ഒരു ഓട്ടോ ഡ്രൈവര്‍ക്ക് പറ്റിയ ചെറിയ അമളി. അഞ്ച് രൂപയ്ക്ക് പകരം നല്‍കിയത് യൂറോ. മൂല്യമനുസരിച്ച് കൊടുക്കേണ്ടതിന്‍റെ പത്തിരട്ടിയിലേറെ.
പണമാണ് ഇന്ന് എല്ലാറ്റിന്‍റെയും അടിസ്ഥാനം. പണം ഉപയോഗിക്കാതെ - ഡിജിറ്റല്‍ മണിയായിട്ടെങ്കിലും - കൊടുക്കല്‍ വാങ്ങലുകളൊന്നും തന്നെ ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് ലോകത്ത് നിലനില്‍ക്കുന്നത്. ഓരോ രാജ്യത്തും അത് രാജ്യത്തിന്‍റെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള പണവും അതിനെ അടിസ്ഥാനമാക്കിയുള്ള വിനിമയവുമാണ് നിലനില്‍ക്കുന്നത്. അതായത്. ഇന്ത്യയിലെ പണ വിനിമയമല്ല മറ്റൊരു രാജ്യത്തേത്. അതിന്‍റെ മൂല്യത്തില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നര്‍ത്ഥം. അതായത് ഒരു യൂറോ, ഏറ്റവും പുതിയ വിപണി മൂല്യമനുസരിച്ച് 88 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്.
കൂടുതല്‍ വായിക്കാന്‍: ഒരു കൂട്ടം മുതലകള്‍ക്ക് നടുവില്‍ 'ജീവനും കൈ'യില്‍പ്പിടിച്ച് ഒരാള്‍; വൈറലായി വീഡിയോ
ഇനിയാണ് കഥ. യാത്രയ്ക്കായി ഒരു ഓട്ടോ റിക്ഷയില്‍ കയറിയതാണ് @awolaxolotl എന്ന ട്വിറ്റര്‍ ഉപഭോക്താവ്. ഓട്ടോയില്‍ ഓണ്‍ലൈന്‍ പേമന്‍റ് സൌകര്യമില്ലാത്തതിനാല്‍ അവര്‍ പണം നല്‍കി. ബാക്കി നല്‍കാനുണ്ടായിരുന്ന അഞ്ച് രൂപ ഓട്ടോ ഡ്രൈവര്‍ യാത്രക്കാരിക്ക് തിരികെ നല്‍കി. അദ്ദേഹം തന്‍റെ അടുത്ത യാത്രക്കാരനെ നോക്കി പോയി. പക്ഷേ തിരികെ കിട്ടിയ അഞ്ച് രൂപയിലേക്ക് സൂക്ഷിച്ച് നോക്കിയ യാത്രക്കാരി ഞെട്ടി. അത് അഞ്ച് രൂപയുടെ നാണയമായിരുന്നില്ല. മറിച്ച് അത് ഒരു യൂറോ നാണയമായിരുന്നു. അതായത് പണത്തിന്‍റെ മൂല്യമനുസരിച്ച് ഓട്ടോക്കാരന്‍ തിരിച്ച് നല്‍കിയത് 88 രൂപ.!
I got a euro instead of a five rupee coin as change from the rickshaw wale uncle???????? pic.twitter.com/8VD4QwNy6E
— Anushka (@awolaxolotl)കൂടുതല്‍ വായനയ്ക്ക്: ന്യൂസിലന്‍റ് പൈലറ്റിന്‍റെ മോചനം; പാപ്പുവയില്‍ സൈനിക നീക്കത്തിന് തയ്യാറെന്ന് ഇന്തോനേഷ്യന്‍ സൈന്യം
ട്വിറ്റര്‍ ഉപഭോക്താവായ യാത്രക്കാരി തന്‍റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചു. പിന്നാലെ മൂന്ന് ലക്ഷത്തോളം പേരാണ് പോസ്റ്റ് കണ്ടത്. നിരവധി പേര്‍ പോസ്റ്റിന് കമന്‍റുമായി രംഗത്തെത്തി. രസകരമായൊരു കമന്‍റ് ഇങ്ങനെയായിരുന്നു. നിര്‍മ്മലാജിയോട് പറയേണ്ട, അവര്‍ ഇത് ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെട്ടതിന് ഉദാഹരണമായി കാണിക്കുമെന്നായിരുന്നു. രണ്ട് ദിവസം മുമ്പ് എനിക്ക് ഒരു ബസ് കണ്ടക്ടറിൽ നിന്ന് രണ്ട് രൂപ ശ്രീലങ്കൻ നാണയം മാറി കിട്ടിയെന്ന് ഒരാള്‍ എഴുതി. റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 രൂപയ്ക്ക് പകരം 10 തായ് ബാത്ത് ലഭിച്ചതായി മറ്റൊരു ട്വിറ്റർ ഉപയോക്താവ് എഴുതി.
കൂടുതല്‍ വായനയ്ക്ക്; 1916 ല്‍ പോസ്റ്റ് ചെയ്ത എഴുത്ത് ലഭിച്ചത് 2023 ല്‍; നൂറ്റിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം !