലിലായപ്പോള്‍ അത് തന്‍റെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ബ്രിഡ്ജറ്റ് ഒരിക്കലും കരുതിയില്ല. വിവരം പുറത്തായപ്പോള്‍ ബ്രിഡ്ജറ്റ് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കി. അഭിമുഖത്തില്‍ തന്‍റെ ബന്ധുവിന്‍റെ അന്തേവാസിയായ ടോമി വാള്‍ഡന്‍ ജയിലില്‍ പോകുന്നതിന് മുമ്പ് ടിക്ക് ടോക്കില്‍ തന്നെ ഫോളോ ചെയ്തിരുന്നെന്ന് പറയുന്നു. എന്നാല്‍ ബ്രിഡ്ജറ്റ് ടോമിയെ ഫോളോ ചെയ്തിരുന്നില്ല. ടോമിയുടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍, ബ്രിഡ്ജറ്റിന്‍റെ കസില്‍ ടോമിയുള്ള ജയിലെത്തിയപ്പോള്‍, അയാള്‍ കസിനോട് തന്‍റെ ആഗ്രഹം പങ്കുവച്ചു. ഉടന്‍ തന്നെ കസിന്‍ ജയില്‍ ഫോണ്‍ ഉപയോഗിച്ച് ബ്രിഡ്ജറ്റിനെ വിളിക്കുകയും ടോമിയുമായി സംസാരിക്കാന്‍ പറയുകയും ചെയ്തു. ആദ്യത്തെ ഫോണ്‍ സംഭാഷണത്തില്‍ തന്നെ ബ്രിഡ്ജറ്റിന് ടോമിയെ 'ക്ഷ' പിടിച്ചെന്ന് പറഞ്ഞാല്‍ മതി. പിന്നാലെ ഒപ്പം ആദ്യമായി ടോമിയെ കാണാനായി 2021 നവംബർ 11-ന് ബ്രിഡ്ജറ്റ് ജയില്‍ സന്ദര്‍ശിച്ചു. 

Latest Videos

ചന്ദ്രയാന്‍ 3; ഇന്ത്യയോട് ബ്രിട്ടന്‍ നല്‍കിയ ധനസഹായം തിരികെ ആവശ്യപ്പെട്ട് ബ്രിട്ടീഷ് മാധ്യമപ്രവർത്തകന്‍

വീടിനുള്ളിൽ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ചിത്രത്തിന് അടിയിൽ ഒളിച്ചിരുന്നത് പെരുമ്പാമ്പ് !

“ആദ്യമായാണ് ഞാൻ ഒരു ജയിലിലേക്ക് കടക്കുന്നത്; ഞാൻ അകത്ത് കടന്നപ്പോൾ എന്‍റെ കൈകൾ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ എനിക്ക് തോന്നി അവൻ സുന്ദരനാണെന്ന്. അവൻ എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു, ഞങ്ങൾക്ക് തോന്നിയ ബന്ധം വെറും ഭ്രാന്തായിരുന്നു, ”ബ്രിഡ്ജറ്റ് അഭിമുഖത്തില്‍ പറയുന്നു. മാസത്തിൽ മൂന്ന് തവണ ടോമിയെ കാണാൻ തനിക്ക് അനുവാദമുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു. പക്ഷേ, സുഹൃത്തുക്കളോടും ബന്ധുക്കളോടും ഈ ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവളുടെ സുഹൃത്തുക്കള്‍ അവളെ ഒഴിവാക്കാന്‍ ശ്രമിച്ചതായും ബ്രിഡ്ജറ്റ് പറഞ്ഞു. 

എന്നാല്‍, ബ്രിഡ്ജറ്റിന്‍റെ പ്രണയത്തിന് ചില കടമ്പകളുണ്ട്. ഐറിഷ് ട്രാവലർ കമ്മ്യൂണിറ്റിയിൽ പെട്ട ബ്രിഡ്ജറ്റ് 16-ാം വയസ്സിൽ വിവാഹിതയായിരുന്നു. പക്ഷേ, ആദ്യ ഭര്‍ത്താവില്‍ നിന്നും സുഖകരമല്ലാത്ത ജീവിതമായിരുന്നു ബ്രിഡ്ജറ്റിന് ലഭിച്ചത്. ആ ബന്ധം ഉപേക്ഷിച്ചെങ്കിലും ബന്ധുക്കള്‍ ടോമിയുമായുള്ള ബന്ധത്തിന് എതിരാണ്. അവര്‍ തന്നെ കുറിച്ച് മോശമായി ചിത്രീകരിച്ച് ടോമിക്ക് കത്തുകളെഴുതിയെന്നും ബ്രിഡ്ജറ്റ് പറയുന്നു. പക്ഷേ, ഇരുവരും അഗാധമായ പ്രണയത്തിലാണ്. അടുത്ത വര്‍‌ഷം ടോമി ജയില്‍ മോചിതനാകുന്നതും കാത്തിരിക്കുകയാണ് ബ്രിഡ്ജറ്റ്. അതിന് ശേഷമാണ് ഇരുവരുടെയും വിവാഹം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!