പ്രണയ വ്യാഖ്യാനം വൈറലായതിന് പിന്നാലെ ഇത്തരം നിരവധി ഓട്ടോ റിക്ഷകളുടെ പുറകില്‍ എഴുതിയ കുറിപ്പുകള്‍ 'ബെംഗ്ലൂർ ഓട്ടോ ഡ്രൈവർമാരും അവരുടെ തത്വശാസ്ത്രങ്ങളും' എന്ന കുറിപ്പോടെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
വാഹനങ്ങളുടെ പ്രത്യേകിച്ചും ഓട്ടോ റിക്ഷകളുടെ പുറകില്‍ എഴുതി വയ്ക്കുന്ന ചില വാചകങ്ങള്‍ നമ്മുടെ ചിന്തയെ പലപ്പോഴും മറ്റൊരു വഴിക്ക് നടത്തും. അത്തരത്തിലുള്ള വാചകങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും കാഴ്ചക്കാരുടെ ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തില്‍ ഓട്ടോ റിക്ഷയുടെ പുറകിലെഴുതിയ ഒരു വാചകം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ഏറെ പേരുടെ ശ്രദ്ധ നേടി. "തീർച്ചയായും, ബെംഗ്ലൂർ ഓട്ടോ ഡ്രൈവർമാരും അവരുടെ തത്വശാസ്ത്രങ്ങളും" എന്നായിരുന്നു പോസ്റ്റിന് താഴെ ഒരാള്‍ എഴുതിയ കുറിപ്പ്.
Samar Halarnkar എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് പങ്കുവച്ച ചിത്രത്തിലെ ഓട്ടോയുടെ പുറകില്‍ ഇങ്ങനെ എഴുതി, 'പ്രണയം, എന്നാല്‍ പാര്‍ക്കിലെ നടത്തം പോലെയാണ് ' പിന്നാലെ ചുവന്ന അക്ഷരത്തില്‍ വലുതാക്കി 'ജുറാസിക് പാര്‍ക്ക്' എന്നും എഴുതിയിരിക്കുന്നു. ഇന്നലെ പങ്കുവയ്ക്കപ്പെട്ട ചിത്രം ഇതിനകം എണ്‍പത്തിയയ്യായിരത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് തങ്ങളുടെ മറുപടികള്‍ എഴുതാനായെത്തിയത്. മറ്റ് ചിലര്‍ ഓട്ടോയുടെ പുറകില്‍ എഴുതിയിരിക്കുന്ന സമാനമായ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചു. അതിലൊന്നില്‍, 'എല്ലാ നിമിഷങ്ങളും ആസ്വദിക്കുക. കാരണം, മരണം അപ്രതീക്ഷിതമാണെ'ന്ന് എഴുതിയിരുന്നു. മൂന്നാമത്തെ ഓട്ടോയുടെ പുറകില്‍ 'മെലിഞ്ഞതോ തടിച്ചതോ, കറുപ്പോ വെളുപ്പോ, കന്യകയോ അല്ലാത്തയാളോ, എല്ലാ പെൺകുട്ടികളും ബഹുമാനം അർഹിക്കുന്നു' എന്നായിരുന്നു കുറിച്ചിരുന്നത്. നാലാമത്തെ ചിത്രത്തിലെ ഓട്ടോയ്ക്ക് പുറകില്‍. 'ഈ യന്ത്രത്തിന് തലച്ചോറില്ല, നിങ്ങളുടേത് ഉപയോഗിക്കുക' എന്നായിരുന്നു കുറിച്ചിരുന്നത്.
Indeed
Bangalore auto drivers and their philosophies pic.twitter.com/371WZ8MNDD
അറബിക്കടലിലെ ഏകാന്തനായ രാജാവ്; ഗുജറാത്ത് തീരത്തെ സിംഹ രാജന്‍റെ ചിത്രം വൈറല്‍ !
"ബെംഗളൂരു ഓട്ടോ മുദ്രാവാക്യങ്ങൾ" എന്ന് കുറിച്ച് കൊണ്ടായിരുന്നു ഇത്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. "തൊഴിലാളി വർഗത്തിന്‍റെ ശബ്ദത്തെ വിശ്വസിക്കൂ." എന്ന് മറ്റൊരാള്‍ കുറിച്ചു. "പ്രണയം ജുറാസിക് പാർക്കാണ്," എന്ന് വേറൊരാള്‍ എടുത്തെഴുതി. 'ബെംഗളൂരു ഓട്ടോ മുദ്രാവാക്യങ്ങൾക്ക് സ്വന്തമായി ഒരു പ്രദർശനം ആവശ്യമാണ്. അത് ചെയ്യാന്‍ ഞാൻ പണം നൽകും!' എന്ന് വേറൊരാള്‍ കുറിച്ചു. ബെംഗളൂരു നഗരത്തിലെ ഓട്ടോ റിക്ഷകള്‍ക്ക് രണ്ട് കാര്യങ്ങള്‍ക്കാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രശസ്തി. ആദ്യത്തേത് ചെറിയ ദൂരത്തേക്കുള്ള യാത്രയ്ക്ക് പോലും അമിതമായി പണം ഈടാക്കുന്ന കാര്യത്തിലാണെങ്കില്‍ രണ്ടാമത്തേത് ഇത്തരത്തില്‍ ഓട്ടോകളുടെ പുറകില്‍ എഴുതിയ ലഘു കുറിപ്പുകളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക